രാത്രി ബീച്ചില്‍ നൃത്തം ചെയ്യുന്ന അഹാന; കഷ്ടപ്പെട്ട് ആ ദൃശ്യം ക്യാമറയിലാക്കിയത് അമ്മ!!
നല്ലൊരു നടി, ഗായിക, മോഡല്‍ എന്നീ നിലകളിലൊക്കെ ഇതിനോടകം അഹാന കൃഷ്ണകുമാര്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. മികച്ചൊരു നര്‍ത്തകി കൂടെയാണ് താനെന്ന് ചില ഫേസ്ബുക്ക് - ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയും താരപുത്രി ആരാധകരെ അറിയിച്ചതാണ്.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന അഹാന ഇപ്പോള്‍ മനോഹരമായ മറ്റൊരു ഡാന്‍സ് വീഡിയോ കൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. രാത്രിയുടെ പശ്ചാത്തലത്തില്‍ ബീച്ചില്‍ നിന്നൊരു ഡാന്‍സ്. ചെന്നൈയില്‍ ബീച്ചില്‍ നിന്നാണ് അഹാനയുടെ ഡാന്‍സ്. രാവണ്‍ എന്ന ചിത്രത്തിലെ കള്‍വരെ കള്‍വരെ എന്ന പാട്ടിന് ചുവട് വയ്ക്കുകയായിരുന്നു.

ഐശ്വര്യ റായ് യും പൃഥ്വിരാജും മനോഹരമാക്കിയ ഗാന രംഗം ബീച്ചില്‍ തന്റെ മനോഹരമായ ചുവടുകള്‍ക്കൊണ്ട് അഹാനയും മികവുറ്റതാക്കി. അമ്മയാണ് വീഡിയോ പകര്‍ത്തിയത് എന്ന് അഹാന പോസ്റ്റില്‍ വ്യക്തമാക്കി. അഹാനയുടെയും അമ്മയുടെയും ബാഗും മുബൈലും പിടിച്ച് അഹാനയ്‌ക്കൊപ്പം അമ്മയും നീങ്ങി വളരെ ബുദ്ധിമുട്ടിയാണത്രെ വീഡിയോ പകര്‍ത്തിയത്.


Click it and Unblock the Notifications











