'ശ്രീജുവിന് പിന്നാലെ ഇരയായി റെഡിനും, നിൽപ്പ് സ്റ്റൂളിന് മുകളിൽ... പണമുണ്ടെങ്കിൽ എന്തും സാധിക്കും'; കമന്റുകൾ!
സോഷ്യൽമീഡിയ സജീവമായതോടെ സോഷ്യൽ ഓഡിറ്റിങ് വ്യാപകമായി നടക്കാൻ തുടങ്ങി. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ അതിന് ഇരകളാകുന്നു. ശരിയും തെറ്റും സാഹചര്യവും പോലും അന്വേഷിക്കാതെയും മനസിലാക്കാതെയുമാണ് സോഷ്യൽമീഡിയ വഴി പഴി പറച്ചിലുകളും ശിക്ഷാവിധിയും വരെ സമൂഹം നടത്തുന്നത്. സോഷ്യൽമീഡിയ ശക്തമായതോടെ ഏറ്റവും കൂടുതൽ നടക്കുന്ന ഒരു കാര്യമാണ് ബോഡി ഷെയ്മിങ്.
താരങ്ങളുടെ വിവാഹം നടക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ് കമന്റുകൾ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ തമിഴ് യുവനടൻ അശോക് സെൽവൻ വിവാഹ ഫോട്ടോ പങ്കുവെച്ചപ്പോഴും സമാന സംഭവമുണ്ടായി. നടി കീർത്തി പാണ്ഡ്യനെയാണ് അശോക് സെൽവൻ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹഫോട്ടോ പുറത്ത് വന്നപ്പോൾ കീർത്തിക്കാണ് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത്.

അശോക് സെൽവനുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ കീർത്തി നിറത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിലും വളരെ പിന്നിലായിരുന്നുവെന്നാണ് ചിലർ കുറിച്ചത്. ഭാര്യയ്ക്കെതിരെയുള്ള സൈബർ ആക്രമണം വർധിച്ചതോടെ വിമർശിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി അശോക് സെൽവൻ രംഗത്തെത്തി.
ഇപ്പോഴും അശോക് സെൽവൻ കപ്പിൾ ഫോട്ടോ പങ്കുവെക്കുമ്പോൾ വിമർശിച്ചും കീർത്തിയെ പരിഹസിച്ചുമുള്ള കമന്റുകൾ വരാറുണ്ട്. കീർത്തി സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്നും ആയതുകൊണ്ടാണ് അശോക് സെൽവൻ കണ്ണുംപൂട്ടി വിവാഹത്തിന് സമ്മതിച്ചതെന്നായിരുന്നു മറ്റ് ചിലരുടെ വിലയിരുത്തൽ.
കീർത്തിക്ക് പിന്നാലെ ബാഹ്യരൂപത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന മറ്റൊരാൾ നടി മീര നന്ദന്റെ ഭാവി വരൻ ശ്രീജുവാണ്. ശ്രീജുവിന്റെ മുഖത്തിന്റെ ആകൃതിയെ പുച്ഛിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. മീര കപ്പിൾ ഫോട്ടോ പങ്കുവെക്കുമ്പോൾ ശുപ്പാണ്ടിയെന്ന് വിളിച്ചുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
കഴിഞ്ഞ ദിവസം അവധി ആഘോഷിക്കാൻ പോയപ്പോൾ പകർത്തിയ കപ്പിൾ ചിത്രം മീര പങ്കുവെച്ചപ്പോഴും പരിഹാസ കമന്റുകൾ നിറഞ്ഞിരുന്നു. ശ്രീജുവിന്റെ സമ്പത്താണ് മീരയെ മയക്കിയതെന്നും ചിലർ കുറിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് താരം റെഡിൻ കിംഗ്സ്ലിക്കെതിരെയും സോഷ്യൽമീഡിയ വഴി ബോഡി ഷെയ്മിങ് നടക്കുകയാണ്. വധു സംഗീതയുടെ ഉയരത്തോട് മാച്ചാകാൻ വേണ്ടി റെഡിൽ സ്റ്റൂളിന് മുകളിൽ കയറി നിന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നാണ് ചിലർ കുറിച്ചത്.

വിവാഹ ചടങ്ങിനും താലി കെട്ടിനുമായി ഇരുന്നപ്പോഴും റെഡിൻ സ്റ്റൂൾ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ് പരിഹാസ കമന്റുകൾ നിറയുന്നുണ്ട്. റെഡിന്റെ കയ്യിലെ പണം കണ്ടാണ് പൊക്കവും മാച്ചിങും നോക്കാതെ സംഗീത വിവാഹത്തിന് സമ്മതിച്ചതെന്നും ചിലർ കുറിച്ചു. നിൽപ്പ് സ്റ്റൂളിന് മുകളിൽ... പണമുണ്ടെങ്കിൽ എന്തും സാധിക്കും, ജോഡി പൊരുത്തം ഇല്ല... വരന് വധുവിനെക്കാൾ ഉയരം കുറവാണ് എന്നെല്ലാമാണ് കമന്റുകൾ.
റെഡിന്റെ വധു സംഗീത സീരിയൽ താരമാണ്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായാണ് ഇരുവരുടെയും വിവാഹം നടന്നത്. അതുകൊണ്ട് തന്നെ വിവാഹഫോട്ടോ പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്ക് അത്ഭുതമായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡാന്‍സറും ഇവന്‍റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന്‍ കിംഗ്സ്‍ലി.
അഭിനേതാവായി അരങ്ങേറുന്നതിന് മുന്‍പ് ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. 1998 ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രമായിരുന്നു അത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അരങ്ങേറ്റം. എല്‍കെജി, ഗൂര്‍ഖ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഡോക്ടറിലെ കഥാപാത്രമാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്.
മികച്ച കോമിക് ടൈമിംഗിന്‍റെ പേരില്‍ തമിഴ് സംവിധായകരുടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ള റെഡിന്‍ ഇതിനകം അണ്ണാത്തെയിലും ജയിലറിലും രജനികാന്തിനൊപ്പവും ബീസ്റ്റില്‍ വിജയ്‍ക്കൊപ്പവും കാതുവാക്കുള്ള രണ്ട് കാതലില്‍ വിജയ് സേതുപതിക്കൊപ്പവും മാര്‍ക്ക് ആന്‍റണിയില്‍ വിശാലിനൊപ്പവും അഭിനയിച്ചു.


Click it and Unblock the Notifications