ജീവിതകാലം മുഴുവനുമുള്ള ടോർച്ചറിനേക്കാളും നല്ലതല്ലേ; നോ രണ്ട് രീതിയിൽ പറയാം; തുറന്ന് പറഞ്ഞ് അഹാന

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണൻ. സിനിമാ നടിയെന്ന നിലയിൽ പ്രേക്ഷകർ ബി​ഗ് സ്ക്രീനിൽ അഹാനയെ അധികം കണ്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ജനപ്രീതി നേടാൻ അഹാനയ്ക്ക് കഴിഞ്ഞു. ഇന്ന് തിരക്കുള്ള ഒരു നായിക നടിയേക്കാളും ആരാധകർ അഹാനയ്ക്കുണ്ട്. സോഷ്യൽ മീഡിയ വഴി അത്ര മാത്രം ജനസ്വീകാര്യത അഹാനയ്ക്ക് ലഭിച്ചു. നടിയുടെ സഹോദ​രിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായി അഹാനയും മൂന്ന് സഹോദരിമാരും തിളങ്ങുന്നു. സിനിമകളിൽ സജീവമായിക്കാെണ്ടിരിക്കുകയാണ് അഹാന. ഉയർച്ച താഴ്ചകൾ ഒരുപോലെ വന്നതാണ് അഹാനയുടെ സിനിമാ കരിയറിന്. രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസായിരുന്നു ആദ്യ സിനിമ. പിന്നീട് ലൂക്ക എന്ന സിനിമയിലാണ് ശ്രദ്ധേയ വേഷം നടിക്ക് ചെയ്യാനായത്.

തനിക്ക് മതിയായ അവസരങ്ങൾ സിനിമാ രം​ഗത്ത് നിന്ന് വന്നിട്ടില്ലെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മിക്ക നടിമാരും മറു ഭാഷകളിലും അഭിനയിച്ചെങ്കിലും അഹാനയെ അവിടെയും കണ്ടില്ല. ഏറെ നാളുകൾക്ക് നടി നായികയായെത്തുന്ന സിനിമയാണ് അടി. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ. തനിക്ക് വരുന്ന മോശം അപ്രോച്ചുകളോട് നോ പറയുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഹാന. എഫ്ടിക്യു വിത്ത് രേഖ മേനോൻ ചാനലിനോടാണ് പ്രതികരണം.

Ahaana Krishna

ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം. ഇല്ല എന്ന് ബ്യൂട്ടിഫുളായി പറയാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ നമുക്ക് അങ്ങനെ പറയാം. അപ്പുറത്ത് നിൽക്കുന്ന ആൾ മോശം പെർസ്പെക്ടീവിൽ അല്ല ചോദ്യം ചോദിക്കുന്നതെങ്കിൽ ഭം​ഗിയായിട്ട് താൽപര്യമില്ലെന്ന് പറയാം. അതല്ലാതെ തെറ്റായ ഒരു വൈബ് കിട്ടിയാൽ അപ്പോൾ അതിൽ നിന്ന് മാറി നിന്നാൽ അഞ്ച് മിനുട്ടോ ആ ഒരു ദിവസമോ മനസ്സിൽ എന്തോ പോലെ തോന്നാം.

പക്ഷെ ജീവിതത്തിലങ്ങോട്ട് സന്തോഷമായിരിക്കും. നമുക്ക് തെറ്റെന്ന് തോന്നിയ കാര്യം ചെയ്തില്ലെന്നതിനാൽ. പക്ഷെ ആ അ‍ഞ്ച് മിനുട്ട് അയ്യോ ഞാനെങ്ങനെ വേണ്ടായെന്ന് പറയുമെന്ന് കരുതി പറയാതിരുന്നാൽ ജീവിത കാലം മുഴുവൻ ചിലപ്പോൾ അത് ടോർച്ചർ ചെയ്ത് കൊണ്ടിരിക്കും.

നമ്മൾ ആരോടാണ് ഉത്തരം പറയേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. അച്ഛനും അമ്മയും സഹോദരിമാരും സുഹൃത്തുക്കളുമുൾപ്പെടെ കുറച്ച് ആളുകളോടായിരിക്കും. അല്ലാതെ മറ്റാരോടും ഉത്തരം പറയേണ്ടതില്ലെന്നും അഹാന വ്യക്തമാക്കി. തനിക്ക് ദേഷ്യം വരുന്ന സാഹചര്യങ്ങളെക്കുറിച്ചും നടി സംസാരിച്ചു.

നിരുത്തരവാദപരമായ സമീപനം തനിക്കിഷ്ടമല്ലെന്ന് അഹാന പറയുന്നു. കാര്യപ്രാപ്തിയില്ലാത്തവരെ തമാശയ്ക്ക് ഫ്രണ്ട്സായി വെച്ചേക്കാം, പക്ഷെ വർക്ക് ലെവലിൽ പറ്റില്ല. പുറത്ത് നിന്നുള്ളവരിൽ തനിക്ക് ദേഷ്യം വരുന്ന കാര്യമതാണ്. ഒരു കാര്യം ഒരാൾ ഏൽപ്പിച്ചാൽ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതിയെന്നും നടി പറഞ്ഞു.

Ahaana Krishna

ഏപ്രിൽ 14 നാണ് അഹാനയുടെ അടി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ദുൽഖർ സൽമാനാണ് സിനിമ നിർമ്മിക്കുന്നത്. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം അഹാന പങ്കുവെക്കാറുണ്ട്. നടിയുടെ മറ്റ് സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സോഷ്യൽ‌ മീഡിയയിലെ സജീവ സാന്നിധ്യമായതിനെക്കുറിച്ച് അഹാന നേരത്തെ സംസാരിച്ചിരുന്നു. ആർട്ടിസ്റ്റെന്ന നിലയിൽ അടിസ്ഥാപരമായി വേണ്ടത് ഓ‍‍ഡിയൻസാണ്. അത് സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായെന്ന് കരുതുന്നു. തന്റെ സിനിമകളിലേക്ക് ഈ പ്രേക്ഷക ശ്രദ്ധ എത്തിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അഹാന പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X