»   » സൂപ്പര്‍താരങ്ങള്‍ 28ല്‍ പെണ്ണുകെട്ടി, ദുല്‍ഖര്‍ 25ല്‍, നിവിന്‍ 26ല്‍, ഫഹദ് 32ല്‍; വിവാഹപ്രായം ഇതോ?

സൂപ്പര്‍താരങ്ങള്‍ 28ല്‍ പെണ്ണുകെട്ടി, ദുല്‍ഖര്‍ 25ല്‍, നിവിന്‍ 26ല്‍, ഫഹദ് 32ല്‍; വിവാഹപ്രായം ഇതോ?

By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ തിരക്കില്‍ പലപ്പോഴും ജീവിതം മറന്നു പോകുന്നവരുണ്ട്. 30 കഴിഞ്ഞിട്ടും വിവാഹം ചെയ്യാതെ നില്‍ക്കുന്ന നായികമാരുള്ള മലയാള സിനിമയില്‍ 25 ല്‍ തന്നെ പെണ്ണുകെട്ടിയ നടന്മാരുണ്ട്.

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 11 സുന്ദരികള്‍... കെട്ടാന്‍ പ്ലാനില്ലേ...

വിവാഹം കഴിച്ചാലേ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകൂ എന്നാണ് ചിലരുടെ വിശ്വാസം, അതുകൊണ്ട് തന്നെ 30 ന് മുമ്പേ മലയാളത്തിലെ മിക്ക താരങ്ങളും വിവാഹം കഴിച്ചു. നോക്കാം മലയാളത്തിലെ പ്രിയതാരങ്ങള്‍ എത്രാം വയസ്സിലാണ് പെണ്ണുകെട്ടിയത് എന്ന്.

മോഹന്‍ലാല്‍ - സുചിത്ര

തന്റെ 28 ആം വയസ്സിലാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. 1988 ലായിരുന്നു ലാലിന്റെയും സുചിത്രയുടെയും വിവാഹം. സുചിത്ര ആരും അറിയാതെ തന്നെ പ്രണയിക്കുകയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ ലാല്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി

മമ്മൂട്ടി- സുല്‍ഫത്ത്

മമ്മൂട്ടിയും തന്റെ 28 ആം വയസ്സിലാണ് വിവാഹിതനായത്. 1979 ലായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമാണ്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയില്‍ സജീവമായത്.

ജയറാം- പാര്‍വ്വതി

സംഭവ ബഹുലമായ പ്രണയ വിവാഹമായിരുന്നു ജയറാമിന്റെയും പാര്‍വ്വതിയുടെയും. തന്റെ 27 ആം വയസ്സിലാണ് ജയറാം പാര്‍വ്വതിയെ വിവാഹം ചെയ്യുന്നത്. 1992 ല്‍ വിവാഹം കഴിഞ്ഞതോടെ പാര്‍വ്വതി സിനിമ വിട്ടു.

സുരേഷ് ഗോപി- രാധിക

1990 ലാണ് സുരേഷ് ഗോപി രാധിക നായരുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. തന്റെ 31 ആം വയസ്സിലായിരുന്നു സുരേഷ് ഗോപിയുടെ വിവാഹം

പൃഥ്വിരാജ്- സുപ്രിയ

29 ആം വയസ്സിലാണ് പൃഥ്വിരാജ് പെണ്ണ് കെട്ടിയത്. സുപ്രിയ മേനോനുമായി പ്രണയത്തിലായിരുന്നു പൃഥ്വി. 2011 ല്‍ വീട്ടുകാരുടെ സമ്മതത്തോടെ പൃഥ്വിയും സുപ്രിയയും വിവാഹിതരായി

ജയസൂര്യ- സരിത

സരിതയുമായി പ്രണയത്തിലായിരുന്നു ജയസൂര്യ. 2004 ലാണ് വീട്ടുകാരുടെ സമ്മതത്തോടെ ജയസൂര്യയും സരിതയും വിവാഹിതരായത്. അപ്പോള്‍ ജയസൂര്യയ്ക്ക് പ്രായം 26.

ദുല്‍ഖര്‍ സല്‍മാന്‍ - അമാല്‍ സൂഫിയ

മമ്മൂട്ടി 28 ല്‍ കെട്ടിയപ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ 25 ല്‍ കെട്ടി. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമാണ് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും. 2011 ലായിരുന്നു വിവാഹം

ഫഹദ് ഫാസില്‍ - നസ്‌റിയ നസീം

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത താരവിവാഹമായിരുന്നു ഇത്. 19 കാരിയായ നസ്‌റിയയെ 32 കാരനായ ഫഹദ് ഫാസില്‍ കെട്ടിയത്. 2014 ലായിരുന്നു ആ താരമാംഗല്യം

കുഞ്ചാക്കോ ബോബന്‍- പ്രിയ

പെണ്‍ ആരാധികരമാരെല്ലാം കുഞ്ചാക്കോ ബോബനെ അന്ധമായി പ്രണയിക്കുന്ന കാലത്താണ് കുഞ്ചാക്കോ ബോബന്‍ പ്രിയയെ വിവാഹം ചെയ്യുന്നത്. 2005 ലായിരുന്നു വിവാഹം. അപ്പോള്‍ ചാക്കോച്ചന് 29 വയസ്സ് പ്രായം

നിവിന്‍ പോളി - റിന്ന

നിവിന്‍ പോളിയുടെയും പ്രണയ വിവാഹമായിരുന്നു. 2010 ലാണ് നിവിന്‍ സഹപാഠിയായ റിന്ന ജോയിയെ വിവാഹം ചെയ്തത്. 26 വയസ്സായിരുന്നു നിവിന്
അന്ന്

ആസിഫ് അലി- സമ

27 ആം വയസ്സിലാണ് ആസിഫ് അലി കല്യാണം കഴിച്ചത്. വീട്ടുകാരാണ് സമയെ ആസിഫിന് വേണ്ടി കണ്ടെത്തിയത്. 2013 ല്‍ ആസിഫും സമയും വിവാഹിതരായി

ബിജു മേനോന്‍ - സംയുക്ത

ബിജു മേനോനും സംയുക്ത വര്‍മയും പ്രണയിച്ച് വിവാഹിതരായവരാണ്. 2002 ലായിരുന്നു ആ വിവാഹം. 32 ാം വയസ്സിലാണ് ബിജു മേനോന്‍ സംയുക്തയെ കെട്ടിയത്.

വിനീത് ശ്രീനിവാസന്‍ - ധന്യ

27 ആം വയസ്സിലാണ് വിനീത് ശ്രീനിവാസന്റെ വിവാഹം. 2012 ല്‍ വിനീത് കാമുകി ധന്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

ദുല്‍ഖറിന്റെ ഫോട്ടോസിനായി

English summary
Age of Malayalam actors When they got married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam