പിങ്കിൽ നിറഞ്ഞ് ആടി അഹാനയും സഹോദരിമാരും, ട്രെന്റിങ്ങിൽ ഒന്നാമത്

ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. അച്ഛനും അമ്മയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. നാല് പേരിൽ അഹാന മാത്രമാണ് സിനിമയിൽ സജീവമായിട്ടുള്ളതെങ്കിലും ഇഷാനിയ്ക്കും, ദിയയ്ക്കും ഹൻസികയ്ക്കും കൈ നിറയെ ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. പാട്ടും ഡാൻസും വീട്ടലെ വിശേഷങ്ങളും പങ്കുവെച്ച് താര സഹോദരിമാർ നിത്യവും പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.

ahana

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഹോദരിമാരുടെ ഡാൻസ് വീഡിയോയാണ്. പിംഗാ ഗ പോരി എന്ന ഗാനത്തിനാണ് ഇവർ ചുവട് വെച്ചിരിക്കുന്നത്. അച്ഛൻ കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് വീഡിയോ റിലീസ് ചെയ്തത്. എല്ലാതവണത്തേയും പോലെ മികച്ച പ്രേക്ഷകാഭിപ്രായമാണ് സഹോദരിമാരുടെ ഡാൻസ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവരുടെ കോസ്റ്റ്യൂം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡാർക്ക് പിങ്കും പോസ്റ്റൽ ഗ്രീനും ചേർന്ന വസത്രങ്ങളാണ് നാല് പേരും ധരിച്ചിരിക്കുന്നത്. ദിയയും അഹാനയും ഒരുപോലെയുളള നിറത്തിലുളള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇഷാനിയും ഹൻസും ഒരുപോലെയുള്ള പിങ്ക് നിറത്തുള്ള വസ്ത്രമാണ് തിരഞ്ഞെടുത്തത് സഹോദരിമാരുടെ ഡാൻസ് യൂട്യൂബ് ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്

മക്കൾക്ക് നൽകിയ പിന്തുണയ്ക്ക് പ്രേക്ഷരോട് നന്ദി അറിയിച്ച് നടൻ കൃഷ്ണ കുമാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുൻപ് ഒരു മനോഹരമായ. ഡാൻസ് വീഡിയോയുമായി അഹാനയും ഇഷാനിയും രംഗത്തെത്തിയിരുന്നു. സഹോദരിമാരുടെ ഡാൻസ് വീഡ‍ിയോയും വൈറലായിരുന്നു. അഹാനയുടേയും ഇഷാനിയുടേയും ആ ഡാൻസ് വീഡിയോയ്ക്ക് ശേഷമാണ് നാല് പേരും ഒന്നിക്കുന്ന മറ്റൊരു ഡാൻസുമായി സഹോദരിമാർ എത്തിയിരിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നാല് സഹോദരിമാരും ഒന്നിച്ചെത്തുന്നത്.

അഹാന, ദിയ, ഇഷാനി, ഹൻസിക ഇവർ നാല് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും ഇവർക്കുണ്ട്. തങ്ങളുടെ വിശേഷങ്ങളും വീട്ടിലെ കുഞ്ഞ് വർത്തമാനങ്ങളും ഇവർ ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. അഹാനയെ കൂടാതെ ഇളയസഹോദരി ഹൻസും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇനി ബിഗ് സ്ക്രീനിൽ വരാനുള്ളത് ദിയ ആണ്. നല്ല തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരപുത്രി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X