ഡാഡി കൂളിന് പിറന്നാൾ ആശംസയുമായി മക്കൾ, ചേച്ചിമാർ ചിത്രം പങ്കുവെച്ചപ്പോൾ ഞെട്ടിച്ചത് ഹൻസൂ....
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. പ്രേക്ഷകരുമായി അടുത്ത ബന്ധം പുലർത്താൻ താരവും കുടുംബവും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ അച്ഛനും നാല് മക്കളും. അഭിനയം, ഡാൻസ് പാട്ട്, മിമിക്രി എന്നിങ്ങനെ എല്ലാം ഇവരുടെ കയ്യിലുണ്ട്. മികച്ച നടൻ മാത്രമല്ല മികച്ച അച്ഛനും കൂടിയാണ് കൃഷ്ണ കുമാർ. മക്കൾക്ക് എല്ലാവിധ പിന്തുണയുമായി അദ്ദേഹം എപ്പോഴും കൂടെയുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയവുമാണ്. ന്യൂജെൻ അച്ഛൻ എന്നാണ് കൃഷ്ണ കുമാറിനെ അറിയപ്പെടുന്നത്.
മലയാള സിനിമയിലെ റിയൽ ന്യൂജെൻ ഡാഡി കൂളിന് പിറന്നാൾ. കൃഷ്ണ കുമാറിന് പിറന്നാൾ ആശംസ നേർന്ന് പെൺമക്കൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതുവരെ കാണാത്ത താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഇവർ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ആരാധകരും കൃഷ്ണ കുമാറിന് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. അച്ഛന് പിറന്നാൾ സർപ്രൈസ് ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കിച്ചു'വിന് പിറന്നാൾ ആശംകൾ എന്ന് ഭാര്യ സിന്ധു കുറിച്ചു.

അച്ഛനുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പെൺമക്കൾ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. സഹോദരിമാർക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഹാന പിറന്നാൾ ആശംസ നേർന്നത്. പിറന്നാൾ ആശംസകൾ അച്ഛാ... എന്നാണ് ചിത്രത്തിനൊപ്പം നടി പിറന്നാൾ കുറിച്ചത്. അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ നിറ സാന്നിധ്യമാണ് കൃഷ്ണ കുമാർ.

ഒരു രസകരമായ ചിത്ര പങ്കുവെച്ച് കൊണ്ടാണ് ദിയ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കുട്ടിക്കാലത്തെ കുസൃതി കുട്ടിയായ തന്റെയും അച്ഛന്റെയും കൂടി ഫോട്ടോയാണ് ദിയ പോസ്റ്റ് ചെയ്തത്. മനോഹരമായി ചിരിക്കുന്ന ചിത്രമായിരുന്നു ഇത്. പിറന്നാൾ ആശംസകൾ പിതാശ്രീ എന്നാണ് കുറിച്ചിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ രസികത്തിയാണ് ദിയ. സോഷ്യൽ മീഡിയയിലെ താരമാണ്. ദിയയുടേയും കൃഷ്ണ കുമാറിന്റേയും ടിക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനും മകളും തമ്മിലുള്ള രസകരമായ വീഡിയോ ട്രെൻറിങ്ങിൽ ഇടം പിടിക്കാറുണ്ട്.

കുട്ടിക്കാലത്തെ അച്ഛന്റെ തോളിലിരിക്കുന്ന ചിത്രമാണ് പിറന്നാൾ ആശംസയ്ക്കൊപ്പം ഇഷാനി പങ്കുവെച്ചത്. അച്ഛനേയും സഹോദരി അഹാനയേയും പോലെ സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇഷാനി. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. കൃഷ്ണ കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

അച്ഛനോടൊപ്പമുള്ള ഒരു വർക്കൗട്ട് വീഡിയോയാണ് ഹാൻസു പിറന്നാൾ ആശംസയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ കൈകളിൽ തൂങ്ങി, ആ കാലുകളിൽ ബാലൻസ് ചെയ്‌ത് കൊണ്ടുള്ള ഒരു വർക്ക്ഔട്ട് വീഡിയോയാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ അച്ഛന് പിറന്നാൾ ആശംസകൾ എന്ന കുറിച്ചു കൊണ്ടാണ് ഹാൻസു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് വേണ്ടി ക്യാമറ പിടിച്ചിരിക്കുന്നത് സഹോദരി ദിയയാണ്. അഹാനയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂക്കയിൽ നടിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസിക ആയിരുന്നു.


Click it and Unblock the Notifications











