ഇല്ലാത്ത വെെറാലിറ്റി ഉണ്ടാക്കാൻ നോക്കുന്നു, നിർത്താതെ അഹാന കൃഷ്ണ; ഇതിനൊരു അവസാനമില്ലേയെന്ന് ചോദ്യം
തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നയാളാണ് അഹാന കൃഷ്ണ. ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും അഹാനയ്ക്കുണ്ട്. അഹാന ഷോ ഓഫ് ആണെന്നാണ് വിമർശിക്കുന്നവരുടെ വാദം. അമിതമായി സ്കിൻ കെയർ പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്ത് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിമർശനം ശക്തമായി വരാറുണ്ട്. മാർക്കറ്റിംഗിൽ വലിയ മിടുക്കുള്ളയാളാണ് അഹാന. തന്നെ എങ്ങനെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് അഹാനയ്ക്ക് നന്നായി അറിയാം. തന്റെ വ്ലോഗുകളായാലും മ്യൂസിക് ആൽബമായാലും അതെല്ലാം എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കണമെന്നതിൽ അഹാനയ്ക്ക് നല്ല അറിവുണ്ട്.

എന്നാൽ ഇല്ലാത്ത വെെറാലിറ്റി ഉണ്ടാക്കാനല്ലേ അഹാന ഇപ്പോൾ ശ്രമിക്കുന്നതെന്ന ചോദ്യം വരുന്നുണ്ട്. ഈയടുത്താണ് അഹാനയുടെ പൂക്കൾ എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തത്. പൂക്കൾ ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ അഹാന ഇത് പ്രൊമോട്ട് ചെയ്യുന്നതിന്റെ തിരക്കിലാണ്. ഒരു മാസം മുമ്പാണ് ഈ വീഡിയോ റിലീസ് ചെയ്തത്. 17 ലക്ഷത്തോളം വ്യൂസ്. അഹാനയുടെ റീച്ച് നോക്കുമ്പോൾ ഇത് വലിയൊരു നമ്പറല്ല. വലിയ ഹിറ്റായ മ്യൂസിക് ആൽബമല്ല പൂക്കൾ. എന്നാൽ അഹാന ഇത് വെെറൽ പാട്ട് ആണെന്ന് സ്ഥാപിക്കാൻ നിരന്തരം ശ്രമിക്കുന്നു എന്നാണ് വിമർശനം. യൂട്യൂബിൽ പൂക്കളെ പ്രൊമോട്ട് ചെയ്ത് കൊണ്ടുള്ള അഹാനയുടെ പുതിയ വീഡിയോയ്ക്ക് വ്യാപകമായി ട്രോളുകളാണ്.


Click it and Unblock the Notifications