നടി ശോഭന സുരേഷ് ഗോപിയ്ക്കൊപ്പം വീണ്ടും? ഇത്തവണ ഹിറ്റ് ജോഡികള്‍ക്കൊപ്പം നടി നസ്രിയ നസീമും ഉണ്ട്!!

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു സുരേഷ് ഗോപിയും ശോഭനയും. ശക്തമായ വേഷങ്ങളിലൂടെ ഇരുവരും മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചവരാണ്. ഏറെ കാലമായി സിനിമാലോകത്ത് നിന്ന് മാറി നിന്ന താരങ്ങളുടെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും സിനിമയിലേക്ക് അടുത്തിടെ എത്തിയിരുന്നു.

ഇനി ശോഭനയുടെ വരവിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പൊതുവേദികളിലും മറ്റുമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ശോഭന സിനിമയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് വാര്‍ത്ത.

 സുരേഷ് ഗോപിയും ശോഭനയും

സുരേഷ് ഗോപിയും ശോഭനയും

ഒരു കാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം വിജയമായിരുന്നു. മണിച്ചിത്രത്താഴ്, ഇന്നലെ, കമ്മിഷ്ണര്‍, രാജപുത്രന്‍, മകള്‍ക്ക് എന്നിങ്ങനെ നിരവധി സിനിമകള്‍. അതില്‍ ആദ്യം എടുത്ത് പറയുന്നത് മണിചിത്രത്താഴ് ആയിരിക്കും. ഫാസിലിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ നകുലനും ഗംഗയുമായി സുരേഷ് ഗോപിയും ശോഭനയും തകര്‍ത്തഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നകുലന്റെയും ഗംഗയുടെയും ഡയലോഗുകള്‍ ട്രോളന്മാരുടെ കൈയിലുണ്ടാവും. ഇപ്പോഴും പലതിനും എടുത്ത് പ്രയോഗിക്കുന്നതും അതൊക്കെ തന്നെയാണ്.

 ഇരുവരും വീണ്ടുമൊന്നിക്കുന്നു..

ഇരുവരും വീണ്ടുമൊന്നിക്കുന്നു..

ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലൂടെയാണ് ഇരുവരും വീണ്ടും എത്തുന്നത്. നടി നസ്രിയ നസിമും ഇവര്‍ക്കൊപ്പം ഉണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ചിത്രം വരുന്നുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 അവസാനം ഒന്നിച്ചത്..

അവസാനം ഒന്നിച്ചത്..

ജയരാജ് സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയത് മകള്‍ക്ക് എന്ന ചിത്രമായിരുന്നു. മാനസികരോഗിയായിട്ടായിരുന്നു ശോഭന അഭിനയിച്ചിരുന്നത്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ എത്തിയിരുന്നെങ്കിലും അത് ലഭിക്കാതെ പോവുകയായിരുന്നു. 2013 ല്‍ റിലീസിനെത്തിയ തിര എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്. ഒരു ഡോക്ടര്‍ കഥാപാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

 സിനിമയില്‍ നിന്നും മാറി നിന്നത്...

സിനിമയില്‍ നിന്നും മാറി നിന്നത്...

2015 ല്‍ റിലീസിനെത്തിയ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ അവസാന ചിത്രം. അതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയായിരുന്നു സുരേഷ് ഗോപി സിനിമാ ജീവിതം അവസാനിപ്പിച്ചത്. വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. തമിലരസന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ച് വരവ്. സിനിമയുടെ ചിത്രീകരണത്തില്‍ താരം പങ്കെടുക്കാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. തമിഴില്‍ തന്നെ മഹാവീര്‍ കര്‍ണ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ദുര്യോധനനായിട്ടും സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ലേലം 2 ആണ് വരാനിരിക്കുന്നത്.

  മികച്ച നടിയായ ശോഭന

മികച്ച നടിയായ ശോഭന

1894 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന 1980 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായി കണക്കാക്കപ്പെട്ടു. മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002 ലും രണ്ടാമത്തെ ദേശീയ പുരസ്‌കാരം നടിയെ തേടി എത്തിയിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു. നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X