കഴുത്തിന് പിന്നിൽ സൂര്യതാപമേറ്റു! അഹാനയുടെ രസകരമായ കുറിപ്പ് വൈറലാകുന്നു...
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന. എങ്കിലും നടി സ്വന്തം ലേബലിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അഹാന മാത്രമല്ല സഹോദരിമാരായ ദിയ, ഇഷാനി, ഹൻസികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇവരും സോഷ്യൽ മീഡിയയിൽ സജീവമാണ് .

നേരത്തെ മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു അഹാന. എന്നാൽ ലോക്ക് ഡൗൺ ആയതോട് കൂടി കൂടുതൽ സജീവമാകുകയായിരുന്നു താരപുത്രി. സിനിമ വിശേഷങ്ങൾ മാത്രമല്ല വീട്ടിലെ ചെറിയ സന്തോഷങ്ങളും രസകരമായ സംഭവങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ചിത്രീകരണത്തിനിടെ സൂര്യാതപമേറ്റു എന്നാണ് നടി പോസ്റ്റിലൂടെ പറയുന്നത്. താരം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്.
ചുവന്ന നിറത്തിൽ ഹെവി വർക്കുള്ള ഗൗണിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഹാനയുടെ പോസ്റ്റ്. ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നിൽക്കുമ്പോൾ സൂര്യതപം ഏൽക്കുന്നത് എന്തൊരു കഷ്‌ടമാണെന്ന് അഹാന ചിത്രത്തിനോടൊപ്പം കുറിച്ചു. കഴുത്തിന് പിന്നിലാണ് സൂര്യതാപം ഏറ്റിരിക്കുന്നത്. ഇതിൽ ഐസ് ബാഗ് കൊണ്ട് പ്രശ്നം പരിഹരിക്കുന്നതിന്റെ ചിത്രം അഹാന പങ്കുവെച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ചിത്രീകരണമെന്നാണ് ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
അഹാനയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഗൗണിൽ സുന്ദരിയായിട്ടുണെന്നാണ് ആരാധകർ പറയുന്നത്. ചിത്രീകരണത്തിന്റെ വീഡിയോയും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. ലോക്ക്ഡൗൺ കഴിഞ്ഞ ശേഷമുള്ള അഹാനയുടെ ആദ്യ പരസ്യചിത്രം അച്ഛൻ കൃഷ്ണകുമാറിനൊപ്പമായിരുന്നു. അച്ഛനും മകളും ഒരു മാട്രിമോണി വെബ്‌സൈറ്റിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. പരസ്യ ചിത്രത്തിന് മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇതാദ്യമായിട്ടാണ് അഹാനയും അച്ഛൻ കൃഷ്ണകുമാറും പരസ്യ ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്.
മക്കളെ പോലെ തന്നെ കൃഷ്ണ കുമാറും സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്താണ് നടൻ സമൂഹമാധ്യമങ്ങളിൽ ചുവട് ഉറപ്പിച്ചത്. മക്കളുടെ പുതിയ ചുവട് വയ്പ്പുകൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൃഷ്ണ കുമാറിനും മക്കൾക്കും സ്വന്തമായി ഒരു യുട്യൂബ് ചാനലുകൾ കൂടിയുണ്ട്.


Click it and Unblock the Notifications