'മകളെ വെച്ച് ഒരുപാട് സിനിമ ചെയ്യിക്കുന്ന അമ്മയെയാണ് ഓര്‍മ്മ വന്നത്, ആ തീരുമാനം ഇപ്പോൾ മികച്ചതായി'; സിന്ധു!

നാല് പെൺമക്കളാണ് നടൻ‌ കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും. അതിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഒഴികെ മറ്റുള്ളവരെല്ലാം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. വിവാഹം കഴിഞ്ഞ് വളരെ വൈകാതെ തന്നെ സിന്ധു കൃഷ്ണ അമ്മയായി. വലിയ ഇടവേളകൾ ഇല്ലാതെയാണ് മക്കൾ സിന്ധു കൃഷ്ണയ്ക്ക് പിറന്നത്. അതുകൊണ്ട് തന്നെ തന്റെ പെൺമക്കൾക്കൊപ്പം സിന്ധു കൃഷ്ണയും വളരുകയായിരുന്നുവെന്ന് പറയാം. സിന്ധുവിന്റെ മൂത്ത മകൾ അഹാന ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയാണ്.

കൂടാതെ യുട്യൂബറും സംവിധായികയും മോഡലും എല്ലാമാണ് അഹാന. മക്കൾ വലുതായ ശേഷമാണ് യാത്രകൾ സിന്ധുവിന്റെ ജീവിതത്തിൽ നിരന്തരമായി സംഭവിക്കാൻ തുടങ്ങിയത്. വിദേശ യാത്രകളും ഇന്ത്യയ്ക്കുള്ളിലും മക്കൾക്കൊപ്പം സിന്ധുവിന്റെ യാത്ര പതിവാണ്. സിന്ധുവിന്റെ ഏറ്റവും പ്രിയ ചങ്ങാതി കൂടിയാണ് മൂത്ത മകൾ അഹാന. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾക്ക് ആരാധകരും ഏറെയാണ്.

Ahaana Krishna Sindhu Krishna

കൊവിഡ് കാലത്താണ് മക്കളെപ്പോലെ തന്നെ സിന്ധുവും യുട്യൂബ് ചാനലുമായി സജീവമായി തുടങ്ങിയത്. അഹാനയാണ് വീഡിയോ എഡിറ്റിങ് അടക്കമുള്ളവ സിന്ധുവിന് പഠിപ്പിച്ച് കൊടുത്തത്. ഇപ്പോഴിതാ അഹാനയ്ക്കൊപ്പം മുംബൈ യാത്ര നടത്തിയതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. സിനിമാനടിയുടെ അമ്മ എന്ന് വിശേഷിപ്പിച്ചായിരുന്നു സിന്ധു കൃഷ്ണ വിശേഷങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്.

രണ്ട് ദിവസത്തേക്കാണ് മുംബൈയിലേക്ക് അഹാനയും സിന്ധുവും എത്തിയത്. മറ്റ് മൂന്ന് മക്കളും തിരുവനന്തപുരത്താണ് ഉള്ളത്. വിമാനത്തിൽ കയറിയപ്പോൾ മുതലുള്ള വിശേഷങ്ങളാണ് പുത്തൻ വീഡിയോയിൽ സിന്ധു ഉൾപ്പെടുത്തിയിരിക്കുന്നത്. 'അമ്മുവിന്റെ (അഹാന) കൂടെ വരികയാണെങ്കില്‍ എനിക്ക് വെറുതെ ഇരുന്നാല്‍ മതി.'

'അമ്മു തന്നെ പോയി കാര്യങ്ങളെല്ലാം സെറ്റാക്കിയിട്ട് വരും. ഹൻസിക തൊണ്ടവേദനയൊക്കെയായി ഇരിക്കുകയാണ്. ഞാന്‍ അവിടെയുണ്ടെങ്കില്‍ കൃത്യസമയത്ത് മരുന്നൊക്കെ കൊടുക്കും. മുമ്പ് ഇഷാനിയുമായി വന്നപ്പോള്‍ താമസിച്ച ഹോട്ടലിലാണ് ഇപ്പോഴും താമസിക്കുന്നത്. ഇതേപോലെയുള്ള റൂമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. ഹോട്ടല്‍ റൂമില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ നല്ല കാഴ്ചയായിരുന്നു.'

'റോഡിലൂടെ പോവുന്ന കാറുകളായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. ഇത്രയും ഉയരത്തിലായിരുന്നില്ല അന്ന് ഞങ്ങള്‍. മുംബൈയില്‍ റൂമിനൊക്കെ നല്ല പൈസ കൊടുക്കണം. നാട്ടില്‍ കിട്ടുന്ന അത്ര സൗകര്യം കിട്ടണമെങ്കില്‍ നന്നായി പൈസ മുടക്കണമെന്നായിരുന്നു സിന്ധു റൂമിനെ കുറിച്ച് സംസാരക്കവെ അഹാന പറഞ്ഞത്. കേരളത്തിലെ പോലെ തന്നെയാണ് ഇപ്പോള്‍ ഇവിടത്തെയും കാലാവസ്ഥ.'

Ahaana Krishna Sindhu Krishna

പിന്നീട് അഹാനയുടെ കൂടെ ഷൂട്ടിന് പോയപ്പോഴുണ്ടായ അനുഭവവും സിന്ധു പങ്കുവെച്ചു. 'പണ്ടൊക്കെ സിനിമയില്‍ നടിയായി അഭിനയിക്കുന്നവരുടെ കൂടെ ഒരമ്മ കാണും. സെറ്റില്‍ വെച്ച് അമ്മയായിരിക്കും അതെടുത്ത് വാ, ഇത് എടുക്ക് എന്നൊക്കെ ഓര്‍ഡര്‍ ഇടുന്നത്. അതുപോലെ ഞാന്‍ അസിസ്റ്റന്റിനോട് ചോദിച്ചിരുന്നു. ഇളനീര്‍ വേണോയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഈ സംഭവമാണ് ഓര്‍മ്മ വന്നത്.'

'മകളെ വെച്ച് ഒരുപാട് സിനിമ ചെയ്യിക്കുന്ന അമ്മയെയാണ് എനിക്ക് ഓര്‍മ്മ വന്നത്. നടിയുടെ അമ്മ ഇളനീര്‍ കുടിക്കുന്നു എന്നായിരുന്നു കമന്റ്. പണ്ടൊക്കെ സിനിമ കാണുമ്പോള്‍ സിനിമാനടിയുടെ കൂടെപ്പോയിരുന്ന് ഇതുപോലെ നാരിയല്‍ പാനി കുടിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. മക്കളുടെ കൂടെ ഷൂട്ടിന് പോവുമ്പോള്‍ എനിക്ക് ഒരുപാട് ഫ്രീ ടൈം കിട്ടാറുണ്ട്.'

'ഇപ്പോള്‍ വീഡിയോ എടുക്കുന്നത് കൊണ്ട് അത് കൃത്യമായി ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്. വീട്ടിലുള്ളവരെല്ലാം ഉന്തിത്തള്ളിയും നിര്‍ബന്ധിച്ചുമാണ് യുട്യൂബ് ചാനല്‍ തുടങ്ങിയതെങ്കിലും ഇന്ന് അത് ജീവിതത്തിലെ മികച്ച തീരുമാനമായി മാറി.'

'ക്യാമറയ്ക്ക് മുന്നിലിരുന്ന് ഇങ്ങനെ സംസാരിക്കാനൊക്കെ പറ്റുമോയെന്ന ആശങ്കയൊക്കെയായിരുന്നു തുടക്കത്തിലെന്നാണ്', മുംബൈ വിശേഷങ്ങൾ പങ്കിട്ടെത്തിയ വീഡിയോയിൽ സിന്ധു കൃഷ്ണ പറഞ്ഞത്. നടൻ എന്നതിലുപരി സജീവ രാഷ്ട്രീയപ്രവർത്തകൻ കൂടിയാണ് അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X