ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി വീണ്ടും പ്രിയ വാര്യരുടെ കണ്ണീറുക്കല്‍! പ്രിയ ടിക് ടോകിലും വൈറലാണ്
മലയാളത്തില്‍ നിന്നും ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാത്തതിലും അപ്പുറും പിന്തുണ ലഭിച്ച നടിയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവിലെ ഒരു പാട്ടില്‍ നിന്നുമായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. ദിവസങ്ങളോളം ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയത് പ്രിയയുടെ കണ്ണീറുക്കലായിരുന്നു. സംഭവം ഹിറ്റായതോടെ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരുന്നു.

ഈ കണ്ണീറുക്കലും നോട്ടവും സിനിമയ്ക്ക് വേണ്ടി മാത്രം പഠിച്ചതല്ലെന്ന് വ്യക്തമാക്കുന്ന പ്രിയയുടെ ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിന് ശേഷം നിലത്ത് സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രിയ തമാശയായി നോക്കുന്നതും കണ്ണീറുക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. 'ആ നോട്ടം, എന്റെ പൊന്ന്് സാറേ.. എന്നുമെന്റെ വീക്ക്‌നെസ് ആയിരുന്നു' എന്ന ക്യാപ്ഷനോടെയാണ് ടിക്ക് ടോക്ക് വഴി പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നു ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രതീക്ഷിച്ച അത്രയും വിജയം സിനിമയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു അഡാറ് ലവിന് ശേഷം ബോളിവുഡിലേക്കാണ് പ്രിയ അരങ്ങേറ്റം നടത്തിയത്. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ലൊക്കേഷന്‍ ചിത്രങ്ങളും തരംഗമായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ കഥയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പേരില്‍ ശ്രീദേവിയുടെ വീട്ടുകാര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.


Click it and Unblock the Notifications