അഹാന കൃഷ്ണയെ ഡാകിനിയാക്കി സോഷ്യല്‍ മീഡിയ! ട്രോള്‍ പങ്കുവെച്ച് താരപുത്രി! അജുവിന് വെല്ലുവിളിയാവുമോ?

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇപ്പോള്‍ മലയാള സിനിമയിലെ താരം. കുട്ടിക്കാലം മുതലേ തന്നെ ഷൂട്ടിങ് സെറ്റും ലൊക്കേഷനുമൊക്കെ ഈ താരപുത്രിക്ക് പരിചിതമായിരുന്നു. ഭാവിയില്‍ താനും സിനിമയിലേക്ക് എത്തുമെന്നോ താരമായി മാറുമെന്ന കാര്യത്തെക്കുറിച്ചൊന്നും മുന്‍പ് ചിന്തിച്ചിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി ഹിറ്റ് ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നതാണ് പ്രധാന പ്രത്യേകത. ഇടയ്ക്കിടയ്ക്ക് സിനിമകള്‍ ചെയ്തില്ലെങ്കിലും വരുമ്പോള്‍ ഒന്നൊന്നര വരവ് തന്നെയാണ് ഈ താരപുത്രിയുടേത്. ലൂക്കയ്ക്കും പതിനെട്ടാം പടിക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഫാഷനില്‍ പരീക്ഷണം നടത്തി ഇടയ്ക്കിടയ്ക്ക് താരപുത്രി എത്താറുണ്ട്. അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ആരാധകരും കൈയ്യടിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ചുവന്ന നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞുള്ള ചിത്രവുമായി താരമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു.

Ahaana Krishna

ബാലരമയിലെ ഡാകിനിയുമായുള്ള രസകരമായ താരതമ്യപ്പെടുത്തലുകളായിരുന്നു ചിലര്‍ നടത്തിയത്. ഡാകിനിയുടെ പുതിയ മേക്കോവര്‍ കണ്ട കുട്ടൂസനേയായിരുന്നു ട്രോളില്‍ കണ്ടത്. രസകരമായ ട്രോള്‍ അഹാനയും ഷെയര്‍ ചെയ്തിരുന്നു. സ്വന്തം ട്രോളുമായെത്തിയ താരപുത്രിയെ ്ഭിനന്ദിച്ച് ആരാധകരും എത്തിയിട്ടുണ്ട്. നേരത്തെ അജു വര്‍ഗീസായിരുന്നു ഇത്തരത്തില്‍ സ്വന്തം ട്രോളുമായി എത്തിയിരുന്നത്. അഹാന അജുവിന് വെല്ലുവിളിയാവുമോയെന്ന തരത്തിലുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X