ഓസിയെ ഒഴിവാക്കിയതോ! ആ യാത്ര ദുബായിലേക്ക്! അത്യാഡംബര നിമിഷങ്ങള്‍ പങ്കിട്ട് അഹാന! ഡാൻസുമായി സിന്ധു

താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടര്‍ന്നായിരുന്നു അഹാന സിനിമയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അരങ്ങേറ്റം. നേരത്തെയും അവസരങ്ങള്‍ എത്തുന്നുണ്ടായിരുന്നുവെങ്കിലും പഠനം കഴിഞ്ഞാവാം എന്നായിരുന്നു അഹാനയ്ക്ക്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.

എന്നാല്‍ സെലക്ടീവായാണ് അഹാന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എണ്ണത്തിലല്ല, ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ താരപുത്രി ഇമേജിലാണ് അറിയപ്പെട്ടതെങ്കിലും, സ്വന്തമായ ഇടം നേടിയെടുക്കാനായി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Ahaana Krishna shared Dubai vacation pics
Photo Credit: Ahaana Krishna/ Instagram

യൂട്യൂബ് ചാനലിലും, ഇന്‍സ്റ്റഗ്രാമിലൂടെയുമായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് അഹാന. സിനിമ പോലെ കണ്ടിരിക്കാനാവുന്നതാണ് അഹാനയുടെ വ്‌ളോഗ് എന്നാണ് ആരാധകര്‍ അവകാശപ്പെടാറുള്ളത്. വീട്ടിലെ വിശേഷങ്ങളും, യാത്രകളുമൊക്കെയാണ് വ്‌ളോഗിലെ കണ്ടന്റ്. അടുത്തിടെ സാരി ബിസിനസിലേക്കും തിരിഞ്ഞിരുന്നു അഹാന. അമ്മയും അനിയത്തിമാരും സാരി ബിസിനസില്‍ കൂടെയുണ്ട്. സാരികളുടെ വിലയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു ഇവര്‍ക്ക്. എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചിട്ടേയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പമായി യാത്ര ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട് അഹാന. കഴിഞ്ഞ ദിവസമായിരുന്നു കുടുംബസമേതമായി ദുബായിലേക്ക് പോയത്. അടുത്ത യാത്രയ്ക്ക് സമയമായെന്ന് പറഞ്ഞെങ്കിലും പോവുന്ന സ്ഥലം ഏതാണെന്നത് വെളിപ്പെടുത്തിയിരുന്നില്ല. പുതിയ പോസ്റ്റിലൂടെയായിരുന്നു ദുബായ് വിശേഷങ്ങള്‍ പങ്കുവെച്ചത്. വിന്റര്‍, സണ്‍സെറ്റ്, ദുബായ്, പിന്നെ എനിക്കേറെ പ്രിയപ്പെട്ടവരും. കുറേക്കാലമായി ആഗ്രഹിച്ച വെക്കേഷന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത്തവണയും ദിയയെ കൂട്ടിയില്ലേ, ദിയയുടെ കുറവ് കാണാനുണ്ട്. ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ വിളിച്ചില്ലേ, അമ്മ ഒരു രക്ഷയുമില്ല, അമ്മയാണ് ശരിക്കും ആഘോഷിക്കുന്നത്, തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.

മക്കളോടൊപ്പമായി യാത്രകളെല്ലാം ആഘോഷമാക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് സിന്ധു കൃഷ്ണ. വയ്യെന്നുണ്ടെങ്കില്‍ പോലും മക്കള്‍ വിളിച്ചാല്‍ അവരോടൊപ്പം പോവാറുണ്ട്. അമ്മ വാ, അമ്മയ്ക്ക് പറ്റും എന്ന് പറഞ്ഞ് എപ്പോഴും പോത്സാഹിപ്പിക്കുന്ന ആളാണ് അമ്മു. അമ്മുവിനെപ്പോലെയൊരു മകള്‍ എല്ലാ കുടുംബത്തിലും വേണം. അമ്മയെ അത്രയേറെ മനസിലാക്കിയ മകളാണ്. മക്കള്‍ കുഞ്ഞായിരുന്ന കാലത്ത് പല ആഗ്രഹങ്ങളും അമ്മ മാറ്റിവെച്ച് ഞങ്ങളെ തന്നെ നോക്കിയിരിക്കുവായിരുന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ചെയ്ത് തുടങ്ങി. അതിനാല്‍ അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കുന്നു എന്നായിരുന്നു അമ്മയെക്കുറിച്ച് അഹാന പറഞ്ഞത്.

കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ അമ്മുവിന്റെ സ്ഥാനം ഒന്നാമതാണ്. അമ്മുവിനൊപ്പം യാത്രകള്‍ പോവാന്‍ എനിക്കിഷ്ടമാണ്. രാവിലെ എഴുന്നേറ്റ് സ്ഥലം കാണാനും, പുറത്ത് കറങ്ങി നടക്കാനുമൊക്കെ അമ്മുവിന് ഇഷ്ടമാണ്. മറ്റുള്ളവരെയെല്ലാം ഉറങ്ങാന്‍ വിട്ട് ഞങ്ങള്‍ മാത്രമായി നടക്കാനൊക്കെ ഇറങ്ങാറുണ്ട്. അമ്മു എല്ലാത്തിലും ഓര്‍ഗനൈസ്ഡാണ്. എല്ലാം നേരത്തെ നോക്കി പ്ലാന്‍ ചെയ്യുന്ന ശീലക്കാരിയാണ്. പോവുന്ന സ്ഥലത്തെക്കുറിച്ചും, അവിടത്തെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം പഠിച്ച് നല്ലൊരു പ്ലാനുണ്ടാക്കാറുണ്ട്.അമ്മുവിനൊപ്പമാണ് പോവുന്നതെങ്കില്‍ മറ്റൊരു കാര്യത്തെക്കുറിച്ചും താന്‍ ചിന്തിക്കാറില്ലെന്ന് സിന്ധു കൃഷ്ണയും വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X