ഇത്രയും കാത്തിരുന്നു കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാള്‍ ആവണം; വിവാഹത്തെ കുറിച്ച് നടി മീര നന്ദന്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി നിരവധി അവസരങ്ങളെത്തി. എന്നാല്‍ അഭിനയത്തില്‍ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടിയിപ്പോള്‍. ദുബായിലെ ആര്‍ജെ ആയി പ്രവര്‍ത്തിക്കുന്ന മീരയുടെ ഫോട്ടോഷൂട്ടാണ് സ്ഥിരം തരംഗമാവാറുള്ളത്. ലേശം ഹോട്ട് ലുക്കിലെത്തുന്ന ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരാറുള്ളത്. അത്തരക്കാര്‍ക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യും.

ഇപ്പോഴിതാ മീര നന്ദന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. എല്ലായിപ്പോഴും നടിയെ കുറഇച്ച് ഉയര്‍ന്ന് വരാറുള്ള ചോദ്യമാണ് വിവാഹമെന്നാണെന്ന്. എന്നാല്‍ അതൊക്കെ നടക്കുമ്പോള്‍ നടന്നോളുമെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മീര നന്ദന്‍ പറയുന്നത്. വായിക്കാം...

meera-nandan

''നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. 'ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ' എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദന്‍ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും തന്റെ മനസില്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കുന്നു.

meera-nandan

അതേ സമയം മീര നന്ദനെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് നിറയുന്നത്. റിയാലിറ്റി ഷോ യിലൂടെ കടന്ന് വന്ന ആള്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതിനെ കുറിച്ചാണ് ചിലര്‍ പറയുന്നത്. ''സ്റ്റാര്‍ സിംഗര്‍ 2007 സീസണില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഔട്ട് ആവുന്നവര്‍ക്ക് ട്രോഫി എടുത്തു കൊടുക്കാന്‍ നിന്നിരുന്ന കൊച്ചാണ്. ലാല്‍ ജോസ് കൊണ്ട് പോയി മുല്ലയില്‍ നായികയാക്കി. ഇപ്പോള്‍ വലിയ നടിയും റേഡിയോ ജോക്കിയായിട്ടും അവള്‍ മാറി. അന്നും മീര നന്നായി പാട്ട് പാടിയിരുന്നതായിട്ടും ചില ആരാധകര്‍ ഓര്‍മ്മിക്കുകയാണ്.

അതേ സമയം രണ്ടാളുടെയും ഭാഷ അത്ര ശരിയായില്ലെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. പച്ച മലയാളം പറയുന്ന കൊച്ചായിരുന്നു എന്നാ പറ്റിയോ ആവോ എന്നാണ് ഒരാള്‍ കമന്റിട്ടത്. അവതാരകന്റെയും മീരയുടെയും സംസാരം രസമുള്ളതായിരുന്നു. രണ്ടാളെയും ഇഷ്ട്ടപ്പെട്ടു. പക്ഷേ എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഇംഗ്ലീഷ് അത്ര വശമില്ല. അത് കൊണ്ട് തന്നെ രണ്ടാളും പറഞ്ഞതില്‍ കൂടുതലൊന്നും മനസ്സിലായില്ല. ഇനി മുതലെങ്കിലും മലയാളം കൂടുതല്‍ പറയാന്‍ ശ്രമിക്കുമോ എന്നാണ് ചിലര്‍ മീരയോട് ആവശ്യപ്പെടുന്നത്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X