Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
നാത്തൂന് നയൻസ് നൽകിയത് വിലപിടിപ്പുള്ള സമ്മാനം... വിക്കിയുടെ മറ്റ് കുടുംബാംഗങ്ങൾക്കും സ്പെഷ്യൽ ട്രീറ്റ്!
ഇന്ത്യൻ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരുന്ന നയൻതാര-വിഘ്നേഷ് ശിവൻ താര വിവാഹം അത്യാഢബ പൂർവം ചെന്നൈയിൽ നടന്നു. സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെയാണ് വിക്കി നയൻസിനെ താലി ചാർത്തിയത്.
മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷുമായുള്ള വിവാഹം നടന്നത്. നടൻ രജനീകാന്ത്, ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സിനിമാരംഗത്തെ അതികായൻമാരെല്ലാം വിവാഹചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.

ഏഴ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് നയൻതാരയും വിഘ്‌നേഷ് ശിവനും ഒന്നിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിലായിരുന്നു താരങ്ങളുടെ വിവാഹവേദിയും പരിസരവും.
തെന്നിന്ത്യൻ താരങ്ങളായ കാർത്തി, വിജയ് സേതുപതി, സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി തുടങ്ങിയവരും നയൻസിന്റെ വിവാഹത്തിന് എത്തിയിരുന്നു.
അഴകിന്റെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിന്റെ ചിത്രങ്ങളും അടിമുടി തമിഴ് പയ്യനായെത്തിയ വരൻ വിഘ്നേശ് ശിവന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഭരിക്കുന്നത്.
'ജേർണലിസ്റ്റുകളാണ് ഞങ്ങൾ പ്രണയിക്കാൻ കാരണം, ജയറാമിന് ഇപ്പോൾ എന്നോട് ബഹുമാനമില്ല'; പാർവതി ജയറാം!
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയാണ് നയൻസിനായി രാജകീയമായ വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്.
വിക്കി കുടുംബത്തിലെ പുതിയ അംഗമായി മാറിയ നയൻതാര തന്റെ നാത്തൂനും വിക്കിയുടെ സഹോദരിയുമായ ഐശ്വര്യയ്ക്ക് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്.
വിക്കിയുടെ സഹോദരിക്ക് മാത്രമല്ല മറ്റ് അടുത്ത ബന്ധുക്കൾക്കും നയൻസ് വിവാഹ വേദിയിൽ വെച്ച് സ്പെഷ്യൽ ഗിഫ്റ്റുകൾ കൈമാറി. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇരുവരുടേയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നത്തേത്. നയൻസിനെ കുറിച്ച് വാചാലനായി കുറിപ്പുകളും വിക്കി രാവിലെ മുതൽ വിക്കി പങ്കുവെച്ചിരുന്നു. ഇരുവരുടേയും വിവാഹ ചിത്രം ആദ്യം പുറത്ത് വന്നതും വിക്കിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു.
നയൻതാരയെ ജീവിത സഖിയാക്കിയ ശേഷം വിഘ്നേഷ് ശിവൻ കുറിച്ചത് ഇങ്ങനെയായിരുന്നു. 'നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി.. അതിൽ നിന്നും തങ്കമേ.. .പിന്നീട് എന്റെ ബേബി... അതിൽ നിന്നും എന്റെ ജീവനും കൺമണിയും... ഇപ്പോൾ എന്റെ ഭാര്യ' എന്നായിരുന്നു.
'പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിക്കാം'; റോബിന്റെ പ്രണയം ദിൽഷ ഒടുവിൽ അംഗീകരിച്ചു?
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി