മോഹന്‍ലാലിന്റെ തലയില്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യന്‍! വീണ്ടും പക്കിയെ തരംഗമാക്കി സോഷ്യല്‍ മീഡിയ
Recommended Video
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നും അണിയിച്ചൊരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊണ്ണുണ്ണി. നിവിന്‍ പോളി നായകനായി അഭിനയിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കൊച്ചുണ്ണിയെക്കാള്‍ പ്രേക്ഷക പ്രശംസ ലഭിച്ചതും ഇത്തിക്കരപക്കിയ്ക്ക് ആയിരുന്നു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടും ഏറ്റവുമധികം പ്രചരിച്ചതും മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇത്തിക്കരപക്കിയുടെ തരംഗം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ അത്തരമൊരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകരും സിനിമാ താരങ്ങളുമെല്ലാം ഈ ചിത്രം പങ്കുവെച്ച് കൊണ്ട് രംഗത്ത് വരികയും ചെയ്തു.
ജ്വലിക്കുന്ന സൂര്യന്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു നടന്‍ ഉണ്ണിമുകുന്ദന്‍ ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ മമ്മൂട്ടിയുടെ ഫോട്ടോസുമായി മറ്റ് ചിലരും എത്തി. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ ഫോട്ടോ കൂടി വന്നത്. ഇതും ട്രെന്‍ഡ് ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്.


Click it and Unblock the Notifications











