മഞ്ജു വാര്യര്‍ ഇത് രണ്ടും കല്‍പ്പിച്ചാണ്! മഞ്ജുവിന്റെ ഡാന്‍സ് വീണ്ടും, ഇത്തവണ നടി അനുശ്രീയ്‌ക്കൊപ്പം
മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ഓരോ ദിവസം കഴിയുംതോറും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റേഞ്ച് റോവര്‍ കാര്‍ ഓടിച്ച് കൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍.

വീണ്ടും മഞ്ജു വാര്യര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവിന്റെ ഡാന്‍സ്. മഞ്ജുവിനൊപ്പം നടി അനുശ്രീയും ഉണ്ടായിരുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന പ്രതി പൂവന്‍ കോഴി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു നടിമാര്‍ കോളേജിലെത്തിയത്.
വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന നായികമാരുടെ വീഡിയോ അതിവേഗമാണ് വൈറലായത്. കഴിഞ്ഞ ആഴ്ച മറ്റൊരു കോളേജില്‍ വെച്ച് ഡാന്‍സ് കളിച്ച മഞ്ജുവിന്റെ വീഡിയോ ആയിരുന്നു അതിവേഗം കേരളത്തില്‍ തരംഗമായത്. മഞ്ജുവിന്റെ തന്നെ സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ കോര്‍ത്തിണക്കിയായിരുന്നു ഡാന്‍സ് കളിച്ചത്.


Click it and Unblock the Notifications