ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ മുതൽ കേട്ട ചോദ്യത്തിന് മൂന്ന് വർഷത്തിന് ശേഷം മറുപടി നൽകി മേഘ്ന, സന്തോഷത്തിൽ ആരാധകർ
മേഘ്ന രാജിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ബ്യൂട്ടിഫുൾ എന്ന ഒറ്റ ചിത്രം മാത്രം മതി മേഘ്ന രാജിനെ മലയാളികൾക്ക് എക്കാലവും ഓർമിക്കാൻ.
ബ്യൂട്ടിഫുൾ മാത്രമല്ല മെമ്മറീസ് അടക്കമുള്ള വേറെയും നിരവധി മലയാള സിനിമകളിലും മേഘ്ന നായികയായും പ്രധാന കഥാപാത്രമായുമെല്ലാം എത്തിയിട്ടുണ്ട്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണശേഷം മേഘ്ന ആകെ തകർന്ന അവസ്ഥയിലായിരുന്നു.
അവിടെ നിന്ന് താരം പതിയെ ജീവിതത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. ചിരു തനിക്ക് സമ്മാനിച്ച് പോയ ഏക മകൻ റായൻ സർജയാണ് ഇപ്പോൾ മേഘ്നയുടെ ലോകവും സന്തോഷവും.
തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചാണ് നടന്‍ ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്. 2020 ജൂണ്‍ ഏഴിന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌നാ രാജിന് ആ വിയോഗം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ നടി കടന്നുപോയി. ഒടുവില്‍ 2020 ഒക്ടോബര്‍ 22ന് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ ചിരിയും കളിയുമെല്ലാം മേഘ്‌നയെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇന്ന് മേഘ്ന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചീരുവിനെ കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട് താരം. മോഡലിങ് ചെയ്തും റിയാലിറ്റി ഷോയുടെ ജഡ്ജായും മേഘ്ന തിളങ്ങുന്നുണ്ട്.

അതിനിടയിൽ മേഘ്ന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ചിരുവിന്റെ മരണശേഷം അന്ന് മുതൽ ഇന്ന് വരെ മേഘ്ന നേരിട്ട ചോദ്യങ്ങൾ ഏറെയാണ്. ചിലതിനെല്ലാം മേഘ്നയുടെ മറുപടി നിശ്ശബ്ദതയായിരുന്നു.
പക്ഷെ അന്ന് മുതൽ കേട്ട ഒരു പ്രധാന ചോദ്യത്തിന് താരം മൂന്ന് വർഷങ്ങൾക്കിപ്പുറം മറുപടി നൽകിയിരിക്കുകയാണ്. താൻ ഏറ്റവും കൂടുതലായി കേട്ട ഒരു ചോദ്യത്തിന് താൻ അടുത്ത ദിവസം മറുപടി നൽകുമെന്ന് മുൻകൂട്ടി മേഘ്ന പറഞ്ഞിരുന്നു.

ആ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ നിരവധി ആരാധകർ മേഘ്നയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. മേഘ്ന എന്ത് തീരുമാനിച്ചാലും അത് ഉൾക്കൊള്ളാൻ തങ്ങൾ തയ്യാറാണെന്നും എല്ലാം മേഘ്നയുടെ ഇഷ്ടത്തിനാണ് ചെയ്യേണ്ടതെന്നും അതിന് തങ്ങളുടെ സ്നേഹവും പ്രാർഥനയും ഉണ്ടാകുമെന്നുമാണ് മേഘ്നയുടെ മറുപടി വരും മുമ്പ് തന്നെ ആരാധകർ കുറിച്ചത്.
എല്ലാവരും കരുതിയത് വീണ്ടും താൻ വിവാഹിതയാകാൻ തീരുമാനിച്ചുവെന്ന് മേഘ്ന പറയും എന്നാണ്.

എന്നാൽ ആ ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല... അഭിനയത്തിലേക്ക് തിരികെ വരില്ലേയെന്ന് ആരാധകർ ചോദിച്ച ചോദ്യത്തിനാണ് മേഘ്ന മറുപടി നൽകിയത്. മേഘ്ന വീണ്ടും സിനിമ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.
കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്. മേഘ്നയുടെയും ചിരജീവിയുടെയും സുഹൃത്തായ പന്നഗഭരണയായിരുന്നു മേഘ്നയെ പ്രോത്സാഹിപ്പിച്ച് മടക്കിക്കൊണ്ടുവന്നത്. സിനിമ ഇനി പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

തത്സമ തദ്ഭവ എന്നാണ് സിനിമയുടെ പേര്. വിശാൽ ആത്രേയയാണ് സിനിമയുടെ സംവിധായകൻ. ഫസ്റ്റ് ലുക്ക് പോസ്റ്റർ മേഘ്ന പുറത്തുവിട്ടു. നസ്രിയ നസീം അടക്കമുള്ളവരും മേഘ്നയുടെ പതിയ സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുമ്പ് ഭർത്താവ് സന്ദർശിച്ച സ്ഥലങ്ങളിൽ മേഘ്ന കൂട്ടുകാരികളുമൊത്ത് ടൂർ പോയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
വീണ്ടുമൊരു വിവാഹം എന്ന കാര്യം താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചിരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താന്‍ വേവലാതിപ്പെടാറില്ലെന്നും അടുത്തിടെ മേഘ്ന പറഞ്ഞിരുന്നു.


Click it and Unblock the Notifications











