ചോറും കറിയും കഴിക്കുന്നു! ഉണ്ടാക്കുന്നത് ലക്ഷങ്ങള്‍! വേറൊന്നും ചെയ്യാനില്ലേ? അഹാനയ്ക്ക് വിമര്‍ശനം

വളരെ സിംപിളായി വ്‌ളോഗ് ചെയ്ത് ആരാധകരെ സ്വന്തമാക്കിയതാണ് അഹാന കൃഷ്ണ. സിനിമകള്‍ അധികം ചെയ്യുന്നില്ലെങ്കിലും വരുമാനത്തിന് കുറവൊന്നുമില്ലാത്തതിന് കാരണവും ഇതാണ്. വീട്ടിലെ വിശേഷങ്ങളും, യാത്രകളും, കുക്കിംഗും, സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന പ്രകൃതമാണ് അഹാനയുടേത്. കുട്ടിക്കാലം മുതലേ അമ്മു അങ്ങനെയായിരുന്നു. ഫുഡ് കഴിപ്പിക്കാന്‍ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. പച്ചക്കറിയും, ഫ്രൂട്ട്‌സും എല്ലാം കഴിക്കുമായിരുന്നു. എവിടെയെങ്കിലും പോയാലും ചോദിച്ച് ഭക്ഷണം കഴിക്കാന്‍ മടിയൊന്നുമില്ല. യാത്രകളില്‍ അതാത് സ്ഥലത്തെ രുചികളും അഹാന പരീക്ഷിക്കാറുണ്ട്. ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് തിരഞ്ഞ് നടക്കുന്ന പ്രകൃതമല്ല അമ്മുവിന്റേത്. കിട്ടുന്നത് വെച്ച് അഡ്ജസ്റ്റ് ചെയ്യും എന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

ജിമ്മില്‍ പോവുന്നതും, വീട്ടിലെ ഇഷ്ട വിഭവങ്ങള്‍ കൂട്ടി ഊണ് കഴിക്കുന്നതുമെല്ലാം അഹാന വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഫുഡ് വ്‌ളോഗാണ്. ഇത്തവണ ഉണക്കമീന്‍ കറിയായിരുന്നു സ്‌പെഷല്‍. ഉണക്കമീന്‍ എന്നല്ല ഇവിടെ കരുവാട് എന്നാണ് പറയുന്നത്. അയല, മത്തിയൊക്കെ പോലെ ഉപ്പ് രസമുള്ളൊരു മീനാണ് കരുവാട് എന്നായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ വിചാരിച്ചത്. മീന്‍ ഉപ്പിട്ട് ഉണക്കിയാണ് കരുവാട് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ലായിരുന്നുവെന്നും അഹാന പറഞ്ഞിരുന്നു.

Ahaana Krishna latest vlog
Photo Credit: Ahaana Krishna / Instagram

എനിക്ക് നേരത്തെ മുതലേ ഇത് ഇഷ്ടമാണ്. ഇതൊക്കെയുണ്ടാക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ നിന്ന് തന്നെ ഊണ് കഴിക്കും. ചിലര്‍ക്കൊക്കെ ഈ മണം ഭയങ്കര പ്രശ്‌നമാണെന്ന് അറിയാം. അശ്വിനൊക്കെ ഈ മണം വരുമ്പോഴേ ബോധംകെട്ട് വീഴും. എനിക്കും അമ്മയ്ക്കും, ഓസിക്കുമൊക്കെ ആ മണം വലിയ ഇഷ്ടമാണ്.വീട്ടിലെ നോര്‍മല്‍ ഭക്ഷണമാണ് കരുവാട്. ഇതിന്റെ മണം മോശമാണെന്നും, കുറേപേര്‍ക്ക് ഇഷ്ടമല്ലെന്നുള്ളതും എനിക്ക് വിശ്വസിക്കാനായിരുന്നില്ല തുടക്കത്തില്‍. കാരണം അങ്ങനെയൊരു ചിന്ത പോയിരുന്നില്ല.

നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ വന്ന കമന്റുകളൊക്കെ ഞാന്‍ വായിച്ചിരുന്നു. എന്റെ ചോദ്യത്തിന് ഒത്തിരി പേരാണ് റിപ്ലേ തന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കും തോന്നിയിരുന്നു എന്നും പറഞ്ഞിരുന്നു. ഇടയ്ക്ക് ഓമിയേയും അഹാന വീഡിയോയില്‍ കാണിച്ചിരുന്നു. സിന്ധു കൃഷ്ണയുടെയും അഹാനയുടെയും വ്‌ളോഗില്‍ ഓമിയെ കാണാനിഷ്ടമാണ്. നിങ്ങളുടെ പാമ്പറിംഗ് അത്രയും രസമാണെന്നായിരുന്നു കമന്റുകള്‍. ഒരു ചോറും കറിയും തിന്നത് ഇങ്ങനെ വീഡിയോ ആക്കി ഇടും. എന്നിട്ട് കാശുണ്ടാക്കും. അതുകാണാന്‍ കുറേപേരും. ഇവരൊക്കെ ബുദ്ധിയുള്ളവരാണ്. ഇങ്ങനെ വീട്ടിലെ കാര്യങ്ങളെല്ലാം വീഡിയോയിലൂടെ കാണിക്കും നമ്മുടെ സമയം കളയും, എന്നിട്ട് പൈസയും ഉണ്ടാക്കും എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കമന്റുകളില്‍ ചിലതിനൊക്കെ അഹാന മറുപടിയേകിയിരുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയില്‍ തുടക്കം കുറിച്ചത്. പ്രതീക്ഷകളോടെയായിരുന്നു വരവെങ്കിലും, അത്രയധികം അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല താരപുത്രിക്ക്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടീവാണ്. അധികം എണ്ണാനില്ലെങ്കിലും ചെയ്തതെല്ലാം പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചതാണ്. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും അഹാന വ്യക്തമാക്കിയിരുന്നു.അഹാനയ്ക്ക് ശേഷമായിരുന്നു ഇഷാനി സിനിമയിലെത്തിയത്്. ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹന്‍സികയും ബിഗ് സ്‌ക്രീനില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X