മമ്മൂട്ടിയെ ചുള്ളനാക്കി പിഷാരടിയുടെ സര്‍പ്രൈസ്! കാത്തിരിക്കാന്‍ വയ്യെന്ന് ആരാധകര്‍
മറ്റുള്ള എല്ലാ താരങ്ങളെക്കാളും രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അതിവേഗം തരംഗമായി മാറുന്നത് പതിവാണ്. ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പിഷാരടി ഒരുക്കുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് കൂടുതലായും താരം പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഫേസ്ബുക്കിലൂടെ താരം പുറത്ത് വിട്ടത്.
മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനെ കുറിച്ചുള്ള ചില സര്‍പ്രൈസ് കാര്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു പോസ്റ്റ് വന്നത്. ഗാനഗന്ധര്‍വ്വനിലെ നായിക അതുല്യ ചന്ദ്രയുമൊന്നിച്ച് നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം കണ്ടതോടെ ആരാധകരും ആവേശത്തിലായി. ഇത് ഏതാണീ ചുള്ളന്‍ ചെക്കന്‍ എന്നാണ് പലരും കമന്റില്‍ ചോദിച്ചിരിക്കുന്നത്.

അതിനൊപ്പം പിഷാരടി സുചിപ്പിച്ചിരിക്കുന്നത് പോലെ ഗാനഗന്ധര്‍വ്വനെ കുറിച്ചുള്ള സര്‍പ്രൈസ് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഓണത്തിന് തന്നെ റിലീസിനെത്തുമെന്ന കാര്യമാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അധികം വൈകാതെ ഇക്കാര്യം പുറത്ത് വരുമെന്നാണ് കരുതുന്നത്. അതേ സമയം മമ്മൂട്ടിയുടെ ലുക്കിനെ പറ്റിയാണ് കൂടുതല്‍ സംസാരം.
മുടി നീട്ടി വളര്‍ത്തിയൊരു ലുക്കിലായിരുന്നു സിനിമയുടെ ഷൂട്ടിംഗിന് മുന്‍പ് മമ്മൂട്ടിയുടെ പോസ്റ്റര്‍ വന്നത്. എന്നാല്‍ അത് മാത്രമല്ലെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ചെറിയ താടിയും മുടിയും മാത്രമുള്ളതും ടീ ഷര്‍ട്ട് ധരിച്ച് പാട്ട് പാടാന്‍ നില്‍ക്കുന്നതുമായ ചിത്രങ്ങളും വൈറലായിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications