ദിലീപിന് താരമൂല്യം വന്നശേഷം ബിഗ് ബജറ്റില്‍ ഒരുക്കാം! ചാന്തുപൊട്ട് വന്നതിനെ കുറിച്ച് ലാല്‍ ജോസ്

മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച ദിലീപും ലാല്‍ ജോസുമെല്ലാം സിനിമയിലെത്തുന്നതിന് മുന്‍പ് മുതല്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. ആ സൗഹൃദത്തിന്റെ ബലത്തില്‍ ഇരുവരും ഒന്നിച്ച സിനിമകളും സൂപ്പര്‍ ഹിറ്റുകളായി മാറുന്ന കാഴ്ചയാണ് കണ്ടത്. തന്റെ ആദ്യ സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് ദിലീപിനെ ആയിരുന്നെന്ന് പറയുകയാണ് ലാല്‍ ജോസിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് മനസ് തുറന്നത്.

'മമ്മൂക്ക നായകനായാല്‍ നിന്റെ ലെവല്‍ തന്നെ മാറില്ലേ എന്നും അത് എനിക്കും ഗുണമാകില്ലേ എന്നുമായിരുന്നു ദിലീപ് ചോദിച്ചത്. അങ്ങനെയാണ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നത്'. മീശമാധവനാണ് സാമ്പത്തികമായി തന്നെ ഏറെ സഹായിച്ചതെങ്കിലും സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ചാന്ത്‌പൊട്ട് ആയിരുന്നു.

 lal-jose-dileep

ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസ് കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സംവിധായകനാവുന്നതിന് മുന്‍പ് നാദിര്‍ഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാന്‍ ബെന്നിയെ കണ്ടു. കഥ വേറെ ആര്‍ക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബജറ്റില്‍ ചെയ്യാമെന്നും ബെന്നിയോട് ഞാന്‍ പറഞ്ഞു.

എട്ട് വര്‍ഷത്തോളം ആ കഥയുമായി ബെന്നി പി നായരമ്പലം എനിക്ക് വേണ്ടി കാത്ത് നിന്നു. ആ സിനിമ കഴിഞ്ഞാണ് എന്‍രെ ഏറ്റവും മികച്ച ചിത്രങ്ങള്‍ സംഭവിക്കുന്നത്. അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, തുടങ്ങിയവയെന്നും ലാല്‍ ജോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X