അതിവിനയം കാണിച്ച് കുറ്റം മുഴുവൻ ഭാര്യയുടെ തലയിൽ; വിഘ്നേശ് ഇത്ര വിനീതകനാകേണ്ടെന്ന് സോഷ്യൽ മീഡിയ

ധനുഷിനെക്കുറിച്ച് സംവിധായകൻ വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. വിഘ്നേശും ഭാര്യ നടി നയൻതാരയുമായി ധനുഷിന് നിയമ പ്രശ്നം നിലനിൽക്കെയാണ് വിഘ്നേശ് ധനുഷിനെ പുകഴ്ത്തി സംസാരിച്ചത്. ധനുഷ് സാറെയും ഞാൻ വലിയ നിലയിലാണ് കാണുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ജൂലെെ 28 നാണ്. അതേ ഡേറ്റിലാണ് എന്റെ അച്ഛൻ മരിച്ചത്. ഇതുകൊണ്ടെല്ലാം എനിക്കദ്ദേഹത്തോട് വലിയ സ്നേഹമുണ്ട്.

'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'
'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'

എന്തുകൊണ്ടാണ് അകൽച്ച വന്നതെന്ന് നമുക്കേ അറിയില്ല. നല്ലൊരു റിലേഷൻഷിപ്പ് മോശമായതിൽ എന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനും ഇങ്ങനെയാെരു ജീവിതം നയിക്കുന്നതിനും കാരണക്കാരിൽ വളരെ പ്രധാനപ്പെട്ടയാളാണ് ധനുഷ് സർ. വിഐപി എന്ന സിനിമയിൽ ഞാൻ വർക്ക് ചെയ്ത സമയത്ത് രണ്ടര വർഷം ഞാനദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു.

Nayanthara  Dhanush

അദ്ദേഹം ഭക്ഷണം കഴിച്ചാലെ ഞാൻ കഴിക്കുമായിരുന്നുള്ളൂ. അങ്ങനെയൊരു സമയമാണത്. ഒരുപാട് നല്ല ഓർമകൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ എല്ലാം തകർന്നു. ഈ ബന്ധം തകർന്നത് ജീവിതത്തിലെ വിഷമമാണ്. കൃത്യമായ ഒരു പ്രശ്നം രണ്ട് പേർ തമ്മിലുണ്ടെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ പറ്റും. പ്രശ്നമേയില്ലാതെ പിരിഞ്ഞാൽ അതെങ്ങനെ പരിഹരിക്കും. എന്താണ് പ്രശ്നമേയെന്ന് അറിയില്ല. അദ്ദേഹത്തെ പോലെ കഠിനാധ്വാനം ചെയ്യുന്ന ആൾ ഇനി ജനിക്കണം. തെറ്റ് ചെയ്യാത്തതിനാൽ കുറ്റബോധമില്ലെന്നും വിഘ്നേശ് ശിവൻ പറഞ്ഞു. നയൻതാരയുമായുള്ള പ്രശ്നം കാരണമാണ് ധനുഷിന്റെയും തന്റെയും സൗഹൃദം അവസാനിച്ചതെന്നാണ് വി​ഘ്നേശ് പറഞ്ഞ് വെക്കുന്നതെന്ന് നെറ്റിസൺസ് പറയുന്നു.

തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!
തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!

ഇങ്ങനെയൊരു വ്യാഖ്യാനം ശരിയല്ലെന്നും അഭിപ്രായമുണ്ട്. നയൻതാരയും ധനുഷും നേരത്തെ അടുത്ത സു​​ഹൃത്തുക്കളാണ്. വിഘ്നേശ് നാനും റൗഡി താൻ എന്ന സിനിമ എടുത്തത് മുതലാണ് പ്രശ്നം തുടങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് നീണ്ട് പോയതാണ് ധനുഷിനെ ചൊടിപ്പിച്ചത്. അതിന്റെ ഉത്തരവാദിത്വം വിഘ്നേശ് ശിവനാണ്. പ്രശ്നങ്ങൾ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ലെന്നും നയൻതാരയെ ഒറ്റപ്പെടുത്തുന്നത് പോലെയാണിതെന്നും വാദം വരുന്നുണ്ട്.

ധനുഷിനെതിരെ നയൻതാരയെഴുതിയ തുറന്ന കത്ത് വലിയ ചർച്ചയായതാണ്. പുറമേക്ക് കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. താൻ നിർമ്മിച്ച നാനും റൗഡി ഡാൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് പത്ത് കോടി രൂപയാണ് ധനുഷ് നഷ്ട പരിഹാരം ആവശ്യപ്പെടുന്നത്. എന്നാൽ നയൻതാര ഈ അവകാശ വാദത്തെ എതിർക്കുന്നു. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു നയൻതാരയും ധനുഷും. യാരടീ നീ മോഹിനി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

More from Filmibeat

Read more about: vignesh shivan nayanthara dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X