29ാം പിറന്നാൾ ആഘോഷിച്ച് അഹാന; ഏവരും ശ്രദ്ധിച്ചത് ഒരാളുടെ ആശംസ; പാർട്ണറാണെന്ന് നിമിഷ് രവി

സോഷ്യൽ മീഡിയയിലെ പ്രിയ താരമാണ് അഹാന കൃഷ്ണ. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നെങ്കിലും യൂട്യൂബ് ചാനലാണ് അഹാനയെ കൂടുതൽ ജനപ്രിയയാക്കിയത്. താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ ഇന്ന് മിക്കവർക്കും താൽപര്യമുണ്ട്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇപ്പോഴിതാ അഹാനയുടെ പിറന്നാൾ ദിനത്തിലെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

29 വയസ് പൂർത്തിയായിരിക്കുകയാണ് അഹാനയ്ക്ക്. അബുദാബിയിൽ അമ്മയ്ക്കൊപ്പമാണ് നടി പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നടി നന്ദി പറയുന്നുണ്ട്. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ഹൃദ്യമായ പിറന്നാൾ ആശംസകളാണ് നേർന്നത്. 'ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത ആഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ,' എന്നാണ് കൃഷ്ണ കുമാറിന്റെ പോസ്റ്റ്.

Ahaana Krishna Birthday
Photo Credit: Instagram

അമ്മുവിനെ പോലെ ഒരാൾ ജീവിതത്തിൽ വേണമെന്ന് ആ​ഗ്രഹിക്കുന്നെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നാണ് സിന്ധു കൃഷ്ണ തന്റെ പിറന്നാൾ ആശംസയിൽ കുറിച്ചത്. സഹോദരിമാരായ ദിയയും ഇഷാനിയും ഹൻസികയുമെല്ലാം ചേച്ചിക്ക് ആശംസകൾ അറിയിച്ചു.

എന്നാൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പോയത് അഹാനയുടെ സുഹൃത്തും സിനിമാേട്ടോ​ഗ്രാഫറുമായ നിമിഷ് രവിയുടെ പിറന്നാൾ ആശംസയിലാണ്. വിശ്വസ്തയ്ക്കും ബെസ്റ്റ് ഫ്രണ്ടിനും പങ്കാളിക്കും പിറന്നാൾ ആശംസയെന്നാണ് നിമിഷ് രവി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി സംസാരുമുണ്ട്. ഇക്കാര്യം ഇത്തവണ ആരാധകർ ഉറപ്പിച്ചു.

Ahaana Krishna Birthday
Photo Credit: Instagram

നിരവധി പേരാണ് നിമിഷ് രവിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. അടുത്ത വിവാഹം അഹാനയുടേതാകാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിലും സ്വകാര്യമായ ചില കാര്യങ്ങൾ അഹാന വ്ലോ​ഗുകളിലോ പോസ്റ്റുകളിലോ പങ്കുവെക്കാറില്ല. നിമിഷ് രവിയെ അഹാനയുടെ വ്ലോ​ഗുകളിലും കാണാറില്ല.

അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താറുണ്ട്. അതേസമയം ദിയ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ സംസാരിക്കാറുണ്ട്. ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായതാണ്. വിവാഹവും ശ്രദ്ധ നേടി.

സിനിമാ രം​ഗത്ത് അഹാന സജീവമല്ലെങ്കിലും ഇടയ്ക്ക് താരം സാന്നിധ്യം അറിയിക്കാറുണ്ട്. അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷെെൻ ടോം ചാക്കോ നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഹാനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം എത്ര കാത്തിരുന്നാലും നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും അഹാന വ്യക്തമാക്കി. ‌ അഹാനയുടെ സഹോദരിമാർ ചില സിനിമകളിൽ വേഷമിട്ടെങ്കിലും കരിയറിൽ സജീവമായില്ല.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X