മമ്മൂട്ടിയെയും കസബയെയും കുറിച്ച് പാര്‍വ്വതി പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്! തുറന്ന് പറഞ്ഞ് നടി രംഗത്ത്!!

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് പാര്‍വ്വതി. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അഭിനയമായിരുന്നു പാര്‍വ്വതിയ്ക്ക് ഒത്തിരി ആരാധകരെ സമ്മാനിച്ചതെങ്കില്‍ ടേക്ക് ഓഫ് എന്ന സിനിമ പാര്‍വ്വതിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു. ടേക്ക് ഓഫീലെ പ്രകടനത്തിലൂടെ പാര്‍വ്വതിയെ തേടി എത്തിയത് ഒട്ടനവധി പുരസ്‌കാരങ്ങളായിരുന്നു.

ഇതോടെ കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോവുകയായിരുന്നു പാര്‍വ്വതി. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവത്കരിക്കുന്നതിനെതിരെയാണ് താന്‍ പറഞ്ഞതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വ്വതി.

 പാര്‍വ്വതിയുടെ വാക്കുകളിലേക്ക്

പാര്‍വ്വതിയുടെ വാക്കുകളിലേക്ക്

സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപത്രങ്ങള്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇതിന് മറുപടിയായി പാര്‍വ്വതി പറഞ്ഞത്. സിനിമ സമൂഹത്തെ പ്രതിഫലിക്കുന്നതായത് കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷെ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും പാര്‍വ്വതി വ്യക്തമാക്കി.

കസബ വിവാദം

കസബ വിവാദം

2016 ല്‍ മമ്മൂട്ടിയെ നായകനാക്കി നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് മൂവിയായിരുന്നു കസബ. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തിലെ ഓരോ ഡയലോഗുകളും ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. ചിത്രത്തില്‍ ഒരു പോലീസുകാരിയുടെ ബെല്‍റ്റില്‍ പിടിച്ച് വലിച്ച് കൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗിനെതിരെയായിരുന്നു നടി പാര്‍വ്വതി അഭിപ്രായ പ്രകടനം നടത്തിയത്.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് പരാമര്‍ശം നടത്തിയതോടെ പാര്‍വ്വതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു നടന്നത്. സോഷ്യല്‍ മീഡിയ വഴി ഒരു കൂട്ടം ആളുകള്‍ നടിയെ ആക്രമിച്ചിരുന്നു. സൈബര്‍ ക്രൈമിനെതിരെ പോലീസില്‍ പരാതിയുമായി പാര്‍വ്വതിയ്ക്ക് പോകേണ്ട അവസ്ഥ വരെ വ്ന്നിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും പാര്‍വ്വതി മാറി നില്‍ക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 സിനിമകളെ തഴയുന്നു..

സിനിമകളെ തഴയുന്നു..

പാര്‍വ്വതിയ്ക്ക് നേരെ മാത്രമല്ല പാര്‍വ്വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ സ്റ്റോറിയ്ക്കായിരുന്നു ദുരവസ്ഥ നേരിടേണ്ടി വന്നത്. സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകള്‍ക്കും ടീസര്‍, ട്രെയിലര്‍ എന്നിവയ്‌ക്കെല്ലാം ഡിസ്്‌ലൈക്കുകളായിരുന്നു ലഭിച്ചത്. മാത്രമല്ല റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യദിനം നെഗറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചത്.

 സിനിമയിലെ അവസരങ്ങള്‍

സിനിമയിലെ അവസരങ്ങള്‍

ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പലവിധത്തിലായിരുന്നു പാര്‍വ്വതിയ്ക്ക് ദുരിതമനുഭവിക്കേണ്ടി വന്നത്. കാഞ്ചനമാലയും ടെസയുമായി തകര്‍ത്തഭിനയിച്ച നടിയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കാത്ത സ്ഥിതിയായി. ചില സത്യങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ട് തനിക്കിപ്പോള്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് ഒരു ഫെലിം ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോള്‍ പാര്‍വ്വതി തുറന്ന് പറഞ്ഞിരുന്നു. നിലവില്‍ ഉയരെ എന്ന സിനിമയാണ് പാര്‍വ്വതിയുടേതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X