അയാൾക്ക് ഒരു പെണ്ണിനെയും കിട്ടിയില്ല, ഞാന്‍ 4 വിവാഹം കഴിച്ചു! ഭാര്യയെ വേലക്കാരിയെന്ന് വിളിച്ചവനെ കുറിച്ച് ബാല
തമിഴില്‍ നിന്നും മലയാളത്തിലെത്തി പിന്നീട് സൂപ്പര്‍താര പദവിയിലെത്തിയ താരമാണ് ബാല. തമിഴിലെ പ്രമുഖ താരകുടുംബമാണ് നടന്റേത്. എന്നാലിപ്പോള്‍ വിവാദ നായകനായിട്ടാണ് ബാല അറിയപ്പെടുന്നത്. ഒരു വിവാദത്തില്‍ നിന്നും മറ്റൊരു പ്രശ്‌നത്തിലേക്കാണ് നടന്‍ പോയ്‌കൊണ്ടിരിക്കുന്നത്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ബാലയ്ക്ക് വിമര്‍ശനം നേടി കൊടുത്തത്. ഗായിക അമൃത സുരേഷാണ് നടന്റെ ആദ്യ ഭാര്യയെന്ന് എല്ലാവരും കരുതിയെങ്കിലും അതിന് മുന്‍പും നടന്‍ വിവാഹിതനായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അമൃതയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അമൃതയ്ക്ക് മുന്‍പ് ഒരാളുണ്ടെങ്കില്‍ ഡോ. എലിസബത്തുമടക്കം മൂന്ന് പേരായി. ഏറ്റവുമൊടുവില്‍ മാമന്റെ മകള്‍ കൂടി ഭാര്യയായി വന്നതോടെ നാല് വിവാഹമായി. ഇതേ കുറിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും കൃത്യമായ രീതിയില്‍ സംസാരിക്കാതെ നടന്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെട്ടതോടെ താന്‍ ഔദ്യോഗികമായി രണ്ട് വിവാഹമേ കഴിച്ചിട്ടുള്ളുവെന്നാണ് ബാല പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ബാല പറയുന്നതിങ്ങനെയാണ്... '25 വര്‍ഷമായി ഞാന്‍ ചാരിറ്റി ചെയ്യുന്ന ആളാണ്. അതിനും ചിലര്‍ വിവാദങ്ങളുമായി വരാറുണ്ട്. ഞാന്‍ സഹായിക്കുന്നതൊക്കെ വളരെ പാവപ്പെട്ട ആളുകളെയാണ്. പണം കൊടുത്ത് സഹായിക്കുന്നതേയുള്ളു. പക്ഷേ അവരുടെ ചികിത്സയ്ക്ക് എന്തെങ്കിലും മിസ്റ്റേക്ക് വന്നാല്‍ അതിനും കുറ്റം എനിക്കായിരിക്കും. നെഗറ്റീവ് കമന്റുകളൊക്കെ വളരെ കോമഡിയാണ്.
പോക്കറ്റിലിരിക്കുന്ന പത്ത് രൂപയില്‍ ഒരു രൂപ കൊടുക്കാന്‍ മനസുള്ളത് ആരാണോ അവരാണ് കോടീശ്വരന്‍. ഈ മനസ് പോലുമില്ലാത്തവനാണ് നല്ലത് ചെയ്യുന്നവന്റെ കുറ്റം കണ്ടുപിടിക്കാന്‍ നടക്കുന്നത്.

പിന്നെ നമ്മുടെ കുടുംബത്തിലുള്ളവരെ പറ്റി മോശമായി പറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല. ഏറ്റവുമൊടുവില്‍ അങ്ങനൊരു സംഭവമുണ്ടായി. എന്റെ ഭാര്യയായ മാമന്റെ മോള് വേലക്കാരിയാണെന്ന് ഒരുത്തന്‍ പറഞ്ഞു. അത് വലിയ വിവാദമായി. ആ പറഞ്ഞവന്റെ ഫ്രസ്‌ട്രേഷന്‍ എന്താണെന്ന് വെച്ചാല്‍ അവന് കല്യാണം പോലും ആയിട്ടില്ല. അവന് നാല്‍പ്പത്തിനാല് വയസായി. ഇതുവരെ ആരും പെണ്ണ് കൊടുത്തിട്ടില്ല.
അതേ സമയത്താണ് നടന്‍ ബാല നാലാമതും വിവാഹിതനായെന്ന വാര്‍ത്ത വരുന്നത്. അത് സത്യമാണെന്ന് കരുതുന്നുണ്ടോ? ഓഫിഷ്യലി ഇതെന്റെ രണ്ടാമത്തെ വിവാഹമാണ്. അതാണ് സത്യം. പക്ഷേ അവന്‍ വീഡിയോ ഇട്ടതിന് കാരണം അവരൊക്കെ നാല് കെട്ടി. എനിക്കൊരു പെണ്ണിനെ പോലും കിട്ടിയില്ലല്ലോ എന്ന് കരുതിയിട്ടാണ്. ആവശ്യമില്ലാത്ത വിഷയങ്ങളിലാണ് പല വിവാദങ്ങളും ഉണ്ടാവുന്നതെന്നും,' ബാല പറയുന്നു.
അതേ സമയം മകളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് തുകയിലും ഡിവോഴ്‌സ് എഗ്രിമെന്റിലും ബാല കൃത്വിമം കാണിച്ചെന്ന് ആരോപിച്ച് അമൃത സുരേഷ് രംഗത്ത് വന്നിരുന്നു. പൈസയ്ക്ക് വേണ്ടി പറഞ്ഞതല്ലെന്നും നടന്‍ തട്ടിപ്പ് കാണിച്ചതിനെ കുറിച്ചാണ് പറഞ്ഞതെന്നും അമൃത നിലപാട് വ്യക്തമാക്കി. പിന്നാലെ എലിസബത്തും രംഗത്ത് വന്നു. ബാല തന്നെ പീഡിപ്പിച്ചിരുന്നെന്നും ബെഡ്‌റൂം സീനുകളടക്കം പുറത്ത് വിടുമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്നും എലിസബത്തും വ്യക്തമാക്കി. ഇതോടെ ബാല വീണ്ടും പ്രതിസന്ധിയിലിരിക്കുകയാണ്.


Click it and Unblock the Notifications