മരിക്കാൻ താൽപ്പര്യമുള്ള നായകന്മാരെ ക്ഷണിക്കുന്നു, സെൽഫ് ട്രോളുമായി അഹാന കൃഷ്ണ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി അഹാന കഷ്ണ. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.അഹാന മാത്രമല്ല സഹോദരിമാരും അച്ഛൻ കൃഷ്ണ കുമാറും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഹാനയുട രസകരമായ ഇൻസ്റ്റഗ്രാം വീഡിയോയാണ്. നടിയുടെ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ രസകരമായ പൊതുസ്വാഭാവമായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്.

ahana krishna

മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ.... എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞാൻ 'ഞാൻ സ്റ്റീവ് ലോപ്പസാണ് അഹാന കൃഷ്ണയുടെ ആദ്യ ചിത്രം. ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ അഹാനയുടെ നായകനായ സ്റ്റീവ് ലോപസ് എന്ന ഫർഹാൻ ഫാസിൽ കഥാപാത്രം സിനിമയിൽ വെട്ടേറ്റു മരിക്കുകയാണ്. അഹാന ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലൂക്ക. ചിത്രത്തിൻ നിഹാരിക എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. സിനിമയിലെ താരത്തിന്റെ ഹീറോയായ ലൂക്കയും മരിക്കുന്നുണ്ട്. ചിത്രത്തിൽ ലൂക്കയായി എത്തിയ ടെവിനോ തോമസാണ്.ലൂക്കയെ വേദനയില്ലാത്ത മരണത്തിലേക്ക് പറഞ്ഞുവിടുകയാണ് കാമുകിയായ നിഹാരിക. ശേഷം നിഹാരികയും മരിക്കുന്നു.

ഏറ്റവും ഒടുവിൽ പുറത്തു വന്ന അഹാന ചിത്രമാണ് പതിനൊട്ടാം പടി. ചിത്രത്തിലെ നായകനും ഇതേ അവസ്ഥ തന്നെയാണ്.സ്കൂൾ അധ്യാപകനായ ജോയ് കുട്ടികൾ ഒരുക്കിയ കെണിയിൽ പെട്ട് ഒരു സ്റ്റേജ് ഷോയ്ക്കിടെ നായിക ആനിയുടെ കണ്മുന്നിൽ കൊലചെയ്യപ്പെടുന്നു. എന്നാൽ ഇതിൽ നിന്ന് ഒരു വ്യത്യാസമുള്ളത് താരത്തിന്റെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയാൽ അവിടെയും ഒരു തീരുമാനമാകുമെന്നും അഹാന പങ്കുവെച്ച വീഡിയോയിൽ പറയുന്നു. താൻ മരണത്തിന്റെ ദേവതയാണെന്നുള്ള കമന്റും അഹാനയുടെ വീഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഹാന അഭിനയിച്ചിട്ടുള്ളത്. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പോയ വർഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ അഹാനയ്ക്ക് കഴിഞ്ഞിരുന്നു പതിനെട്ടാം പടിയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. അതേസമയം ടൊവിനോ ചിത്രമായ ലൂക്കയിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

അഹാനകൃഷ്ണ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X