'വീണുപോയെന്ന് വിചാരിച്ചോ...' കാവ്യയുടെ വാക്കുകൾ സത്യമായി, അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി നടൻ ദിലീപ്!

മൂന്ന് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഒരു ദിലീപ് സിനിമ തിയേറ്ററുകളിലെത്തി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ‌ എത്തിയ വോയ്സ് ഓഫ് സത്യനാഥനാണ് സിനിമ. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. ഹോട്ട്സ്റ്റാറിലായിരുന്നു സിനിമ റിലീസ് ചെയ്തത്.

വോയ്സ് ഓഫ് സത്യനാഥന്റെ റിലീസിന് മുന്നോടിയായി ഇന്ത്യയിലും വിദേശത്തുമായി വലിയ രീതിയിലുള്ള പ്രമോഷനാണ് നടന്നത്. എല്ലായിടത്തും ദിലീപ് എത്തിയപ്പോൾ വലിയ സ്വീകാര്യതയും വൻ ജനക്കൂട്ടവും ഉണ്ടായിരുന്നു. ദിലീപിന്റെ തിരിച്ചുവരവ് വോയ്സ് ഓഫ് സത്യനാഥനിലൂടെ പ്രതീക്ഷിക്കാമെന്നാണ് അപ്പോഴെല്ലാം ആരാധകർ പറഞ്ഞത്.

അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ നിന്നും ഇറങ്ങിയ ശേഷമുള്ള ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും സമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളിൽ നിന്നും വോയ്സ് ഓഫ് സത്യനാഥൻ ദിലീപിന്റെ തിരിച്ച് വരവ് അറിയിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. പഴയ ലെവൽ കോമഡി സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ.

 Dileep ,kavya madhavan

'ആന ഒന്ന് മെലിഞ്ഞപ്പോൾ തൊഴുത്തിൽ കെട്ടാൻ പോയവരും വൈക്കോൽ എടുക്കാൻ ഓടിയവരും ഒക്കെ ഇങ്ങുപോരെ. എത്ര ഹേറ്റ് കാംപെയ്ൻ നടന്നാലും എന്തുമാത്രം ഡീ​​ഗ്രേഡ് ചെയ്താലും നല്ല സിനിമകൾ വിജയിക്കുക തന്നെ ചെയ്യും. കാരണം സോഷ്യൽ മീഡിയ നോക്കാത്ത സിനിമയുടെ മെറിറ്റ് നോക്കി മാത്രം വിലയിരുത്തുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.'

'അവർക്കറിയാം ഒരു സിനിമയെന്നാൽ നൂറ് കണക്കിനാളുകളുടെ അധ്വാനം ആണെന്ന്. സത്യനാഥൻറെ ശബ്ദം കേരളമാകെ ഉച്ചത്തിൽ മുഴങ്ങുന്നു, പടം കൊള്ളാം... ഇഷ്ടപ്പെട്ടു... ദിലീപ്, ജോജു ജോര്‍ജ്, സിദ്ദിഖ് എന്നിവരുടെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കാര്യം.'

'കുടുംബത്തിന് ധൈര്യമായി കേറി കാണാവുന്ന എന്റര്‍ടെയ്‌നര്‍ സംഭവം തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍. വീണുപോയെന്ന് വിചാരിച്ചോ... ഇത് ഉയർത്തെഴുന്നേൽപ്പാണ്‌ ഉയർത്തെഴുന്നേൽപ്പ്', എന്ന് തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കൂടാതെ സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകരും പറയുന്നത്.

വിവാദങ്ങളും കേസും വന്നശേഷം ദിലീപിന്റെ സിനിമാ ജീവിതം അവസാനിച്ചുവെന്ന തരത്തിൽ അഭിപ്രായങ്ങൾ വന്നിരുന്നു. മാത്രമല്ല കേസിന് പിന്നാലെ നടക്കുന്നതിനാൽ താൻ ഒരു നടനാണെന്ന കാര്യംപോലും മറന്നുപോയ അവസ്ഥയുണ്ടായിരുന്നുവെന്നും ദിലീപ് തന്നെ പറഞ്ഞിരുന്നു.

dileep, kavya madhavan

അന്നും ഇന്നും ആരാധക പിന്തുണയുടെ കാര്യത്തിൽ ദിലീപ് മുൻനിരയിൽ തന്നെയാണ്. പൊതുപരിപാടികളിൽ‌ പങ്കെടുക്കാൻ താരം എത്തമ്പോഴുള്ള ജനസാന്നിധ്യം അതിന് ഉദാഹരണമാണ്. ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പ്രേക്ഷക പിന്തുണയാണെന്ന് ദിലീപ് തന്നെ പറയുകയും ചെയ്തിരുന്നു.

എനിക്കെതിരെ ഓരോ വിഷയങ്ങള്‍ ഉയരുമ്പോഴും ആക്രമണങ്ങളുണ്ടാകുമ്പോഴും എനിക്കൊപ്പം പ്രേക്ഷകരുണ്ടായിരുന്നു. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിച്ചവര്‍ പോലും ഉണ്ടായില്ല. പക്ഷെ എന്നെ ഞെട്ടിച്ചതും പിന്‍താങ്ങി നിര്‍ത്തിയതും പ്രേക്ഷകരാണ് എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ഭാര്യ കാവ്യ മാധവനും ദിലീപിന് തിരിച്ച് വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകാതെ എല്ലാത്തിനെയും അതിജീവിച്ച് തിരിച്ചെത്തും എന്ന ധ്വനിയിൽ കുറച്ച് നാളുകൾക്ക് മുമ്പ് നടി സംസാരിച്ചിരുന്നു. വോയ്സ് ഓഫ് സത്യനാഥൻ വിജയം നേടിയതോടെ കാവ്യയുടെ വാക്കുകൾ സത്യമായപോലെയായി. ഇനിയങ്ങോട്ട് വരാനിരിക്കുന്ന ദിലീപ് സിനിമകളെല്ലാം വൻപ്രതീക്ഷയിൽ ഒരുങ്ങുന്നവയാണ്.

അതിൽ പ്രധാനപ്പെട്ടത് ബാന്ദ്ര എന്ന സിനിമയാണ്. രാമ ലീല എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ബാന്ദ്രയുടെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധ നേടിയിരുന്നു.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X