അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍

അഹാന കൃഷ്ണ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അടുത്ത സുഹൃത്തായ നിമിഷിനെയാണ് അഹാന വിവാഹം ചെയ്യാന്‍ പോവുന്നത്. വര്‍ഷങ്ങളായുള്ള ബന്ധമാണ് ഇവരുടേത്. സിനിമ സ്വപ്‌നം കണ്ടിരുന്ന കാലം മുതല്‍ നിമിഷിനെ അറിയാം. അവനിലെ സിനിമട്ടോഗ്രാഫറെ അടുത്തറിഞ്ഞ ആളാണ് താനെന്നും അഹാന പറഞ്ഞിരുന്നു. ആഗ്രഹിച്ച പോലെ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് നിമിഷ്.

മലയാളം മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരങ്ങളും നിമിഷിന് ലഭിക്കുന്നുണ്ട്. നിമിഷ് എനിക്ക് വീഡിയോ ഒക്കെ എടുത്ത് തരുന്ന അടുത്ത കൂട്ടുകാരനാണെന്നായിരുന്നു അഹാന നേരത്തെ പറഞ്ഞത്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന പതിവാണ് ഇവരുടേത്. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അഹാന മെസേജ് അയച്ചിരുന്നതായി നേരത്തെ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

Ahaana Krishna  with PM
Photo Credit: Ahaana Krishna / Instagram

ദിയയെപ്പോലെ കല്യാണത്തിനുള്ള ചെലവുകള്‍ സ്വന്തമായി വഹിച്ചോളണമെന്നാണ് താന്‍ അഹാനയോടും പറഞ്ഞിട്ടുള്ളതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. വലിയൊരു കാര്യത്തിന് പിന്നാലെയാണ് താന്‍ എന്ന് നേരത്തെ അഹാന പറഞ്ഞിരുന്നു. വ്‌ളോഗ് ചെയ്യാനൊന്നും സമയം കിട്ടുന്നില്ല. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അടുത്തിടെ നടത്തിയ യാത്രകളുടെയൊന്നും വ്‌ളോഗ് അഹാന എടുത്തിരുന്നില്ല. വീഡിയോ എടുക്കാനോ, എഡിറ്റ് ചെയ്യാനോ സാവകാശം ഇല്ലെന്നായിരുന്നു വിദീകരണം. നിമിഷിനെയും കുടുംബത്തെയും നേരത്തെ അറിയാം. സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. അച്ഛന്റെ ആഗ്രഹം പോലെ ഓരോ അംഗീകാരങ്ങളും മകനെ തേടിയെത്തുന്നുണ്ട്. ആ സന്തോഷവും അദ്ദേഹം പങ്കിട്ടിരുന്നു. കുടുംബസമേതമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.

അഹാനയുടെ വിവാഹം ക്ഷണിക്കാനായാണോ കുടുംബസമേതമായി പോയതെന്നായിരുന്നു ചോദ്യങ്ങള്‍. റിപ്പോര്‍്ട്ടുകളെല്ലാം ശരിയായി വരികയാണോയെന്നായിരുന്നു ചോദ്യങ്ങള്‍. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷമായിരുന്നു അതെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാവരും പങ്കുവെച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള പ്രഭാതം പ്രചോദനം നല്‍കിയതായിരുന്നു. അദ്ദേഹത്തെപ്പോലെയൊരാള്‍ വളരെ ഊഷ്മളതയോടും, വ്യക്തിപരമായ സ്പര്‍ശത്തോടും കൂടിയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ഇത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും അഹാന കുറിച്ചിട്ടുണ്ട്. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെയായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

തികച്ചും സിംപിളായിരുന്നു ഈ കൂടിക്കാഴ്ച. ആത്മാര്‍ത്ഥമായിരുന്നു സംഭാഷണങ്ങളെല്ലാം. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളുടെ കൂടെയാണെന്ന് ഞങ്ങള്‍ മറന്നുപോയ നിമിഷം കൂടിയായിരുന്നു. മഹത്വവും ലാളിത്യവും ഒന്നിച്ച് പോവുന്നതിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു. ഈ പ്രഭാതം എന്നെന്നും ഓര്‍ത്തിരിക്കുന്നതായിരിക്കും എന്നുമായിരുന്നു അഹാന കുറിച്ചത്. കല്യാണത്തിന് ക്ഷണിക്കാനായിരുന്നുവെങ്കില്‍ നിമിഷും കൂടെ വേണ്ടതല്ലേയെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X