അനിയത്തിമാരെ ഡാൻസ് പഠിപ്പിച്ച് അഹാന! തെറ്റിയാല്‍ ഇനിയും ചെയ്യിപ്പിക്കുമെന്ന് താരം , വീഡിയോ കാണൂ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറും മക്കളും. ലോക്ക് ഡൗൺ ആയതോടു കൂടി ഇവർ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയായിരുന്നു. പാട്ടും ഡാൻസും പാചക പരിപാടിയുമായി അഹാനയും അനിയത്തിമാരും എത്തുകയായിരുന്നു. താരപുത്രിമാർക്ക് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന വീഡിയോകൾ ഇൻസ്റ്റഗ്രാമിലും ഇവർപങ്കുവെയ്ക്കാറുണ്ട്.

ahana krishna

ദിവസങ്ങൾക്ക് മുൻപ് അഹാനയും സഹോദരിമാരും ഒന്നിച്ചുളള തകർപ്പൻ ഡാൻസ് വീഡിയോ പുറത്തു വന്നിരുന്നു. നാല് പേരും ഒന്നിച്ചുള്ള ഗംഭീര ഡാൻസ് പെർഫോമൻസായിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു വിഡിയോയ്ക്ക് ലഭിച്ചത്. അഹാനയുടേയും സഹോദരിമാരുടേയും അച്ഛൻ കൃഷ്ണകുമാറിന്റേയും യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

പതിവ് പോലെ വീട്ടിലെ സ്വീകരണ മുറിയിൽവെച്ചായിരുന്നു ഇവരുടെ ഡാൻസ് പ്രകടനം . ട്രാവൻകൂർ സഹോദരിമാരുടെ ഡാൻസ് അത്ഭുതപ്പെട്ട് നിൽക്കുകയാണ് ആരാധകർ. സഹോദരിമാരുടെ എനർജി ലെവലിനെ വാനോളം പുകഴ്ത്തുകയായിരുന്നു ആരാധകർ. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഇപ്പോഴിത ഈ ഡാൻസ് വീഡിയോയുടെ പിന്നാമ്പുറ കാഴ്ച പങ്കുവെച്ചരിക്കുകയാണ് .

അമ്മ സിന്ധുകൃഷ്ണ കുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മക്കളുടെ ഡാൻസിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അനിയത്തിമാരെ ഡാൻസ് പഠിപ്പിക്കുന്ന അഹാനയെയാണ് വീഡിയോയിൽ കാണുന്നത്. തെറ്റിച്ചാൽ വീണ്ടും ചെയ്യിപ്പിക്കുമെന്ന് അഹാന സഹോദരിമാരോട് പറയുന്നുണ്ട്. മക്കളുടെ ഡാൻസ് വീഡിയോ എടുത്തിരിക്കുന്നത് അച്ഛൻ കൃഷ്ണകുമാറാണ്. താരത്തേയും മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇതിനും മുൻപും മനോഹരമായ ഡാൻസുമായി അഹാനയും സഹോദരിമാരും എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്.

അച്ഛൻ കൃഷ്ണ കുമാറിന് പിന്നാലെയാണ് മക്കളും സിനിമയിൽ എത്തിയിരിക്കുന്നത്. ആദ്യം അഹാനയായിരുന്നു വെള്ളിത്തിരയിൽ എത്തിയത്. തൊട്ട് പിന്നാലെ ഇളയ മകൾ ഹൻസികയും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടികാലമാണ് ഹൻസിക അവതരിപ്പിച്ചത്. മൂന്നാമത്തെ സഹോദരി ഇഷാനിയും സിനിമയിൽ എത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ചിത്രത്തിൽ അച്ഛൻ കൃഷ്ണ കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിയയുടെ സിനിമ പ്രവേശനത്തിന് വേണ്ടി കത്തിരിക്കുകയാണ് ആരാധകർ. ബിഗ് സ്ക്രീനിൽഎത്തിയിട്ടില്ലെങ്കുലും ദിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

അഹാനയുടേയും സഹോദരിമാരുടേയും ഡാൻസ് മേക്കിങ് വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X