ചേട്ടനും അനിയനും വീണ്ടുമൊന്നിക്കുന്നു! പൃഥ്വിരാജിനൊപ്പം ഇനിയും സിനിമ വരുന്നുണ്ടെന്ന് ഇന്ദ്രജിത്ത്
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാലോകത്തുള്ള സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. എല്ലാവരെയും പോലെ പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെല്ലാം ജന്മദിന സന്ദേശം ഇതിനകം അയച്ച് കഴിഞ്ഞു.
ഷാജി കൈലാസിനൊപ്പം ഒരു സിനിമ ചെയ്യുകയാണെന്ന സര്‍പ്രൈസ് ആയിരുന്നു പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് പങ്കുവെച്ചത്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ള സിനിമ അടുത്ത വര്‍ഷം ഉണ്ടാവുമെന്ന കാര്യം ഇന്ദ്രജിത്ത് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടന്‍ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും രണ്ട് ആണ്‍മക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ഇരുവരും സിനിമയിലേക്ക് തന്നെ എത്തി. ഒടുവില്‍ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒത്തിരി സിനിമകളും റിലീസിനെത്തി. അതില്‍ ശ്രദ്ധേയം ചേട്ടനും അനിയനും ഒന്നിച്ചഭിനയിച്ച സിനിമകളായിരുന്നു. ഹാസ്യ പ്രധാന്യമുള്ളതും അഭിനയ പ്രധാന്യമുള്ളതുമായ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഒന്നിക്കുകയാണ്.

അടുത്ത വര്‍ഷം ഒരുക്കുന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയിലാണ് ഇന്ദ്രജിത്തും അഭിനയിക്കാന്‍ എത്തുന്നത്. അതേ സമയം സിനിമയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് അറിയുന്നത്. വൈകാതെ തന്നെ ഈ സിനിമയുടെ പ്രഖ്യാപനമുണ്ടാവും. കെ എല്‍ 10 പത്ത് എന്ന സിനിമയുടെ സംവിധായകനും വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ്.

നേരത്തെ ലൂസിഫറില്‍ പൃഥ്വിരാജിനൊപ്പം ഇര്‍ഷാദ് വര്‍ക്ക് ചെയ്തിരുന്നു. പൃഥ്വിരാജിനൊപ്പം ലൂസിഫറിന്റെ സഹസംവിധായകനായിരുന്നു ഇര്‍ഷാദ്. ഇതേ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അതിനൊപ്പം ഇന്ദ്രജിത്തും ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അനിയന്റെ ആദ്യ സംവിധാന സംരംഭമായ പൃഥ്വിരാജ് സംവിധാനം ചെയ്ത് ഈ വര്‍ഷം റിലീസ് ചെയ്ത ലൂസിഫറിലും ഇന്ദ്രജിത്തും ഉണ്ടായിരുന്നു. മറ്റെല്ലാ താരങ്ങളെയും അപേക്ഷിച്ച് സിനിമയിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.

അതിനും മുന്‍പ് നിരവധി സിനിമകളില്‍ ചേട്ടനും അനിയനും ഒന്നിച്ചെത്തി ഞെട്ടിച്ചിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമാണ് അതില്‍ ശ്രദ്ധേയമായ മറ്റൊരു സിനിമ. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ടിയാന്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മുരളി ഗോപി തിരക്കഥ ഒരുക്കി 2017 ല്‍ റിലീസിനെത്തിയ ടിയാന്‍ എന്ന സിനിമയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമായിരുന്നു നായകന്മാര്‍. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും ചിത്രത്തിലഭിനയിച്ചിരുന്നു. ഇനി ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന എമ്പുരാനിലും ഇന്ദ്രജിത്ത് ഉണ്ടാവും.


Click it and Unblock the Notifications