അഹാനയെ കല്യാണപ്പെണ്ണിനെ പോലെ ഒരുക്കി; മക്കളുടെ വിവാഹത്തിനിടുന്ന വസ്ത്രത്തെ കുറിച്ച് പറഞ്ഞ് സിന്ധു കൃഷ്ണയും
ലോക്ഡൗണ്‍ കാലത്ത് ഏറെ വൈറലായ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കള്‍ക്കൊപ്പം വീട്ടില്‍ ഡാന്‍സും പാട്ടുമൊക്കെയായി സന്തോഷത്തോടെ കഴിയുകയായിരുന്നു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് താരം. എന്നാല്‍ കൃഷ്ണകുമാറിന്റെ ഭാര്യയുടെയും മക്കളുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനംകവരുന്നത്.
മക്കള്‍ നാല് പേരും പെണ്‍കുട്ടികള്‍ ആയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാറുള്ള താരദമ്പതിമാരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും. പക്ഷേ നാല് പേരും തങ്ങള്‍ക്ക് അഭിമാനമായി മാറുന്നതിനെ കുറിച്ച് പലപ്പോഴും ഇരുവരും സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ അഹാനയുടെ വിവാഹത്തിന് എന്ന പോലെ മണവാട്ടിയുടെ വേഷത്തില്‍ ഒരുക്കിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ അഹാനയുടെ വിവാഹമാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

അഹാനയും സിന്ധുവുമൊക്കെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്. 'എന്റെ മക്കളുടെ വിവാഹത്തിന് ഞാന്‍ എങ്ങനെയായിരിക്കും ഡ്രസ് ധരിക്കുന്നത്. ഒരു ഐഡിയയുമില്ല. പക്ഷേ ഇതെനിക്ക് ഇഷ്ടപ്പെട്ടു' എന്ന ക്യാപ്ഷനില്‍ അഹാനയെ മുന്നിലിരുത്തിയുള്ള ഫോട്ടോയാണ് സിന്ധു പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സാങ്കല്‍പ്പികമായൊരു ക്രിസ്ത്യന്‍ വിവാഹം നടന്നു' അതില്‍ നിന്നുള്ള ചിത്രങ്ങളെന്ന് സൂചിപ്പിച്ച് കൊണ്ടാണ് അഹാന എത്തിയിരിക്കുന്നത്.
വീണ്ടും ഹോട്ട് ആയി കിയാര അദ്ദാനി , നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
ലേബല്‍ എം ഡിസൈനേഴ്‌സാണ് അഹാനയെയും കുടുംബത്തെയും വച്ച് വേറിട്ടൊരു ഫോട്ടോഷൂട്ട് നടത്തിയത്. അമ്മയും മക്കളും ഒരുപോലെ സുന്ദരിമാരായിരിക്കുന്നുവെന്നാണ് പൊതുവേയുള്ള എല്ലാവര്‍ക്കും പറയാനുള്ളത്. ഒപ്പം അഹാനയുടെ വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. കരിയറില്‍ ശ്രദ്ധിക്കുന്ന നടി ഉടനെ വിവാഹിതയാവാന്‍ സാധ്യതയില്ലെന്നാണ് അറിവ്.


Click it and Unblock the Notifications











