അഹാനയ്ക്ക് അന്നേ അത് നിര്‍ബന്ധം! മകളെക്കുറിച്ച് അമ്മ എഴുതിയത്! ഇതെടുത്തേ രക്ഷപ്പെടൂയെന്ന് താരപുത്രി

കൃഷ്ണകുമാറിന്‍റെ പാത പിന്തുടര്‍ന്നാണ് മൂത്ത മകളായ അഹാന കൃഷ്ണ സിനിമയില്‍ തുടക്കം കുറിച്ചത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ വരവ്. ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് പഠനം പൂര്‍ത്തീകരിക്കുകയായിരുന്നു താരപുത്രി. ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴും മികച്ച അവസരങ്ങളായിരുന്നു അഹാനയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ശീലത്തെക്കുറിച്ചും അമ്മ അന്ന് അതേക്കുറിച്ചെഴുതിയതുമൊക്കെയാണ് അഹാന പങ്കുവെച്ചത്.

വര്‍ക്കൗട്ട് ചെയ്യാനായി ജിമ്മിലേക്ക് പോയാല്‍ ഇരുപത് മിനിറ്റ് നേരവും താന്‍ കണ്ണാടിക്ക് മുന്നില്‍ തന്നെയാണെന്നാണ് അവിടെയുള്ള സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു താരപുത്രി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. കണ്ണാടിക്ക് മുന്നില്‍ ഒരുപാട് സമയം ചെലവിടുന്നത് ഒരു പ്രശ്നമാണോയെന്ന് മുന്‍പ് അമ്മയോട് ചോദിച്ചിരുന്നു. അപ്പോഴാണ് അമ്മ അത് കാണിച്ചുതന്നത്. മുന്‍പ് തന്നെക്കുറിച്ച് അമ്മ എഴുതിയ കുറിപ്പുകളായിരുന്നു അത്. അമ്മയുടെ കൈയ്യക്ഷരം വായിക്കാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുണ്ടെങ്കില്‍ ഇത് നോക്കിക്കോളൂ, ഇങ്ങനെയാണ് അമ്മ എഴുതിയതെന്നും അഹാന കുറിച്ചിട്ടുണ്ട്.

Ahaana Krishna

1997 ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്‍റെ ചിത്രവും അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസേന അമ്മു 20 തവണ ‍ഡ്രസ്സ് മാറും. സദാസമയവും കണ്ണാടിക്ക് മുന്നില്‍ തന്നെയാണ് അവള്‍. അന്ന് സിന്ധു ഇങ്ങനെയായിരുന്നു മകളെക്കുറിച്ച് എഴുതിയത്. അവള്‍ക്ക് 2 വയസ്സ് തികയാന്‍ 5 ദിവസം ബാക്കി നില്‍ക്കുന്നതിനിടയിലാണ് ഈ കുറിപ്പെന്നും സിന്ധു കുറിച്ചിരുന്നു. തന്നെക്കുറിച്ച് ഇത്രയും നല്ലൊരു കുറിപ്പെഴുതി വെച്ചതിന് അഹാന അമ്മയ്ക്ക് നന്ദിയും അറിയിച്ചിരുന്നു. തന്‍റെ വീടിന് തീപിടിച്ചുവെന്ന് പറഞ്ഞാലും താന്‍ രക്ഷപ്പെടുമ്പോൾ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ ചില വസ്തുക്കളിൽ ഒന്ന് ഇത് തന്നെയായിരിക്കും എന്നും അഹാന കുറിച്ചിട്ടുണ്ട്.

View this post on Instagram

My friends at the Gym might complain of the fact , that I spend around 20 minutes of my work-out time .. simply looking at myself in the mirror. I asked my Mom if it was a problem. And she simply took out a diary , in which she used to write about me .. right from the time I was born to around 1997. So she picked up a particular page from the 8th of October , 1997 .. precisely 5 days before I turned 2. Kindly give more attention to the second paragraph. Innnn case you can't read my Mom's hand-writing .. it says ... "Daily Ammu changes her dress at least 20 times. She is forever admiring herself in the mirror." See 🤷 Thankyou Mama for writing about me. If my house caught fire , and I had to get out of it and make sure I carry the most precious 2 or 3 things .. this would always be 1 of it ✨

A post shared by Ahaana Krishna (@ahaana_krishna) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X