For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!

  |

  കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം എന്നിങ്ങനെ മലയാള സിനിമയുടെ താരരാജാവിനെ വിശേഷിപ്പിക്കുന്നത് നിരവധി പേരുകളിലാണ്. എന്നാല്‍ എക്കാലത്തും മോഹന്‍ലാല്‍ എന്ന പേര് മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനുള്ളതാണ്. താരസംഘടനയായ അമ്മയുടെ പേരിലുള്ള വിവാദങ്ങള്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പരിഹരിച്ച് വരികയാണ്.

  ശ്രീശാന്ത് എന്നും വിവാദ നായകന്‍! ശ്രീയുടെ നുണ പൊളിച്ചെഴുതി സല്‍മാന്‍ ഖാന്‍! മത്സരാര്‍ത്ഥികള്‍ ഞെട്ടി

  'പൃഥ്വി' പോയാലും വിടാതെ ആഗസ്റ്റ് സിനിമ! മമ്മൂക്ക ചിത്രത്തിന് പിന്നാലെ സര്‍പ്രൈസുമായി നിര്‍മാതാക്കള്‍

  അതിനിടെ സിനിമാപ്രേമികള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും ആവേശമായിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം നടന്ന കേരള സൈനിക വേഷത്തിലെത്തിയാണ് ലാലേട്ടന്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംസാസിഡര്‍ മോഹന്‍ലാലാണ്. ഇന്നലെ സൈനിക വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതിനും പ്രധാനമായൊരു കാര്യമുണ്ടായിരുന്നു.

  പുലർച്ചെവരെ വാതിലിൽ തട്ടി വിളിച്ചു!! ഒപ്പം താമസിക്കണം... നടൻ ത്യാഗരാജനെതിരെ സിനിമ ഫോട്ടോഗ്രാഫര്‍

  ലഫ്റ്റനന്റ് കേണല്‍ പദവി

  ലഫ്റ്റനന്റ് കേണല്‍ പദവി

  സിനിമാലോകത്തിന് മോഹന്‍ലാല്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് 2001 ലായിരുന്നു ഭാരത സര്‍ക്കാര്‍ മോഹന്‍ലാലിന് പത്മശ്രീ നല്‍കി ആദരിച്ചത്. മാത്രമല്ല മേജര്‍ രവിയുടെ സംവിധാനത്തിലെത്തിയ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും ബലി കഴിഞ്ഞ കഥകള്‍ ജനങ്ങളിലെത്തിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരുന്നു. ഈ സംഭാവനകളെ പരിഗണിച്ചാണ് 2009 ല്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി (ഓണറി) നല്‍കി മോഹന്‍ലാലിനെ ആദരിച്ചത്.

   കേരള ബ്ലാസ്റ്റേഴ്‌സ് അംബാസിഡര്‍

  കേരള ബ്ലാസ്റ്റേഴ്‌സ് അംബാസിഡര്‍

  കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കി കൊണ്ടായിരുന്നു മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡറായത്. കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ മഞ്ഞപ്പടയുടെ ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ എത്തിയത്. സച്ചിന്റെ അഭാവം ഇല്ലാതാക്കാന്‍ കൂടിയായിരുന്നു മോഹന്‍ലാലിനെ അംബാസിഡറാക്കിയിരുന്നത്.

   സൈനിക വേഷത്തിലെത്തി..

  സൈനിക വേഷത്തിലെത്തി..

  സിനിമയില്‍ മാത്രമല്ല ഫുട്‌ബോളിലും ആരാധകരെ കൈയിലടുക്കാനാണ് മോഹന്‍ലാലെത്തിയത്. ശനിയാഴ്ച കൊച്ചിയില്‍ നടന്ന രണ്ടാം അങ്കത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ഇത്തവണ സൈനിക വേഷത്തിലെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആവേശമായിരുന്നു. മോഹന്‍ലാല്‍ സൈനിക വേഷത്തിലെത്തിയതിന് പിന്നിലും ഒരു കാര്യമുണ്ടായിരുന്നു.

  സൈനികരെ കൈപിടിച്ചുയര്‍ത്താന്‍

  സൈനികരെ കൈപിടിച്ചുയര്‍ത്താന്‍

  കേരളത്തിലുണ്ടായ പ്രളയത്തില്‍ സാഹയവുമായി ഓടി എത്തിയ സൈനികരെ ആദരിച്ചിരുന്നു. അത് കൊണ്ടായിരുന്നു സൈനികനായി മോഹന്‍ലാലെത്തിയത്. ഇതേ വേഷത്തില്‍ ഗ്രൗണ്ടിലൂടെ നടന്ന് ആരാധകരെ അഭിവാദഗ്യം ചെയ്യാനും മോഹന്‍ലാല്‍ മറന്നിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കര-വ്യോമ-നാവിക സേനാംഗങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദരിച്ചത്. ഒക്ടോബര്‍ അഞ്ചിന് നടന്ന ആദ്യ ഹോം മത്സരത്തില്‍ മത്സ്യ തൊഴിലാളികളെയും ബ്ലാസ്‌റ്റേഴ്‌സ് ആദരിച്ചിരുന്നു.

   സൈനിക പരിശീലനത്തിനെത്തി..

  സൈനിക പരിശീലനത്തിനെത്തി..

  ഈ വര്‍ഷം തന്നെ സൈനിക പരിശീലനത്തിനായി മോഹന്‍ലാല്‍ കണ്ണൂരിലെത്തിയിരുന്നു. പരിശീലനത്തിനിടെയുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഒടിയന്‍ സിനിമയ്ക്ക് വേണ്ടി തടി കുറച്ച മോഹന്‍ലാല്‍ വീണ്ടും ചെറുപ്പക്കാരന്റെ ലുക്കിലായിരുന്നു യൂണിഫോം ധരിച്ചെത്തിയത്. ഈ ചിത്രങ്ങള്‍ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  English summary
  Again Mohanlal in military uniform
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X