ഭർത്താവിന്റെ 4 അമ്മാവന്മാർ ഗുരുവായൂരിലെ മേൽശാന്തിമാരാണ്! കാലടി നമ്പുതിരിയുമായിട്ടുള്ള വിവാഹത്തെ പറ്റി നടി
മലയാള സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് ശ്രീലത നമ്പൂതിരി. ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി വിവാഹം കഴിച്ചതോട് കൂടിയാണ് അഭിനയ ജീവിതം ഉപേക്ഷിക്കുന്നത്. പിന്നീട് വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ശ്രീലത വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്.
അക്കാലത്ത് ചെറിയൊരു കോളിളക്കമായ വിവാഹമായിരുന്നു തന്റേതെന്ന് പറയുകയാണ് നടിയിപ്പോള്‍. ഭര്‍ത്താവ് കാലടി നമ്പൂതിരിയുമായി സിനിമാ ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലായതിനെ കുറിച്ചും വിവാഹിതരായതിനെ പറ്റിയും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് നടി.

തന്റെ വിവാഹത്തെ കുറിച്ചും ശ്രീലത നമ്പുതിരി പറയുന്നതിങ്ങനെയാണ്... 'അദ്ദേഹം ആയൂര്‍വേദ കോളേജില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അഭിനയപ്രാന്ത് ഉണ്ടായിരുന്നു. മെറിലാന്റിന്റെ ഒരു പടത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാന്‍ വന്നു. അതില്‍ ഞാനും അഭിനയിക്കുന്നുണ്ട്. അവിടെ വെച്ചാണ് കണ്ടുമുട്ടുന്നത്.
ഒന്നോ രണ്ടോ ദിവസമേ അദ്ദേഹത്തിന് ഷൂട്ടുള്ളു. പോകാന്‍ നേരം പല തവണയായി എന്നോട് വന്ന് യാത്ര പറഞ്ഞു. ഇത് കേട്ടതോടെ സുകുമാരി ചേച്ചി എന്തോ പന്തിക്കേട് ഉണ്ടല്ലോ എന്ന് പറഞ്ഞിരുന്നു. പിന്നീടൊരു ദിവസം പുള്ളി എന്നോട് നേരിട്ട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു. അതെന്തായാലും നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം പുള്ളിയുടെ നാല് അമ്മാവന്മാര്‍ ഗുരുവായൂരിലെ മേല്‍ശാന്തിമാരാണ്. എന്നെ അതിനകത്തേക്ക് പോലും കയറ്റാന്‍ പോകുന്നില്ല.
ഞാന്‍ പുള്ളിയെ ഒരുപാട് അവഗണിക്കാന്‍ നോക്കിയിരുന്നു. ഞാന്‍ വേറെ ഒരാളെ സ്‌നേഹിക്കുന്നുണ്ടെന്ന് കള്ളത്തരം വരെ പറഞ്ഞ് നോക്കി. ഒഴിവാക്കാന്‍ പലതും പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഒരിക്കല്‍ വീട് കാണണമെന്ന് പറഞ്ഞപ്പോള്‍ പുള്ളി എന്നെ ഇല്ലത്ത് കൊണ്ട് പോയി. ഇതോടെ എനിക്ക് സഹതാപം തോന്നി. പക്ഷേ അവരുടെ ഇല്ലത്ത് കയറ്റാന്‍ പോകുന്നില്ലെന്ന വിഷമം ഉണ്ടായിരുന്നു.
എന്തായാലും ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല ഇനി അഭിനയിക്കുന്നില്ലെന്നും തീരുമാനമെടുത്തു. പക്ഷേ അദ്ദേഹത്തിന്റെ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല. അവിടെ അടുത്തൊരു വീട് വാടകയ്ക്ക് എടുത്ത് ഞങ്ങള്‍ താമസിക്കാന്‍ തുടങ്ങി. കുറേ കാലം കഴിഞ്ഞ് ഒരു മകനൊക്കെ ആയപ്പോള്‍ അച്ഛന്‍ പ്രശ്‌നങ്ങളൊക്കെ മറന്നുവെന്ന് നടി പറയുന്നു.

ആദ്യം മദ്രാസില്‍ വെച്ച് രജിസ്റ്റര്‍ മ്യാരേജ് നടത്തി. പിന്നീട് കുന്നംകുളത്ത് വെച്ച് വീണ്ടും വിവാഹം കഴിച്ചു. കാരണം നമ്മളെ അന്തര്‍ജനമാക്കും. കാരണം എന്റെ മകനെ കൊണ്ട് ഇദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കില്ല. അങ്ങനെയാണ് വീണ്ടും കല്യാണം കഴിക്കേണ്ടി വന്നത്.
അതേ സമയം രണ്ട് കാലഘട്ടത്തിലെ സിനിമകളെ കുറിച്ചും നടി സംസാരിച്ചു. 'അന്നത്തെ സിനിമയും ഇന്നത്തെ സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ്. അന്ന് കാരവനും മൊബൈല്‍ ഫോണും ഒന്നുമില്ലായിരുന്നു. അതൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങളെല്ലാവരും ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പുറത്ത് കസേര ഇട്ട് വര്‍ത്തമാനം പറഞ്ഞോണ്ട് ഇരിക്കും.
ഇന്ന് ആര്‍ക്കും സംസാരിക്കാന്‍ സമയമില്ല. കാരവനും മൊബൈലും വന്നതോടെ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള ബോണ്ടിംഗ് ഇല്ലാതായെന്ന് പറയാം. എല്ലാവരും അവരുടേതായ ലോകത്താണ്. സീരിയലില്‍ പിന്നെ കാരവന്‍ ഇല്ലെന്നേയുള്ളു. എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്നും' നടി പറയുന്നു.


Click it and Unblock the Notifications











