'അങ്ങനെ അവർ ഒന്നിക്കുകയാണ്... ഇനി മുതൽ‌ മിസിസ് സിദ്ധാർത്ഥ്'; അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാ​ഹിതരായി!

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളും ആരാധകർ സെലിബ്രേറ്റ് ചെയ്യാറുള്ള താരജോഡികളാണ് അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ താരങ്ങൾ വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാൽ വിവാഹമെന്നാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ആരാധകരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നു.

അദിതിയുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് വിവാഹ​ ചിത്രങ്ങൾ പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലളിതവും സുന്ദരവുമായിരുന്നു ചടങ്ങെന്നത് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നും വ്യക്തം.

Aditi Rao Hydari Siddharth wedding

പരമ്പരാഗതമായ സൗത്ത് ഇന്ത്യൻ കല്യാണങ്ങളുടെ രീതിയിലാണ് ചടങ്ങുകൾ നടന്നത്. വധുവിന്റെയും വരന്റെയും വിവാഹ വസ്ത്രങ്ങൾ പോലും വളരെ സിംപിളായിരുന്നു. മിനിമൽ വർക്കുകളുള്ള ​ഗോൾഡൺ‌ ദാവണി മോഡൽ ലഹങ്കയും അതിനിണങ്ങിയ ചോക്കറും ജിമിക്കിയും വളകളും ആയിരുന്നു അദിതിയുടെ വേഷം. മെടഞ്ഞിട്ട മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടിയിരുന്നു. ​ഗോൾഡൺ കസവുള്ള മുണ്ടും വെളുത്ത നിറത്തിലുള്ള കുർത്തയുമായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹ വസ്ത്രം.

ഇരുവരുടെയും സിനിമാ സുഹൃത്തുക്കളും ആരാധകരുമെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി. നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് അദിതി കുറിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

2003ൽ സിനിമയിലേക്ക് അരങ്ങേറിയതിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനായത്. ഡൽഹിയിൽ നിന്നുള്ള താരത്തിന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ട് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ഒരു കാലത്ത് നടി സാമന്തയും സിദ്ധാർഥും പ്രണയത്തിലായിരുന്നു.

ആ ബന്ധം തകർന്നശേഷമാണ് സാമന്ത നാ​​ഗചൈതന്യയുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. ബോളിവുഡ് നടൻ സത്യദീപ് മിശ്രയായായിരുന്നു അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. സൂഫിയും സുജാതയും എന്ന സിനിമയുടെ റിലീസിനുശേഷമാണ് അദിതിക്ക് കേരളത്തിൽ സ്വീകാര്യത ലഭിച്ചത്.

Aditi Rao Hydari Siddharth wedding

ബോയ്സ് സിനിമയുടെ വിജയത്തിനുശേഷം സിദ്ധാർഥിന്റെ ആരാധകരിൽ ഏറെയും യുവതി യുവാക്കളാണ്. പ്രണയത്തിലായശേഷം താരങ്ങൾ ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിലായിരുന്നു. അടുത്തിടെ വോഗ് മാഗസിനായി നടത്തിയ ഫോട്ടോഷൂട്ടിനിടെ ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദില്‍ അദിതിയുടെ മുത്തശ്ശി തുടങ്ങിയ സ്‌കൂളില്‍ വെച്ചാണ് സിദ്ധാര്‍ഥ് അദിതിയെ പ്രൊപ്പോസ് ചെയ്തതത്രെ.

എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തുവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യണമെന്ന് സിദ്ധാര്‍ഥിന്റെ ആഗ്രഹമായിരുന്നു. ഒപ്പം എന്റെ മുത്തശ്ശിയുടെ അനുഗ്രഹം വേണമെന്നതും എന്നാണ് അദിതി പറഞ്ഞത്. ജോലിയുടെ തിരക്കുമായി ഒരാള്‍ മുംബൈയിലും മറ്റൊരാള്‍ ചെന്നൈയിലുമായതിനാല്‍ ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ് പോലെയാണ് പ്രണയം മുന്നോട്ടുപോയതെന്നും അദിതി വെളിപ്പെടുത്തിയിരുന്നു.

മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലും ഇരുവർക്കും വീടുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല ബോളിവുഡിലും സജീവമാണ് അദിതി. 2021ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങിയതും. ഇരുവരും ഒന്നിച്ചുള്ള റീൽ വീഡിയോകളും ഫോട്ടോകളും ഇടയ്ക്കിടെ വൈറലാകാറുണ്ട്.

More from Filmibeat

Read more about: siddharth aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X