»   » ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്!

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ പാട്ടുകള്‍ ഹിറ്റാവുന്നുണ്ടെങ്കിലും ഓണത്തിന് തിയറ്റററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ടിന് കിട്ടിയ സ്വീകരാത്യ ഇപ്പോള്‍ ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുകയാണ്.

സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു!!!

ഇക്കൊല്ലത്തെ ഓണത്തിന് ജിമിക്കി ഡാന്‍സായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പലരും പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നവര്‍ക്ക് സിനിമയിലെ താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇക്കാര്യം മോഹന്‍ലാലായിരുന്നു ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ ജിമിക്കി കമ്മലിന്റെ വ്യത്യസ്ത വേര്‍ഷനിലുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ജിമിക്കി കമ്മല്‍ ഡാന്‍സ്


മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട് കേരളത്തിന് പുറത്ത് നിന്നും ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

വൈറലായ സോംഗ്


പാട്ട് പുറത്തിറങ്ങിയ അന്ന് മുതല്‍ വൈറലായിരുന്നു. ഇന്നും പാട്ടിന്റെ തരംഗം അവസാനിച്ചിട്ടില്ല. കേരളത്തിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും പാട്ടിനൊപ്പം ചുവട് വെക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

ജിമ്മിലും ഇത് തന്നെ


ട്വിറ്ററിലൂടെ ഒരു ബോഡി ബില്‍ഡര്‍ പുറത്ത് വിട്ട വീഡിയോ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പാട്ടിന്റെ വരികള്‍ക്കൊപ്പം ശരീരം ചലിപ്പിക്കുന്ന ആല്‍ബി അവറംഗ എന്നയാള്‍ എന്റെ ജിമിക്കി കമ്മല്‍ ജിം സോംഗ് എങ്ങനെയുണ്ട് എന്ന് ചോദിച്ച് കൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.

കുരങ്ങന്മാര്‍ക്കും പറ്റും

മനുഷ്യര്‍ക്ക് മാത്രമല്ല കുരങ്ങന്മാര്‍ക്കും ഇതൊക്കേ പറ്റുമെന്ന് കാണിച്ച് കൊണ്ട് ഒരു മംഗി ഡാന്‍സും പുറത്ത് വന്നിരിക്കുകയാണ്. നാല് കുരങ്ങന്മാര്‍ ജിമിക്കി കമ്മല്‍ പാട്ടിന്റെ വരികള്‍ക്കൊപ്പം ചുവട് വെക്കുന്ന ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.

ഓണാഘോഷം

ഇത്തവണത്തെ ഓണത്തിന് പ്രധാന ആകര്‍ഷണം ജിമിക്കി കമ്മലായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ജിമിക്കി കമ്മല്‍ ഡാന്‍സ് ഒരുക്കിയിരുന്നു.

ലക്ഷങ്ങള്‍

പാട്ട് പുറത്ത് വന്ന ആദ്യ ദിവസം തന്നെ അത് കണ്ടവരുടെ എണ്ണം 20 ലക്ഷം കഴിഞ്ഞിരുന്നു. പിന്നീട് അത് റെക്കോര്‍ഡുകള്‍ മറികടക്കുകയായിരുന്നു.

അനില്‍ പനച്ചൂരാന്റെ വരികള്‍


അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

English summary
Again monkey's jimikki kammal dance going viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam