പ്രായം കൂടുംതോറും മോഹന്‍ലാലിന്റെ ഗ്ലാമറിന് പിന്നിലെ ഘടകം ഇതാണ്! ലേശം കഷ്ടപ്പാട് തന്നെയാണ്!
ഒടിയന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചത്. ശേഷം അതേ ശരീരം കാത്ത് സൂക്ഷിക്കുകയാണ് താരമിപ്പോള്‍. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി കഠിനമായ വ്യായമങ്ങളാണ് ഓരോ ദിവസവും മോഹന്‍ലാല്‍ ചെയ്ത് വരുന്നത്. നേരത്തെ പലപ്പോഴായി മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോസ് പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ വൈറലാവുകയാണ്.

ജിമ്മില്‍ നിന്നും റോപ് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിടെ 57-ാം പിറന്നാള്‍ ആഘോഷിച്ച താരം ഈ പ്രായത്തിലും ഇത്രയും ഫ്‌ളക്സിബിലിറ്റി കാത്ത് സൂക്ഷിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മമ്മൂട്ടിയെ പോലെ പ്രായം കൂടുംതോറും മോഹന്‍ലാലിനും ഗ്ലാമര്‍ കൂടി വരികയാണെന്നും ആരാധകര്‍ പറയുന്നു.
വ്യായമങ്ങള്‍ ചെയ്യുക മാത്രമല്ല ഫിറ്റ്നസ് ചലഞ്ചുകളിലും മോഹന്‍ലാല്‍ മുന്‍പന്തിയിലുണ്ടാവാറുണ്ട്. നിലവില്‍ ജിബി-ജോജു കൂട്ടുകെട്ടിലെത്തുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. ശേഷം സിദ്ദിഖിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയും ചിത്രീകരിക്കും. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം.


Click it and Unblock the Notifications