ഈ അവാര്‍ഡ് അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് അഹാന കൃഷ്ണ! വീഡിയോ പങ്കുവെച്ച് സിന്ധു കൃഷ്ണ!

കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. അച്ഛന് പിന്നാലെയായാണ് മക്കളും അഭിനയ രംഗത്തേക്ക് എത്തിയത്. അഹാനയായിരുന്നു ആദ്യം സിനിമയില്‍ അരങ്ങേറിയത്. രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലേക്ക് അഹാനയെ ക്ഷണിച്ചത് ഗീതു മോഹന്‍ദാസായിരുന്നു.അരങ്ങേറ്റ ചിത്രത്തിന് ശേഷം ചെറിയൊരു ഇടവേള വന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരപുത്രിയുടേത്. വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് താരം. ചേച്ചിയുടെ സിനിമയില്‍ കുട്ടിക്കാല വേഷം അവതരിപ്പിച്ചായിരുന്നു ഹന്‍സികയും വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. ലൂക്കയില്‍ നിഹാരികയുടെ കുട്ടിക്കാല വേഷത്തിലെത്തിയത് ഹന്‍സികയായിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറുകയാണ്. കൃഷ്ണകുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഭര്‍ത്താവിന്റെയും മക്കളുടേയും സിനിമാജീവിതത്തിന് പിന്നിലെ പ്രധാന ശക്തിയായി വിശേഷിപ്പിക്കുന്നത് സിന്ധു കൃഷ്ണയെയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് സിന്ധുവും കൃഷ്ണകുമാറും. അച്ഛനും അമ്മയും വൈകി വിവാഹം ചെയ്തവരായതിനാല്‍ തന്നെക്കൊണ്ട് നേരത്തെ തന്നെ കല്യാണം കഴിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാറും പറഞ്ഞിരുന്നു. കുടുംബത്തിലെ വിശേഷങ്ങളും സന്തോഷങ്ങളെക്കുറിച്ചുമൊക്കെ സിന്ധു കൃഷ്ണയും വാചാലരാവാറുണ്ട്. അഹാനയ്‌ക്കൊപ്പം യാത്ര പോയപ്പോള്‍ തിരിച്ചുവരാനായി ഹന്‍സിക ആവശ്യപ്പെട്ട പോസ്റ്റായിരുന്നു അടുത്തിടെ വൈറലായി മാറിയത്. തനിക്ക് ലഭിച്ച അവാര്‍ഡ് അമ്മയ്ക്കായി സമര്‍പ്പിക്കുകയാണെന്ന് പറയുന്ന അഹാനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Ahaana Krishna

സിന്ധു കൃഷ്ണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. സിഗ്മയ്ക്ക് നന്ദി പറയുന്നുവെന്നും ഈ അവാര്‍ഡ് അമ്മയ്ക്കായാണ് താന്‍ സമര്‍പ്പിക്കുന്നതെന്നുമാണ് അഹാന പറയുന്നത്. ഫാഷന്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് അഹാനയ്ക്ക് ലഭിച്ചത്. നായികമാരില്‍ ഈ പുരസ്‌കാരം അഹാന സ്വന്തമാക്കിയപ്പോള്‍ നായകന്‍മാരില്‍ ആ അവാര്‍ഡ് ടൊവിനോ തോമസിനായിരുന്നു. സിഗ്മയുടെ പുരസ്‌കാരം ലഭിച്ച സന്തോഷം അഹാനയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്.

View this post on Instagram

Blushing me🥰

A post shared by sindhu krishna (@sindhu_krishna__) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X