പെട്ടെന്ന് വിവാഹം കഴിച്ചാല്‍ 5 തലമുറയെ പ്രാകി നശിപ്പിക്കും! ഉണ്ണി മുകുന്ദനോട് ആരാധിക പറയുന്നതിങ്ങനെ!

കഴിഞ്ഞ ദിവസമാണ് നടന്‍ സണ്ണി വെയിന്‍ വിവാഹിതനായത്. ആരാധര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഒരു സൂചന പോലും താരാതെയായിരുന്നു സണ്ണി വിവാഹിതനായത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്ന വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സണ്ണി വെയ്ന്‍ വിവാഹിതനായ വിവരം പുറത്ത് വന്നത്. ആരെയും അറിയിക്കാതെ നടന്ന വിവാഹത്തോടെ സണ്ണിയുടെ പല ആരാധികമാരും നിരാശയിലായിരിക്കുകയാണ്.

അത്തരത്തില്‍ സണ്ണിയുടെ വിവാഹത്തില്‍ നിരാശ പ്രകടിപ്പിച്ച് ഒരുപാട് പേര്‍ രംഗത്ത് എത്തിയിരുന്നു. അതില്‍ ഒരു ആരാധിക ലക്ഷ്യം വെച്ചത് ഉണ്ണി മുകുന്ദനെയാണ്. ആരെയും അറിയിക്കാതെ പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ചാല്‍ ഉണ്ണിയുടെ അഞ്ച് തലമുറയെ വരെ താന്‍ പ്രാകുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്. ഇത് ഫോര്‍വേര്‍ഡ് മെസേജായി കിട്ടിയ ഉണ്ണി മുകുന്ദന്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

unni-mukundan

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. 'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? എന്നുമാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

ഒരുപാട് ആരാധികമാരുള്ള ഉണ്ണി മുകുന്ദന്റെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. നേരത്തെ പലപ്പോഴായി താരം വിവാഹിതനാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുപ്പത്തിയൊന്ന് വയസുള്ള ഉണ്ണിയെ കെട്ടിക്കാനാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ തനിക്ക് അക്കാര്യത്തില്‍ ഒട്ടും തിടുക്കമില്ലെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിരുന്നു. എന്റെ വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകള്‍ മാത്രമാണ്. ഞാന്‍ സെറ്റിലാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒട്ടും തിരക്കില്ലെന്നാണ് താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X