പതിനഞ്ചുകാരിക്ക് മുപ്പതുകാരനായ ഫ​ഹദ് ഫാസിലോ; ആൻഡ്രിയയോട് അടുപ്പം തോന്നിയ നാളുകൾ; അന്ന ചർച്ചയിൽ

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ 2014 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അഹാന കൃഷ്ണയ്ക്ക് മികച്ച തുടക്കമാണ് കരിയറിൽ ലഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് അഹാനയ്ക്ക് ഏറെ പ്രതീക്ഷ നൽകിയ സിനിമയാണ്. വലിയ അവസരങ്ങൾ തന്നെ തേടി വരുമെന്ന് അഹാന പ്രതീക്ഷിച്ചു. മുൻനി‌ര നടിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ അങ്ങനെയല്ല സംഭവിച്ചതെന്നും അഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. എന്താണ് അഹാനയുടെ കരിയറിൽ തടസമായതെന്ന ചോദ്യം പലപ്പോഴും ഉയർന്ന് വരാറുണ്ട്. സ്ക്രീൻ പ്രസൻസും അഭിനയ മികവുമുള്ള അഹാനയ്ക്ക് ചുരുക്കം സിനിമകളിലേ നായികയാകാനായുള്ളൂ.

അഹാന നായികയായി എത്തേണ്ടിയിരുന്ന ശ്രദ്ധേയ സിനിമകളിലൊന്നാണ് അന്നയും റസൂലും. രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. എന്നാൽ അഹാനയ്ക്ക് പകരം നടി ആൻഡ്രിയ ജെർമിയ ആണ് ചിത്രത്തിൽ നായികയായത്. ഫഹദ് ഫാസിൽ-ആൻഡ്രിയ കെമിസ്ട്രി ജനപ്രീതി നേടി. അഹാന അന്നയായി എത്താതിരുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Ahaana Krishna

അഹാനയേക്കാൾ മികച്ച ചോയ്സ് ആൻഡ്രിയ തന്നെയാണെന്നാണ് ഭൂരിഭാ​ഗം അഭിപ്രായങ്ങളും. ഫഹദ്-അഹാന ജോഡി അന്ന് അനുചിതമായേനെ എന്നും അഭിപ്രായങ്ങളുണ്ട്. മുപ്പതുകാരനൊപ്പം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ കാസ്റ്റ് ചെയ്യുന്നത് ആരുടെ ഐഡിയ ആയിരുന്നു? അതും ഫിസിക്കൽ സീനുകളുള്ള സിനിമയിൽ എന്നാണ് ഒരു കമന്റ്.

ആൻഡ്രിയയോട് ഫഹദിന് ഷൂട്ടിനിടെ കടുത്ത പ്രണയം തോന്നിയതും അക്കാലത്ത് വാർത്തയായിരുന്നു. ആൻഡ്രിയയോട് തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് പിന്നീടൊരിക്കൽ ഫഹദ് ഫാസിൽ സംസാരിച്ചിട്ടുമുണ്ട്. 2013 ലാണ് അന്നയും റസൂലും റിലീസ് ചെയ്യുന്നത്. 2014 ൽ ഫഹദ് നസ്രിയ നസീമിനെ വിവാഹവും ചെയ്തു.

Annayum Rasoolum

അന്നയും റസൂലിലും നായികയാകാതിരിന്നതിനെക്കുറിച്ച് അഹാന ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്ത് കണ്ടാണ് എന്നെ അന്നയും റസൂലിലേക്കും വിളിച്ചതെന്ന് അറിയില്ല. ഇന്ന ആളുടെ മകളല്ലേ, സിനിമയിലെടുക്കാം എന്നൊന്നും ആയിരുന്നില്ല. ഇന്നായിരുന്നു എന്നെ അന്നയും റസൂലിലേക്ക് വിളിച്ചിരുന്നതെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു.

അന്ന് ലെവൻതിൽ പഠിക്കുകയാണ്. എൻട്രൻസ് കോച്ചിം​ഗിന് ചേർന്ന സമയം. ഞാൻ നോ പോലും പറഞ്ഞില്ലെന്നതാണ് സത്യം. അതൊരു ചർച്ചയായങ്ങ് പോയി. ആൻഡ്രിയ ചെയ്ത റോളിന് പതിനഞ്ച് വയസുള്ള ഞാൻ ഒരിക്കലും യോജിക്കുമെന്ന് ഇന്ന് തോന്നുന്നില്ല. പക്ഷെ അങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് രാജീവ് രവി വിളിക്കണമെന്നാണ് ആ​ഗ്രഹമെന്ന് അഹാന കൃഷ്ണ പറഞ്ഞു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ. അടിയാണ് അഹാന നായികയായെത്തിയ അവസാനം റിലീസ് ചെയ്ത സിനിമ. നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അഹാന അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.

സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്നാരോപിച്ച് മേക്കേർസിലൊരാളായ നെെന രം​ഗത്ത് വന്നു. അന്തരിച്ച ജോസഫ് മിനു ജെയിംസ് സംവിധാനം ചെയ്ത സിനിമയാണ് നാൻസി റാണി. റിലീസിന് മുമ്പ് ജോസഫ് മനു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജോസ്ഫ് മനുവിന്റെ ഭാര്യയാണ് നെെന. ഭർത്താവിന്റെ മരണ ശേഷം സിനിമ റിലീസ് ചെയ്യാൻ നെെന തീരുമാനിച്ചു. എന്നാൽ പ്രൊമോഷനുമായി സ​​ഹകരിക്കാൻ അഹാന തയ്യാറായില്ലെന്നും പഴയ പ്രശ്നങ്ങൾ അഹാന മനസിൽ വെച്ചെന്നും നെെന ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി അഹാന രം​ഗത്ത് വന്നു. നാൻസി റാണി ഷൂട്ടിം​ഗ് സമയത്തുണ്ടായ മോശം അനുഭവങ്ങൾ അഹാന വെളിപ്പെടുത്തി.

More from Filmibeat

Read more about: fahadh faazil ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X