ദിലീപിന്റെ അഡാറ് കൂട്ടുകെട്ട്! സിദ്ദിഖിനൊപ്പം ജനപ്രിയന്റെ സിനിമ വരുന്നു! പേര് പുറത്ത് വിട്ട് താരം!!
കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായിട്ടായിരുന്നു സിദ്ദിഖ് അഭിനയിച്ചത്. ശേഷം ഈ വര്‍ഷം റിലീസിനെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ അച്ഛനായി സിദ്ദിഖ് എത്തി. നേരത്തെയും അച്ഛന്‍ മകന്‍ വേഷങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുതിയ സിനിമയുടെ പേര് ദിലീപ് വെളിപ്പെടുത്തിയത്.
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനാവുന്ന മറ്റൊരു സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷത്തിലെത്തത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അനു സിത്താരയാണ് നായിക. നേരത്തെ ദിലീപ് നായകനായെത്തിയ അവതാരം എന്ന സിനിമയ്ക്ക് രചന നിര്‍വഹിച്ചത് വൈശാഖനായിരുന്നു. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിെ മറ്റ് താരങ്ങള്‍.

സാധാരണ ദിലീപ് ചിത്രം പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയുമായിട്ടായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍ എത്തിയത്. ആദ്യ പകുതി കോമഡിക്കും രണ്ടാം പകുതി ത്രില്ലറിനും പ്രാധാന്യം കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമോഷണല്‍ രംഗങ്ങളും കോമഡി വേഷങ്ങളും അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ നൂറില്‍ നൂറ്റിപ്പത്തും മാര്‍ക്ക് സിദ്ദിഖിന് കൊടുക്കാം.
കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ലഹരിയില്‍ മുങ്ങി കിടക്കുന്ന ദിലീപിന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ച്ചയായി കോമഡി പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത് സിദ്ദിഖായിരുന്നു. പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications











