സിം സ്യൂട്ടിൽ അഹാനയും സഹോദരിമാരും, സ്വപ്നസാക്ഷാത്കാരത്തിന്റെ ത്രില്ലിൽ താരങ്ങൾ, ചിത്രം വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അഹാന കൃഷ്ണയുടേയും സഹോദരിമാരുടേയും മാലി അവധി ആഘോഷ ചിത്രമാണ്. ഏറെ കാലത്തെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് സഹോദരിമാർ. മാലിയിൽ നിന്നുളള അതിമനോഹരമായ ചിത്രങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലാണ് താരസഹോദരിമാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാലിയിൽ നിന്നുളള ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, ബീച്ചിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നുത്. സ്വപ്നത്തില്‍ പെട്ടു പോയതാണോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാൽ താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. മോശമായ ഭാഷയിലായിരുന്നു ഈക്കൂട്ടരുടെ വിമർശനം. എന്നാൽ വിമർശകർക്ക് തക്ക മറുപടിയുമായി ആഹാന രംഗത്തെത്തിയിരുന്നു.

എകദേശം അതേ ലുക്കിലുളള ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുകയായിരുന്നു. ശരീരവും വസ്ത്രധാരണവും നമ്മുടെ സ്വതന്ത്ര്യമാണെന്ന് പറയാതെ പറയുകയായിരുന്നു താരം അഹാന മാത്രമല്ല സഹോദരിമാരായ ഇഷാനിയും ദിയയും മാലിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സഹോദരിമാർക്ക് പിന്തുണയുമായി താരങ്ങളും ആരാധകരും കൂടെ തന്നെയുണ്ട്.


Click it and Unblock the Notifications