Just In
- 20 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 54 min ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 1 hr ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മദ്യപിച്ചിട്ടുണ്ടോ എന്ന് സുഹൃത്ത്, ഉഗ്രൻ മറുപടിയുമായി അഹാന, കയ്യടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുള്ള താരമാണ് നടി അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സിനിമ വിശേഷങ്ങളോടൊപ്പം തന്നെ വീട്ടിലെ രസകരമായ കാഴ്ചകളും പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിത താരം പങ്കുവെച്ച ഒരു സ്റ്റോറി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്.
ഇൻസ്റ്റഗ്രാമിൽ സജീവമായ അഹാന,ചെറിയ വിശേഷങ്ങൾ പോലും സ്റ്റോറിയായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ലുലുമാളിൽ പോയതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സ്റ്റോറി പങ്കുവെച്ചിരുന്നു. കൂടാതെ പാട്ടു പാടുന്ന വീഡിയോയും സ്റ്റോറിയിൽ ആഡ് ചെയ്തിരുന്നു. എന്നാൽ ഇത് കണ്ട ചില സുഹൃത്തുക്കൾ മദ്യപിച്ചിട്ടുണ്ടോ എന്ന് നടിയോട് ചോദിച്ചിരുന്നു. ഈ സംഭവം മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംഭവം പറയുക മാത്രമല്ല ഉഗ്രൻ മറുപടിയും അഹാന നൽകുന്നുണ്ട്. താന്‍ വെള്ളമാണ് കുടിക്കാറുള്ളത്. ഒരുപാട് കുടിക്കാറുണ്ടെന്നും അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും നിങ്ങളും കുടിക്കണമെന്നും അഹാന നിര്‍ദേശിക്കുന്നുണ്ട്. നടിയുടെ ഈ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം, നാന്‍സി റാണി ആണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്കെത്തിയത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഹാന അഭിനയിച്ചിട്ടുള്ളതെങ്കിലും അവയെല്ലാം വൻ വിജയവുമായിരുന്നു. ചെറിയ സമയത്തിനുള്ളിൽ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ അഹാനയ്ക്ക് കഴിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപ് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് താരംപങ്കുവെച്ച് രംഗത്തെത്തിയിരുന്നു. രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മാറ്റത്തെ കുറിച്ച് നടി വാചാലയാകുന്നത്.
''ആദ്യത്തെ ഫോട്ടോ കുറച്ച് പഴയതാണ്. കൃത്യമായി കണ്‍പീലികള്‍ വെച്ച് പിടിപ്പിക്കുകയോ എന്റെ മുഖത്ത് എന്തൊക്കെ ചെയ്യണമെന്ന് തോന്നുന്നു അതിനെല്ലാം ആളുകള്‍ക്ക് അവസരം കൊടുത്തിരുന്ന സമയത്തെ ആണ്. മുഖത്ത് മാത്രമല്ല നഖങ്ങളിലും അങ്ങനെയാണ്. രണ്ടാമത്തെ ചിത്രം എനിക്ക് ആവശ്യമുള്ളത് ഏതൊക്കെയാണെന്ന് മനസിലാക്കി അതൊന്നും ചെയ്യേണ്ടതില്ലെന്ന് പറയാന്‍ പഠിച്ചതിന് ശേഷമുള്ളതാണ്. കൂടുതല്‍ മേക്കപ്പ് ചെയ്യുന്നത് കൊണ്ട് കാണാന്‍ ഭംഗി കൂടില്ലെന്ന കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ഒന്നോ രണ്ടോ ഇഞ്ച് ഞാന്‍ വളരുകയും ചെയ്തു. അതുകൊണ്ട് തന്നെ ആദ്യ ചിത്രം ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. ഇത് മാത്രമല്ല സമാനമായിട്ടുള്ള മറ്റ് ഫോട്ടോയിലേക്ക് നോക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസത്തെ പഠനം എന്ന് വിളിക്കാം. ആദ്യത്തെ ചിത്രമില്ലാതെ രണ്ടാമത്തേത് ഉണ്ടാവില്ല. അതും ഇതും നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്തായിരുന്നു എന്നത് മായിച്ച് കളയേണ്ട ആവിശ്യമില്ല. കാരണം ഇന്നിപ്പോൾ ഉള്ളത് പോലെയല്ല പണ്ട് നമ്മള്‍ ഉണ്ടായിരുന്നത്- അഹാന പറയുന്നു.