For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭൂമിയിലെ സ്വർ​ഗം കണ്ടെത്തി', മഹാലക്ഷ്മിയുടെ ചുംബനം വാങ്ങി രവീന്ദർ, 'നിനക്ക് കണ്ണില്ലേടി'യെന്ന് നടിയോട് ആരാധകർ

  |

  ഓരോരുത്തരും അവരവർക്ക് മനസ് പിടിച്ച പങ്കാളിയെ കണ്ടെത്തി ജീവിതം ആഘോഷമാക്കാനാണ് ആ​ഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. പണ്ടുള്ളത് പോലെ വീട്ടുകാരുടെ നിർബന്ധപ്രകാരമോ നാട്ടുകാരെ ഭയന്നോ ഇഷ്ടങ്ങൾ വേണ്ടെന്ന് വെക്കുന്ന യുവതി യുവാക്കൾ വളരെ ചുരുക്കമാണ്.

  അതേസമയം അവനവന് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് കഴിഞ്ഞാൽ അവർ നേരിടേണ്ടി വരുന്നതും വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ്. അതിന് കാരണം സോഷ്യൽമീഡിയയുമാണ്.

  Also Read: പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി പരിഹാസം കേൾക്കുന്ന രണ്ടുപേരാണ് നടി മഹാലക്ഷ്മിയും ഭർത്താവും നിർ‌മാതാവുമായ രവീന്ദറും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇവരെ സോഷ്യൽ മീഡിയ ഇത്രത്തോളം സൈബർ ബുള്ളിയിങ് നടത്താനുള്ള കാരണം ഇരുവരുടേയും രൂപമാണ്.

  സെപ്റ്റംബർ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

  Also Read: 'അയാൾ എന്നെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നത്, അമ്പലമുണ്ടെന്നത് സത്യമാണ്, കമന്റുകളിൽ അസഭ്യം'; ലക്ഷ്മി നായർ

  ഇരുവരും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്.

  'പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും' എന്നെല്ലാമാണ് ചിലർ പരിഹസിച്ചിരിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു.

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  ഇതിനിടയിൽ ദമ്പതികളെ പിന്തുണച്ച് കൊണ്ടും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പരിഹാസങ്ങൾ കൂടിയപ്പോഴും ഇരുവരും തളർന്ന് പോയില്ല. കൂടുതൽ സ്നേഹത്തിൽ അടുക്കുകയാണ് ഉണ്ടായത്. തങ്ങളെ പരിഹസിക്കുന്നവർക്കുള്ള അടിയെന്നോണം ദിവസവും ചില ഫോട്ടോകളും കുറിപ്പുകളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

  അത്തരത്തിൽ പുതുതായി രവീന്ദർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭാര്യ മഹാലക്ഷ്മിയുടെ ചുംബനം കവിളിൽ സ്വീകരിക്കുന്ന ചിത്രമാണ് രവീന്ദർ പങ്കുവെച്ചത്. ഒപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു.... 'ഭൂമിയിലെ സ്വർ​ഗം ഞാൻ കണ്ടെത്തി.'

  പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ആശംസകൾ അറിയിച്ചും പരിഹസിച്ചും കമന്റുകളെത്തി. 'നിനക്ക് കണ്ണില്ലേ പെണ്ണേ?, സാധാരണ വിവാഹിതരായ ആളുകൾ ഈ വിഡ്ഢിത്തങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുന്നു.'

  'കുടുംബം ജീവിതം പൊതുജനങ്ങളെ കാണിക്കേണ്ട ആവശ്യമില്ല, ദൈവമേ നിനക്ക് കണ്ണില്ലേ?, ഒരു വാക്ക് പറഞ്ഞാൽ ‍‌ഞാൻ നിനക്ക് ജീവിതം തരില്ലേ' തുടങ്ങിയ നിരവധി മോശം കമന്റുകളാണ് രവീന്ദറിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

  ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ.

  വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമാണം. ഇതിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ.

  ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നടി മഹാലക്ഷ്മിക്ക് ആദ്യവിവാഹത്തിൽ എട്ടുവയസുകാരനായ മകനുണ്ട്. 2019ൽ ആദ്യ വിവാഹം വേർപെടുത്തിയിരുന്നു.

  ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ വാർത്ത കണ്ടിരുന്നുവെന്നും എന്നാൽ സത്യമതല്ലെന്നും തനിക്ക് 38 വയസും മഹാലക്ഷ്മിക്ക് 35 വയസുമാണ് പ്രായമെന്നും രവീന്ദര്‍ വെളിപ്പെടുത്തിയിരുന്നു. മഹാലക്ഷ്മി തന്റെ ഭാ​ഗ്യമാണെന്നാണ് രവീന്ദർ പറയാറുള്ളത്.

  Read more about: actress
  English summary
  Again Ravindar Face Social Criticism After He Shared A New Picture With Wife Mahalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X