അവൾക്ക് ടിഷ്യു പേപ്പർ എന്താണെന്ന് അറിയില്ല, നീ ആദ്യമായിട്ടാണോ ടിഷ്യു കാണുന്നത്?; സുഹ‍ൃത്തിനെ കുറിച്ച് അഹാന!

By Desk

സ്കൂൾ പഠനം പൂർത്തിയാക്കിയശേഷം അഹാന കൃഷ്ണ ഉന്നത പഠനത്തിനായി പോയത് ചെന്നൈയിലേക്കായിരുന്നു. അവിടെ വെച്ച് നിരവധി സുഹൃത്തുക്കളെ സമ്പദിക്കാൻ അഹായ്ക്കായി. അക്കൂട്ടത്തിൽ താരത്തിന് ഏറെ പ്രിയപ്പെട്ട സുഹൃത്താണ് ഹോസ്റ്റൽ മേറ്റായിരുന്ന ശിവകാശി സ്വദേശിനിയായ പെൺകുട്ടി ശങ്കരി. ഇന്നും ശങ്കരിയുമായുള്ള സൗഹൃദം അഹാന സൂക്ഷിക്കുന്നുണ്ട്. ചെന്നൈയിൽ വരുമ്പോഴെല്ലാം ശങ്കരിയെ കാണാനും അഹാന സമയം കണ്ടെത്താറുണ്ട്.

താൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കരായ മനുഷ്യരുടെ പട്ടികയിലാണ് അഹാന ശങ്കരിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷം മുമ്പ് പങ്കുവെച്ച വീഡിയോയിൽ ശങ്കരിയുമായുള്ള സൗഹൃദത്തെ കുറിച്ച് അഹാന പങ്കുവെച്ചിരുന്നു. തങ്ങൾക്കൊപ്പം സൗഹൃദത്തിലാകും മുമ്പ് ടിഷ്യു പേപ്പർ പോലും കണ്ടിട്ടില്ലാത്ത പെൺകുട്ടിയായിരുന്നു ശങ്കരി എന്നാണ് അഹാന പറഞ്ഞത്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

ശങ്കരി എന്ന് പേരുള്ള ഒരു ഫ്രണ്ട് എനിക്കുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടിയാണ്. കുറേ വർഷങ്ങളായി എന്റെ നല്ല ഫ്രണ്ടാണ് ശങ്കരി. ശിവകാശിയാണ് അവളുടെ സ്ഥലം. ഭർത്താവ് ചെന്നൈയിൽ ജോലി ചെയ്യുന്നതിൽ അവളും ഇപ്പോൾ ചെന്നൈയിലാണ് താമസം. എപ്പോൾ ചെന്നൈയിൽ വന്നാലും ഞാൻ അവളെ പോയി കാണാറുണ്ട്. എന്റെ ജീവിതത്തിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ശങ്കരി.

കുറേ കാര്യങ്ങളിലേക്ക് എന്റെ കണ്ണ് തുറപ്പിച്ചത് അവളാണ്. നമ്മുടെ ജീവിതരീതിയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു അവളുടേത്. ശിവകാശിയിലെ ചെറിയൊരു ​ഗ്രാമത്തിൽ ജനിച്ച് വളർന്ന കുട്ടിയാണ്. ഞങ്ങളെ പരിചയപ്പെട്ടശേഷ‌മാണ് ശങ്കരി ടിഷ്യു പേപ്പർ എന്നൊരു സാധനം തന്നെ കാണുന്നത്. ആദ്യമായി ടിഷ്യു പേപ്പർ കണ്ടപ്പോൾ അവൾക്ക് വലിയ ആകാംഷയായിരുന്നു.

നീ ആദ്യമായിട്ടാണോ ടിഷ്യു പേപ്പർ കാണുന്നത്?, ടിഷ്യു പേപ്പർ എന്ന സാധനത്തെ കുറിച്ച് അറിയില്ലേ? എന്നൊക്കെയാണ് ഞങ്ങൾ അവളോട് ചോ​ദിച്ചത്. എന്നെ കൂടുതൽ നല്ല മനുഷ്യനാക്കി മാറ്റിയതിൽ ശങ്കരിക്ക് വലിയൊരു പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് അവളെ എന്നാണ് അഹാന പറഞ്ഞത്.

അഹാനയെ ആദ്യമായി കണ്ട സിറ്റുവേഷനെ കുറിച്ച് ശങ്കരിയും വിവരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ടിരിക്കുന്ന അഹാനയെയാണ് ഞാൻ ആദ്യം കണ്ടത്. അങ്ങനെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. അഹാന വളരെ കെയറിങ്ങാണ്. എന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കും. എല്ലാം ഞാൻ ഷെയർ ചെയ്യാറുള്ള വ്യക്തികളിൽ ഒരാളാണ് എന്നാണ് ശങ്കരി പറഞ്ഞത്. സ്റ്റീവ് ലോപ്പസ് സിനിമ ചെയ്ത സമയമായിരുന്നു.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

അന്ന് ഏതോ ഒരു കാര്യത്തിൽ വിഷമിച്ച ഞാൻ ശങ്കരിയുടെ റൂം മേറ്റായിരുന്ന ലിന്റ ചേച്ചിയുടെ അടുത്ത് പോയിട്ടാണ് വിഷമം പറഞ്ഞ് കരഞ്ഞത്. ഇവരൊക്കെ എന്തിനാണ് കരയുന്നത്. നല്ല ഭം​ഗിയല്ലേ കാണാൻ. ഇവർക്കൊക്കെ എന്തായിരിക്കും ഇത്ര വിഷമമമെന്ന് എന്നെ കണ്ട് ശങ്കരി ചിന്തിച്ചുവത്രെ. എവിടെ പോയാലും ശങ്കരി ടിഷ്യു പേപ്പർ എടുത്ത് ബാ​ഗിലിടും.

ആധുനിക വസ്തുവാണ് ശങ്കരിക്ക് ടിഷ്യു പേപ്പറെന്നും അഹാന പറയുന്നു. ശങ്കരിയുടെ പിറന്നാൾ സ്പെഷ്യലായി അഹാന പങ്കിട്ട വീഡിയോ ഇപ്പോൾ വീണ്ടും താരത്തിന്റെ ആരാധകർക്കിടയിൽ വൈറലാണ്. താൻ വാങ്ങി കൊടുത്ത വസ്ത്രം ധരിച്ച് സന്തോഷവതിയായി നിൽക്കുന്ന ശങ്കരിയുടെ വീഡിയോയും അന്ന് അഹാന പങ്കിട്ടിരുന്നു. പതിനൊന്ന് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അഹാന.

പക്ഷെ അഹാന ഭാ​ഗമായതിൽ വളരെ കുറച്ച് സിനിമകൾ മാത്രമെ ​ഹിറ്റായിട്ടുള്ളു. അടി, പാച്ചുവും അത്ഭുത വിളക്കും, നാൻസി റാണി എന്നിവയാണ് അവസാനം റിലീസ് ചെയ്ത അഹാനയുടെ സിനിമകൾ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X