മാസ് കാണിക്കാന്‍ മമ്മൂട്ടിയും ചിരിപ്പിക്കാന്‍ സലിം കുമാറും! മനോഹരന്‍ മംഗളോദയത്തിന്റെ ട്വിസ്റ്റ്!!
2010 ല്‍ റിലീസിനെത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി മധുരരാജ വരികയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഇത്തവണത്തെ വിഷുവിന് മുന്നോടിയായി റിലീസിനെത്തുകയാണ്. റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
അതില്‍ പ്രധാനപ്പെട്ടൊരു വേഷം നടന്‍ സലിം കുമാറിന്റേതാണ്. മനോഹരന്‍ മംഗളോദയം എന്ന നോവലിസ്റ്റിന്റെ വേഷത്തിലായിരുന്നു പോക്കിരാജയില്‍ സലിം കുമാര്‍ പ്രത്യക്ഷപ്പെട്ടത്. മധുരരാജയിലും അതേ വേഷത്തില്‍ തന്നെയാണ് താരമെത്തുന്നത്. മനോഹരന്‍ മംഗളോദയത്തിന്റെ നോവലെഴുത്തും ട്വിസ്റ്റുകളും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നവയാണ്. ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍ നല്‍കുന്ന സൂചനയില്‍ നിന്നും മമ്മൂട്ടി മാസ് കാണിക്കുമ്പോള്‍ ചിരിപ്പിക്കാനുള്ള വക മനോഹരന്‍ മംഗളോദയം നല്‍കുമെന്നാണ്.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുമായി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ചിത്രത്തിലുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരു ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി മധുരരാജയുടെ ഭാഗമാവുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയിനാണ് ആക്ഷനൊരുക്കുന്നത്. ഏപ്രില്‍ പന്ത്രണ്ടിന് മധുരരാജയുടെ റിലീസ് ഉണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications