'കേരളത്തിലെ ആളുകൾക്ക് കാണാൻ വേറൊന്നും ഇല്ലേയെന്നാണ് അവൾ ട്രെന്റിങ്ങാകുമ്പോൾ ഞങ്ങൾക്ക് തോന്നാറ്'; അഹാന!

കൃഷ്ണകുമാറിനെയും കുടുംബത്തെയും പരിചയപ്പെടുത്താന്‍ പ്രത്യേകമൊരു ആമുഖം ആവശ്യമില്ല. അഹാനയും ഇഷാനിയും ഹന്‍സികയും ഇതിനകം ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചതാണ്. ദിയ കൃഷ്ണയാവട്ടെ ഓണ്‍ലൈന്‍ ബിസിനസും യുട്യൂബ് ചാനലുമായി സജീവമാണ്. അമ്മയും മക്കളും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. യുട്യൂബ് ചാനലുകാരെ തട്ടിമുട്ടി നടക്കാന്‍ പറ്റാത്ത വീട്ടില്‍ തന്നെയുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

ഇടയ്ക്ക് അദ്ദേഹവും വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇളയ മകളായ ഹന്‍സിക കൃഷ്ണ ഒരുപാട് ആരാധകരുള്ള ഒരു താരുപുത്രിയാണ്. ബിരുദ വിദ്യാര്‍ത്ഥിനിയായ ഹന്‍സിക വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടാറുണ്ട്. കോളജിലെ അടക്കം വിശേഷങ്ങളാണ് ഹൻസിക വീഡിയാക്കി പങ്കിടാറുള്ളത്.

 Ahaana Krishna Hansika krishna

കൊറിയൻ സീരിസുകളുടെയും ബിടിഎസ് പോലുള്ള മ്യൂസിക്ക് ബാന്റുകളുടെയും കടുത്ത ആരാധികയായ ഹൻസികയുടെ വസ്ത്രരീതിപോലും കൊറിയൻ സ്റ്റൈലിലുള്ളതാണ്. ഹൻസികയുടെ റീൽസും വീഡിയോകളുമെല്ലാം അതിവേ​ഗത്തിൽ ട്രെന്റിങിൽ ഇടം പിടിക്കാറുണ്ട്. ജിംനാസ്റ്റിക്കും വശമുള്ള ഹൻസിക അത്തരത്തിലുള്ള റീൽസുകളും ഇടയ്ക്ക് പങ്കിടാറുണ്ട്.

കൃഷ്ണ കുമാറിന്റെ മക്കളിൽ നാലാമത്തെയാളാണ് ഹൻസിക. അതുകൊണ്ട് തന്നെ അഹാനയ്ക്ക് ഹൻസിക മകളെപ്പോലെയാണ്. അഹാനയുടെ ലൂക്ക എന്ന സിനിമയിൽ നടിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. ഹൻസിക വളർന്ന് കഴിഞ്ഞാൽ തങ്ങളൊക്കെ ഫീൽഡ് ഔട്ടാകുമെന്നാണ് മുമ്പൊരിക്കൽ അഹാന പറഞ്ഞത്.

ഇപ്പോഴിതാ അഹാനയും സിന്ധു കൃഷ്ണയും ഹൻസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഹൻസികയുടെ വീഡിയോകൾ ട്രെന്റിങിൽ കയറുന്നതിനെ കുറിച്ച് അഹാന സംസാരിച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

കേരളത്തിലെ ആളുകൾക്ക് കാണാൻ വേറൊന്നും ഇല്ലേയെന്നാണ് ഹൻസികയുടെ വീഡിയോകൾ ട്രെന്റിങ്ങാകുമ്പോൾ തങ്ങൾക്ക് തോന്നാറ് എന്നാണ് അഹാനയും സിന്ധുകൃഷ്ണയും വീണ മുകുന്ദന്റെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. 'വേറെ ഏതോ ജനറേഷനാണ് ഹൻസു. അവൾ ട്രെന്റിങാകുമ്പോൾ ഇത് എന്തോന്ന് എന്നാണ് തോന്നാറ്... എന്താണ് സംഭവിക്കുന്നതെന്നൊക്കെ തോന്നും. കേരളത്തിലെ ആളുകൾക്ക് കാണാൻ വേറൊന്നും ഇല്ലേയെന്നും തോന്നും.'

ahaana krishna

'അവളു‍ടെ കാര്യങ്ങളും അവൾ പറയുന്നതും ഞങ്ങൾ കാച്ചപ്പ് ചെയ്യാറുണ്ട്. ചിലപ്പോൾ അവളും ഫ്രണ്ട്സും പറയുന്ന ചില വാക്കുകൾ ഞങ്ങൾക്ക് ഒന്നും മനസിലാകില്ല. പിന്നെ അവൾ തന്നെ അതിന്റെ അർത്ഥം പറഞ്ഞ് തരും. നമുക്ക് തീരെ റെലവെന്റ് അല്ലാത്തത് ഞങ്ങൾ കാച്ചപ്പ് ചെയ്യാറില്ല.'

'പക്ഷെ അപ് ടു ഡേറ്റ് ആകാൻ ശ്രമിക്കാറുണ്ടെന്നാണ്', അഹാനയും സിന്ധു കൃഷ്ണയും ഹൻസികയെ കുറിച്ച് പറഞ്ഞത്. ഹൻസികയ്​ക്ക് ഇൻസ്റ്റ​ഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുണ്ട്. യുട്യൂബ് ചാനലിൽ ആറ് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുമുണ്ട്. ഹൻസികയുടെ വീഡിയോയ്ക്കെല്ലാം മില്യൺ കണക്കിന് വ്യൂസാണ് ലഭിക്കാറുള്ളത്. അടുത്തിടെയാണ് ഹൻസിക പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്.

എപ്പോഴാണ് ഈ 18 വർഷം കടന്ന പോയതെന്ന് ഞാൻ അറിഞ്ഞില്ല. വളരെ അടുത്തകാലത്ത് ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസിൽ. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം. ഹൻസുവിനും, ഇന്ന് ലോകത്ത് 18ആം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നായിരുന്നു മകളുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ കുറിച്ചത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X