രണ്ടാം വിവാഹത്തിന് മക്കളുടെ സമ്മതം വാങ്ങിയോ? മുന്‍ ഭര്‍ത്താവ് പറഞ്ഞതൊക്കെ നുണയാണെന്ന് ഇമ്മൻ്റെ മുൻഭാര്യ മോണിക
സംഗീത സംവിധായകന്‍ ഡി ഇമ്മന്റെ രണ്ടാം വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. കാരണമില്ലാതെ തന്നെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയതാണെന്ന് ആരോപിച്ചാണ് ഇമ്മന്റെ ആദ്യ ഭാര്യ മോണിക രംഗത്ത് വന്നത്. ആദ്യം ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റിട്ട മോണിക പിന്നീട് കളിയാക്കി കൊണ്ടുള്ള പോസ്റ്റുമായി എത്തി.
ഇപ്പോള്‍ മുന്‍ഭര്‍ത്താവ് പറഞ്ഞ ചില കാര്യങ്ങളിലെ വസ്തുത എന്താണെന്നാണ് മോണിക വ്യക്തമാക്കുന്നത്. വിവാഹ അറിയിപ്പിനൊപ്പം ഇമ്മന്‍ പറഞ്ഞതൊക്കെ നുണയാണെന്നാണ് മോണിക വ്യക്തമാക്കിയത്. മക്കളെ കാണാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്നിട്ടില്ലെന്നും മോണിക വ്യക്തമാക്കി.

'ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഡി ഇമ്മന്റെ രണ്ടാം വിവാഹ വാര്‍ത്ത ഞാനും എന്റെ മക്കളും കേട്ടത്. രണ്ടാം ഭാര്യയുടെ മകളെ സ്വന്തം മകളായി അദ്ദേഹം ദത്തെടുത്ത് കഴിഞ്ഞു. അച്ഛന്‍ എന്ന് വിളിക്കപ്പെടാന്‍ അദ്ദേഹം യോഗ്യനല്ല. തന്റെ മൂന്നാമത്തെ മകളായി അദ്ദേഹം സ്വീകരിച്ചിരിക്കുന്ന കുട്ടിയോട് എനിക്ക് സഹതാപം തോന്നുന്നു. രണ്ടാം വിവാഹത്തിന് സ്വന്തം മക്കളെ മിസ് ചെയ്തുവെന്നും അവര്‍ തന്നിലേക്ക് തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞ നുണയാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്.

വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നെയും എന്റെ മക്കളെയും ഉപേക്ഷിക്കണമെന്നത് ഇമ്മന്റെ പിതാവിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇമ്മന്‍ മക്കളെ കാണാന്‍ വന്നിട്ടില്ല. കൊവിഡ് തുടങ്ങുന്നതിന് മുന്‍പേ എന്നെ ഉപേക്ഷിക്കാന്‍ ഇമ്മന്‍ തീരുമാനിച്ചു. എന്റെ മേല്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇമ്മന്‍ നുണയനാണെന്നും മോണിക ആരോപിക്കുന്നു.

സ്വന്തം പേരും പ്രശസ്തിയും സംരക്ഷിക്കുന്നതിന് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ അയാള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. തന്റെ മക്കള്‍ വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുകയാണെന്ന് അയാള്‍ പറയുമ്പോള്‍ അത് ക്രൂരവും ഭയാനകവുമായി മാറുകയാണ്. അയാളുടെ പ്രവൃത്തികളിലൂടെ മക്കള്‍ അയാളെ വീണ്ടും വീണ്ടും വെറുക്കുന്നുണ്ട്. മക്കള്‍ ഓരോരുത്തര്‍ക്കുമായി 2500 രൂപയാണ് അയാള്‍ പ്രതിമാസം ചിലവിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന്' മോണിക വ്യക്തമാക്കുന്നു.

മാത്രമല്ല തന്റെ മുന്‍ഭര്‍ത്താവായിരുന്ന ഇമ്മനോട് ചില കാര്യങ്ങള്‍ കൂടി മോണിക ചോദിച്ചു.
'സ്വന്തം മക്കളെ നിഷ്‌കരുണം ഉപേക്ഷിച്ച നിങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് സ്‌നേഹവും കരുതലും നല്‍കാന്‍ കഴിയുന്നത് എങ്ങനെയാണ്?
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും മക്കളെ കാണാന്‍ വന്നിട്ടുണ്ടോ?
നമ്മുടെ വേര്‍പിരിയലിന് ശേഷം നിങ്ങള്‍ മക്കള്‍ക്ക് നല്‍കിയ സ്‌നേഹവും പരിചരണവും സാമ്പത്തിക സഹായവും എന്താണ്?
നിങ്ങളുടെ മക്കളുടെ ജീവിതത്തെ കുറിച്ചോ അവര്‍ സമൂഹത്തോട് ഉത്തരം പറയേണ്ട ചോദ്യങ്ങളെ കുറിച്ചോ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
നിങ്ങളുടെ രണ്ടാം വിവാഹത്തിന് മക്കളുടെ സമ്മതം വാങ്ങിയിരുന്നോ?' എന്നുമാണ് മോണിക ചോദിക്കുന്നത്.

മനുഷ്യത്വമില്ലാത്ത പ്രവൃത്തി ദൈവം ഒരിക്കലും ക്ഷമിക്കില്ലെന്ന് ഓര്‍ത്തോളാനും താരം പറയുന്നു. എന്റെ മക്കളുടെ സന്തോഷവും സമാധാനവും നിങ്ങള്‍ നശിപ്പിച്ചു. ഒരു നാള്‍ സത്യം ജയിക്കും. നിങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റപ്പെടും. പ്രശസ്ത സംഗീത സംവിധായകനായിട്ടല്ല സ്വന്തം മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ക്രൂരനായ പിതാവായി ലോകം നിങ്ങളെ ഓര്‍മ്മിക്കുമെന്നും മോണിക പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.


Click it and Unblock the Notifications











