ഇത്തവണ ചരിത്രം മാറി മറിയും! ബിഗ് ബജറ്റ് ചിത്രവുമായി മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും!

Recommended Video

വില്ലന് ശേഷം വീണ്ടും ലാലേട്ടൻ | filmibeat Malayalam

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആക്ഷന്‍, കോമഡി, സസ്‌പെന്‍സ് എല്ലാമടങ്ങിയ പക്കാ മാസ് എന്റര്‍ടെയിനര്‍ മൂവിയാണെന്നാണ് സിനിമയെ കുറിച്ച് ആദ്യദിവസം വന്ന റിപ്പോര്‍ട്ട്. എന്തായാലും ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

ഈ ചിത്രത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാലിത് ദിലീപിന് പറ്റിയ റോള്‍ ആണെന്ന് മോഹന്‍ലാലായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാര്യം ബി ഉണ്ണികൃഷ്ണന്‍ വക വരുന്നുണ്ടെന്നാണ് സൂചന. കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഒരു ബിഗ് ബജറ്റ് ചിത്രം അണിയറയിലുണ്ടെന്നാണ് പറയുന്നത്.

 ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

ദിലീപ് ചിത്രം റിലീസിനെത്തിയതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ വരുന്നതായി അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമ ഇതുവരെ നിര്‍മ്മിച്ചത് പോലൊരു ചിത്രമായിരിക്കില്ലെന്നും പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

 വില്ലന് ശേഷം വീണ്ടും..

വില്ലന് ശേഷം വീണ്ടും..

2017 ല്‍ റിലീസിനെത്തിയ വില്ലനായിരുന്നു ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. ക്രൈം ഡ്രാമ ചിത്രമായി ഒരുക്കിയ വില്ലന് രചന നിര്‍വഹിച്ചതും ബി ഉണ്ണികൃഷ്ണനായിരുന്നു. തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മോഹന്‍ലാലിനൊപ്പം നായികയായെത്തിയത് മഞ്ജു വാര്യരായിരുന്നു. ഒപ്പം തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സികയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

 മാടാമ്പിയിലൂടെ ഒന്നിച്ചു

മാടാമ്പിയിലൂടെ ഒന്നിച്ചു

മാടമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിച്ചത്. ആക്ഷന്‍ ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ കെപിഎസി ലളിത, കാവ്യ മാധവന്‍, എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരുന്ന മാടമ്പി ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയും മാടമ്പിയായിരുന്നു. ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും ഹിറ്റായ സിനിമയും മാടമ്പിയായിരുന്നു.

ഗ്രാന്റ്മാസ്റ്റര്‍

ഗ്രാന്റ്മാസ്റ്റര്‍

മാടമ്പിയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിച്ചത് ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തില്‍ പ്രിയാമണി, അനൂപ് മേനോന്‍, നരേന്‍, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി തുടങ്ങി വമ്പന്‍ താരങ്ങളും അണിനിരന്നിരുന്നു. ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യുടിവി മോഷന്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2012 മേയ് 3ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം നല്ല പ്രതികരണം സ്വനമാക്കിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാതെ പോവുകയായിരുന്നു.

 മിസ്റ്റര്‍ ഫ്രോഡ്

മിസ്റ്റര്‍ ഫ്രോഡ്

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിച്ചതില്‍ പരാജയമായ സിനിമയായിരുന്നു മിസ്റ്റര്‍ ഫ്രോഡ്. 2014 ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം ദേവ് ഗില്‍, വിജയ് ബാബു, മിയ, മഞ്ജരി, പല്ലവി പുരോഹിത് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം ഒരു നിധിശേഖരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റെര്‍സ് ഫെഡറെഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും സംവിധായകാന്‍ ബി ഉണ്ണികൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് വൈകിയിരുന്നു. ഒടുവില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷമായിരുന്നു റിലീസ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X