»   » കാളിദാസിനെ ഒരു ട്രോളനാക്കിയത് ആരാണ്? പൂമരത്തെ കുറിച്ച് എന്ത് പറഞ്ഞാലും ട്രോളന്മാര്‍ വെറുതെ വിടില്ല

കാളിദാസിനെ ഒരു ട്രോളനാക്കിയത് ആരാണ്? പൂമരത്തെ കുറിച്ച് എന്ത് പറഞ്ഞാലും ട്രോളന്മാര്‍ വെറുതെ വിടില്ല

Written By:
Subscribe to Filmibeat Malayalam

കാളിദാസ് ജയറാമിന്റെ പൂമരം പലതവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ ദൈവം അനുഗ്രിച്ചാല്‍ മാര്‍ച്ച് 9 ന് തന്നെ സിനിമ റിലീസിനെത്തുമെന്നാണ് ഇപ്പോള്‍ കാളിദാസ് പറയുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു കാളിദാസ് ഇക്കാര്യം പറഞ്ഞത്.

മാധവിക്കുട്ടിയായി പകര്‍ന്നാടി മഞ്ജു വാര്യര്‍! വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി ആമി, ഓഡിയന്‍സ് റിവ്യൂ


എന്നാല്‍ വീണ്ടും താരപുത്രനെതിരെ സോഷ്യല്‍ മീഡിയ നിറയെ ട്രോളുകള്‍ നിറയുകയാണ്. പൂമരം റിലീസ് ചെയ്യാതെ വിശ്വസിക്കില്ല എന്ന നിലപാടിലാണ് ട്രോളന്മാര്‍. മാത്രമല്ല കാളിദാസ് റിലീസ് തീയ്യതി പറഞ്ഞാലും സിനിമയുടെ സംവിധായകനായ എബ്രിഡ് ഷൈന്‍ അതിന് സമ്മതിക്കില്ലെന്നുമാണ് ട്രോളുകളില്‍ പറയുന്നത്.


പൂമരം റിലീസിനെത്തുന്നു


മുന്‍പ് പറഞ്ഞത് പോലെയല്ല, കാളിദാസ് ജയറാം ഫേസ്ബുക്കിലൂടെ നേരിട്ട് തന്നെയാണ് പൂമരം മാര്‍ച്ച് 9 ന് തന്നെ റിലീസിനെത്തുന്ന കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ ട്രോളന്മാര്‍ വിടാതെ ട്രോളി കൊന്നിരിക്കുകയാണ്.മത്സരമാണ്..


ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തി ബഹുദൂരം മുന്നിലാണ്. പ്രണവ് മോഹന്‍ലാലും, ഗോകുല്‍ സുരേഷ് ഗോപിയും തൊട്ട് പിന്നാലെയുണ്ട്. ഇവര്‍ക്കൊപ്പം എപ്പോള്‍ എത്താന്‍ കഴിയുമെന്ന് ചോദിച്ചാല്‍ എബ്രിഡ് ഷൈന്‍ പറയുന്നത് ഇപ്പോള്‍ എത്തുമെന്നായിരിക്കും.കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..


മാര്‍ച്ച് 9 ന് സിനിമ റിലീസിനെത്തുമെന്ന് കാളിദാസ് പറയുന്നുണ്ട്. എന്നാല്‍ ഡിസംബറില്‍ എത്തുമെന്നും, അതിന് മുമ്പ് എത്തും എന്നൊക്കെ പല തരത്തിലുളള ദിവസങ്ങള്‍ ആദ്യമെ വന്നിരുന്നു.


പാവങ്ങളെ പറ്റിക്കാന്‍ എന്താ സുഖം


ദൈവം അനുഗ്രഹിച്ചാല്‍ 2018 മാര്‍ച്ച് 9 ന് പൂമരം എത്തുമെന്നാണ് കാളിദാസ് പറയുന്നത്. ശേഷം മനസില്‍ പാവങ്ങളെ പറ്റിക്കാന്‍ എന്താ സുഖം.


ഒന്നും പറയാനില്ല


പൂമരം സിനിമയെ കുറിച്ച് കൂടുതലായി ആര്‍ക്കും ഒന്നും പറയാനില്ല. എന്നാല്‍ സിനിമ ഒന്ന് റിലീസായി കണ്ടാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്.തിരിച്ച് വന്നു..


വീണ്ടും സിനിമയ്ക്ക് റിലീസ് പ്രഖ്യാപിച്ച് വന്ന കാളിദാസ് ഇപ്പോള്‍ വിചാരിക്കുന്നത് എല്ലാവരോടും തിരുമ്പി വന്തിട്ടേന്ന് സെല്ല് എന്നായിരിക്കും.എവിടെയോ കേട്ട പോലെ


കാളിദാസ് പൂമരത്തെ കുറിച്ച് പറഞ്ഞ പോസ്റ്റ് കണ്ട് ഒരു ശരാശരി മലയാളിയുടെ സംശയം ഇങ്ങനെയായിരിക്കും. ഈ പേര് എവിടെയോ കേട്ടത് പോലെ ഉണ്ടല്ലോ..


അതിന് ഞാന്‍ ചാവണം..


പൂമരത്തിന്റെ റിലീസ് മാര്‍ച്ച് 9 ന് ഉണ്ടാവുമെന്ന് കാളിദാസ് പറയുന്നു. എന്നാല്‍ അതിന് താന്‍ ചാവണം എന്ന നിലപാടിലായിരിക്കും എബ്രിഡ് ഷൈന്‍.


എല്ലാ കൊല്ലവും ഉണ്ടല്ലോ


പൂമരം ക്രിസ്തുമസിന് റിലീസ് ചെയ്യും. ഏത് ക്രിസ്തുമസിനാണെന്ന് ചോദിക്കുന്നവരോട് എല്ലാ കൊല്ലവും ക്രിസ്തുമസ് ഉണ്ടല്ലോ. എന്നാല്‍ ഇത്തവണ 2018 മാര്‍ച്ച് എന്ന് തന്നെ കാളിദാസ് വ്യക്തമാക്കിയിരിക്കുകയാണ്.


നാഷണല്‍ അവാര്‍ഡോ?


മലയാളത്തിലെ പ്രമുഖ താരപുത്രന്മാരില്‍ നാഷണല്‍ അവാര്‍ഡുള്ളവരുടെ കൂട്ടത്തില്‍ പൂമരവും കാളിദാസും ഉണ്ടെന്നാണ് ട്രോളന്മാര്‍ പറയുന്നത്.


അറിയാന്‍ കാത്തിരുന്നത്..


ശരാശരി ഒരു മലയാളി റിലീസ് എന്നാണെന്ന് ഏറ്റവും അറിയാന്‍ കാത്തിരുന്നത് പൂമരത്തിന് വേണ്ടിയായിരുന്നു. ഒടുവില്‍ സിനിമ മാര്‍ച്ച് 9 ന് എത്തും.


വീണ്ടും റിലീസോ?


പൂമരം ശരിക്കും റിലീസ് ചെയ്തിട്ടില്ലെങ്കിലും ആദ്യം പ്രഖ്യാപിച്ച ദിവസം തന്നെ ട്രോളന്മാര്‍ സിനിമ റിലീസാക്കി. ഒപ്പം റിവ്യൂം ഉണ്ടാക്കിയിരുന്നു. അപ്പോള്‍ റിലീസ് ചെയ്ത സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ പോവുകയാണോ?


മരണ മാസല്ലേ..


റിലീസായ സിനിമയിലൂടെ ക്ലിക്കായ ഇവര് മാസാണെങ്കില്‍ റിലീസ് ആവാത്ത പടത്തിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലിക്കായ കാളി മരണമാസല്ലേ..


പ്രഖ്യാപിച്ചു അല്ലേ..


ഒടുവില്‍ കുറ്റസമ്മതം നടത്തി എന്നത് പോലെ ഒടുവില്‍ പൂമരവും റിലീസ് തീയ്യതി പ്രഖ്യാപിച്ചു.


നല്ല സമയം തന്നെ


നിലവില്‍ പൂമരം റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 9 ആണ്. ഇത്രയും കാലം ഉണ്ടായിരുന്നിട്ടും പിള്ളേര്‍ക്ക് പരീക്ഷയുള്ള സമയം മാത്രമെ കിട്ടിയുള്ളോ?പൂമരം മാറ്റ് കായ്മരം ആക്കുന്നു


സഖാക്കളെ പൂമരം 2018 മാര്‍ച്ചില്‍ റിലീസ് ചെയ്യുകയാണ്. ഈ അവസരത്തില്‍ പൂമരം എന്ന പേര് മാറ്റി കായ്മരം എന്ന പേര് നല്‍കുന്നതായിരിക്കും. കാരണം പൂക്കളൊക്കെ കായായി മാറിയതിനാലാണ് ഈ മാറ്റം എന്നറിയിക്കുകയാണ്.


ട്രോളനായി വന്നേക്കണു...


കാളിദാസിന്റെ പോസ്റ്റ് കണ്ട ജയറാം പാര്‍വ്വതിയോട് .. പാറു ദേ നിന്റെ മോന്‍ നടനാവാന്‍ പോയിട്ട് ട്രോളനായി വന്നിരിക്കുന്നു.


അതായിരുന്നു പ്രശ്‌നം


പൂമരം ഷൂട്ടിംഗിന്റെ അവസാന ദിവസം കാളിദാസ് ക്യാമറയുടെ പ്രശ്‌നം എന്തായിരുന്നെന്ന് സംവിധായകനോട് ചോദിക്കുന്നു. റെക്കോര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല എന്നോ മറ്റോ ആയിരുന്നെന്നാണ് മറുപടി.


തിരിച്ചും ട്രോളുവാണല്ലേ..


ഫേസ്ബുക്ക് പോസ്റ്റില്‍ കാളിദാസ് തനിക്കെതിരെ ട്രോള്‍ വരുമെന്ന് അറിയുന്നത് കൊണ്ട് ട്രോളന്മാര്‍ക്കിട്ട് തിരിച്ചൊരു കൊട്ട് കൊടുത്തിരുന്നു.


നിങ്ങള്‍ക്കുണ്ടോ?


നമുക്കെല്ലാവര്‍ക്കും കാണും ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് പറഞ്ഞ് പറ്റിക്കുന്ന ഒരു ഫ്രണ്ട്. അതുപോലെയാണ് പൂമരവും.


പരീക്ഷകള്‍ ഓര്‍ത്തില്ല


മാര്‍ച്ച് 9 ന് റിലീസ് തീരുമാനിച്ചെങ്കിലും ആ ദിവസങ്ങളിലുള്ള പ്രശ്‌നങ്ങള്‍ കാളിദാസ് ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂള്‍ പരീക്ഷ, എസ്എസ്എല്‍സി പരീക്ഷ, പ്ലസ്2 പരീക്ഷകള്‍. യൂണിവേള്‌സിറ്റി പരീക്ഷ എന്നിങ്ങനെ പരീക്ഷകള്‍ മാത്രമെ ഉള്ളു.


കാളിവുഡ്


മാര്‍ച്ച് ഒന്‍പത് എല്ലാവരും ഓര്‍മ്മിച്ച് വെച്ചോളു. കാരണം അന്ന് മുതല്‍ മോളിവുഡ് എന്ന പേര് മാറി കാളിവുഡ് എന്നായി മാറാന്‍ സാധ്യതയുണ്ട്.


പിറകിലാണ്


മലയാളത്തിലെ പ്രമുഖ താരപുത്രന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കാളിദാസ് വളരെ പിന്നിലാണ്.


ഇപ്പോ ശരിയാക്കാം..


മകന്റെ സിനിമ കാണാനുള്ള ആഗ്രഹത്തോടെ ജയറാം എബ്രിഡ് ഷൈനിനോട് പൂമരം റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുന്നു. ശേഷം ഉത്തരം ഇപ്പോള്‍ ശരിയാക്കി തരാം.


എറങ്ങുമോ?

മാര്‍ച്ച് 9 ന് കാണമെന്ന് കാളിദാസ് പറഞ്ഞിട്ടുണ്ടെങ്കിലും പിന്നിലൂടെ ശൂ... ശൂ... ഷൈനേട്ടാ.. സിനിമ എറങ്ങുലേ എന്ന് വിളിച്ച് ചോദിക്കേണ്ടി വരും.


കണ്ടീഷന്‍സ് ഉണ്ട്


ബാക്കിയുള്ള നടന്മാരെ പോലെയല്ല കാളിദാസ്. അതിന്റെ കാരണം ഒരു ലക്ഷം ട്രോള്‍ എങ്കിലും ഇല്ലാതെ താരം സിനിമ ഇറക്കില്ല.ബ്രാന്‍ഡ് ഏതാ..

പൂമരം മാര്‍ച്ച് 9 ന് റിലീസിനെത്തുമെന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാതെ നിങ്ങളൊക്കെ ഏത് ബ്രാന്‍ഡ് ആണ് അടിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകന്‍ ചോദിക്കുന്നത്.

English summary
Again Kalidas Jayaram's Poomaram troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam